0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar]

Author : Hyder Marakkar Read All Parts 4440
ഹാ.....പറഞ്ഞിട്ട് കാര്യമില്ല, അമ്മമാർക്ക് എപ്പോഴും കുട്ടികളെ കുറിച്ച് വേവലാതി ആയിരിക്കും, അത് അവർ എത്ര വലുതായാലും. ദേവൂന്റെ അമ്മുവിനെ കുറിച്ചുള്ള ഈ വേവലാതി കണ്ടപ്പോൾ പെട്ടന്ന് എനിക്ക് എന്റെ അമ്മയെ ഓർമ വന്നു. ഒരു പഞ്ച പാവം ആയിരുന്നു എന്റെ അമ്മ, എനിക്ക് ഒരു തലവേദന ആയാൽ പോലും വിഷമിച്ചിരുന്ന ഒരു പാവം അമ്മ. അമ്മയുടെ ഏറ്റവും വലിയ വിഷമം അനുകുട്ടൻടെ രോഗം തന്നെ ആയിരുന്നു, പലപ്പോഴും അമ്മ അവൻ ഉറങ്ങുമ്പോൾ എടുത്തിരുന്നു കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. “എന്താ മോനെ ഭയങ്കര ചിന്തയിൽ ആണല്ലോ.....എന്താണ് സംഭവം” ദേവൂന്റെ ഈ ചോദ്യം ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത് “മച്ച്...” ഒന്നുമില്ല എന്ന രീതിയിൽ ഞാൻ ചുമൽ ഇളക്കി കാട്ടി. “ഏയ് എന്തോ ഉണ്ട്......എന്താ മോനെ വല ലൈനും കുടുങ്ങിയോ” “എനിക്കോ....... ഒന്ന് പോ ദേവു” ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി കൊടുത്തു “ഏയ്യ്.....ഇതിൽ എന്തോ കള്ളത്തരം ഉണ്ട്, ഞാൻ ഒന്നും കാണുന്നില്ല വിചാരിക്കണ്ട ട്ടൊ മോനെ, പതിവില്ലാതെ കുറെ നേരം ബാൽക്കണിയിൽ ഒറ്റയ്ക്ക് പോയി നിന്നുള്ള ഫോൺ വിളിയും ഈ എന്തോ ആലോചിച്ചുള്ള ഇരുപ്പും...ഹ്മ്മ്” ദേവു എന്നെ നോക്കി ഒന്നിരുത്തി മൂളി “എന്റെ പൊന്നു ദേവു അത് റോഷൻ ആണ് വിളിച്ചത് അല്ലാതെ ദേവു വിചാരിക്കുന്ന പോലെ ഒന്നും ഇല്ല” “പിന്നെ..... രാവിലെ തൊട്ട് നിങ്ങൾ ഒരുമിച്ചല്ലേ...എന്നിട്ട് വീട്ടിൽ വന്നിട്ട് പിന്നെയും ഫോണിൽ കഥ പറയാൻ മാത്രം എന്താ......” “അത് ദേവു......ഇന്ന് രാവിലെ കാർ വാങ്ങുന്ന കാര്യം പറഞ്ഞിരുന്നില്ലേ, ആ അതിനെ കുറിച്ച് സംസാരിക്കുകയായിരുന്ന” “ഹ്മ്മ്..... വിശ്വസിച്ച് വിശ്വസിച്ചേ...... ദേവു ഒരു ആക്കിയ മട്ടിൽ പറഞ്ഞു “സത്യം ആണ് ദേവു..... അല്ലാതെ പ്രേമം മണ്ണാങ്കട്ടയും ഒന്നും എനിക്കില്ല” “ഹാ ഞാൻ വിശ്വസിച്ച് ചെക്കാ.... നിന്നെ എനിക്ക് അറിയില്ലേ..... ഞാൻ നിന്നെ വെറുതെ ഒന്ന് ചൊറിഞ്ഞതല്ലെ മോനെ.....ഹി ഹീ... ഹാ” ദേവു ചിരിക്കാൻ തുടങ്ങി
“എന്തിനാ ഇങ്ങനെ കിടന്ന് ചിരിക്കണേ??” “ഹേയ്....നിന്റെ മുഖം കാണാൻ നല്ല കോമഡി ആയിനു” “ഓ.... വല്യ തമാശ” ഞാൻ മുഖം ചുളിച്ച് പിണക്കം നടിച്ചു. “അയ്യേ.....ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ചെക്കാ, ഇതിന് ഒക്കെ ആരെങ്കിലും പിണങ്ങുമോ” “അതിന് ഞാൻ പിണങ്ങില്ലലോ” “നിന്റെ മുഖം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല” “ഞാൻ ഏത് കാറ്‌ വാങ്ങുമെന്ന് ആലോചിക്കാ” “എന്നിട്ട് തീരുമാനിച്ചോ??” “ഇല്ല.... നാളെ ഒന്ന് ഷോറൂമിൽ പോയി

💬 Comments

View all comments