Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar]
നോക്കണം”
“അമ്മേ വിശക്കുണു.................”
റൂമിൽ നിന്നും വിളിച്ച് കൂവി കൊണ്ടുള്ള അമ്മുവിന്റെ എൻട്രി.
“ഹാ....കിടന്ന് കൂവണ്ട പെണ്ണേ...എടുത്ത് തരാ”
തുന്നി കഴിഞ്ഞ ഡ്രെസ്സും എടുത്ത് ദേവു എഴുന്നേറ്റു
“ദേവു ഈ പെണ്ണിന്റെ വയറ്റിൽ വല കോപ്പപുഴു ഉണ്ടോ.... ആ ബിരിയാണി കഴിച്ചത് ഇപ്പോഴും ദഹിച്ചിട്ടില്ല”
“ഇത് ഉടായിപ്പ് ആണ് മോനെ..... പഠിത്തം നിർത്താൻ ഉള്ള അടവ്”
“അടവൊന്നും അല്ല, ഇൻക്ക് ശരിക്കും വിശക്കുന്നുണ്ട്”
വന്ന് സോഫയിൽ ഇരുന്ന് കൊണ്ട് അമ്മു പറഞ്ഞു.
“ഡാ നിനക്കും ഭക്ഷണം എടുക്കട്ടേ”
അടുക്കള ലക്ഷ്യമാക്കി നടക്കുന്നതിനിടെ ദേവു എന്നോട് ചോദിച്ചു
“ഏയ്യ്..... എനിക്ക് വിശപ്പില്ല......ഒന്നും വേണ്ട”
ദേവു അടുക്കളയിലേക്ക് പോയതും ഞങ്ങൾ ടിവി ഓൺ ചെയ്ത് ഇരുന്ന് സിനിമ കാണാൻ തുടങ്ങി
അമ്മു ഭക്ഷണം കഴിച്ച് വേഗം പോയി കിടന്ന് ഉറങ്ങി, പണ്ണി എല്ലാം കഴിഞ്ഞപ്പോൾ ദേവുവും പോയി കിടന്നുറങ്ങി. വൈകുന്നേരം ഉറങ്ങിയത് കൊണ്ട് എനിക്ക് ഉറക്കം വന്നില്ല, ഞാൻ കുറെ നേരം ടിവി കണ്ടിരുന്ന് അവസാനം സോഫയിൽ തന്നെ കിടന്നുറങ്ങി.
രാവിലെ ദേവൂന്റെയും അമ്മുവിന്റെയും ഒച്ചയും ബഹളവും കേട്ടാണ് ഞാൻ ഉറക്കമുണർന്നത്. ഇത് ദിവസവും രാവിലെ പതിവാണ്, രാവിലത്തെ ഈ ബഹളം, റൂമിൽ വാതില് പൂട്ടി കിടക്കുന്നത് കൊണ്ട് ഞാൻ അധിക ദിവസവും ഉണരാറില്ല പക്ഷെ ഇന്നലെ സിറ്റിംഗ് റൂമിൽ കിടന്നത് കൊണ്ട് ശബ്ദം അസഹനീയം ആയപ്പോൾ ഞാൻ ഉണർന്നു. പിന്നെ എന്ത് ചെയ്യാൻ നേരെ ബെഡ്റൂമിൽ പോയി പുതച്ച് മൂടി ഒന്നും കൂടെ കിടന്നുറങ്ങി.
ദേവു വന്ന് കുലുക്കി വിളിച്ചപ്പോൾ ആണ് പിന്നെ ഞാൻ ഉണരുന്നത്.
“ഗുഡ് മോർണിംഗ്....”
കിടക്കയിൽ കിടന്ന് തിരിഞ്ഞു കയ്യും കാലും മടക്കി കളിച്ച്, പാതി കണ്ണ് തുറന്ന് കൊണ്ട് ഞാൻ ദേവൂനെ നോക്കി പറഞ്ഞു.
“ഗുഡ് മോർണിംഗ്.....ഗുഡ് മോർണിംഗ്......എന്താ മോനെ ഇന്ന് കോളേജിൽ ഒന്നും പോകുന്നില്ലേ, സമയം കുറെ ആയി”
“ആആഹ്..........പോകണം, ഇന്നലെ രാത്രി സിറ്റിംഗ് റൂമിൽ കിടന്നിട്ട് ഉറക്കം അങ്ങോട്ട് ശരി ആയില്ല”
ഞാൻ കിടക്കയിൽ എഴുന്നേറ്റിരുന്ന് ഞെരങ്ങി കൊണ്ട് പറഞ്ഞു.
“ഹ്മ്മ്....ഞാൻ രാത്രി എന്തോ ഒച്ച കേട്ട് ഞെട്ടി എഴുന്നേറ്റിരുന്നു, അപ്പൊ വന്ന് നോക്കിയപ്പോ ടിവി ഓൺ ആണ്, നീ ആണെങ്കിൽ ഉറങ്ങാ, നല്ല ഉറക്കം ആയോണ്ട് ഞാൻ പിന്നെ വിളിക്കാൻ നിന്നില്ല”
“എഴുന്നേറ്റു റെഡി ആവാൻ നോക്ക് ചെക്കാ.... എട്ട് മണി ആയി”
ഞാൻ പിന്നെയും ചടഞ്ഞു കൂടി ഇരിക്കുന്നത് കണ്ടിട്ട് ദേവു
💬 Comments
View all comments