Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar]
പെട്ട് കോടതി വിധി കാത്ത് കിടക്കുകയാകും.
ഇത് രണ്ടും അല്ലെങ്കിൽ എന്നെ ഈ മരങ്ങളെല്ലാം വെട്ടി നികത്തി ഫ്ലാറ്റോ ഷോപ്പിങ് മാളോ തുടങ്ങി കാണും. ഞാൻ ഈ നിക്കുന്നത് പോലും മറ്റ് പലരുടെയും വാസസ്ഥലം നശിപ്പിച്ചിട്ടാണ്, നമുക്ക് ഇവിടെ ജീവിക്കാൻ അവകാശം ഉണ്ട് പക്ഷെ അവർക്കും അതെ അവകാശം ഉണ്ടെന്ന് ഓർക്കുക.
കുറച്ച് നേരം ബാൽക്കണിയിൽ ഏകാന്തത ആസ്വദിച്ച് നിന്നതിന്ന് ശേഷം ഞാൻ തിരിച്ച് അകത്തേക്ക് ചെന്നു.
ഞാൻ അകത്തേക്ക് പോയപ്പോൾ ദേവു അവിടെ ഇരുന്ന് എന്തോ കുപ്പായം തൈക്കുകയാണ്.
“എന്താ ദേവു കാര്യമായിട്ട് തൈകുന്നത്”
ഞാൻ പോയി ദേവു ഇരിക്കുന്നതിന് എടുത്തുള്ള കസേരയിൽ ഇരുന്ന് കൊണ്ട് ചോദിച്ചു.
“ഇതാ പെണ്ണ് കഴിഞ്ഞ ദിവസം ഇട്ട ഡ്രസ്സ് ആണ്, കണ്ടില്ലേ കീറി ഒരു പരുവം ആക്കി, അതെങ്ങനാ പിടഞ്ഞു കളി അലെ.......ഹം..... നല്ല ഡ്രസ്സ് ആയിരുന്നു”
“ഹാ വിട്ട് കള ദേവു........ അവളെ പ്രായം അതല്ലെ”
“ഓ.....എന്ത് പ്രായം........ ഈയിടെ ആയിട്ട് പെണ്ണിന് അനുസരണ തീരെ ഇല്ല, ഒരുദിവസം ലീവ് എടുത്തിട്ട് അവളുടെ സ്കൂളിൽ ഒന്ന് പോയി ടീച്ചേഴ്സിനെ ഒക്കെ കാണണം”.
“അതിന് കഴിഞ്ഞ മാസം മീറ്റിംഗിന് പോയതല്ലെ...... പിന്നെ അവൾക്ക് പരീക്ഷക്ക് നല്ല മാർക്കും ഉണ്ട്..... ദേവു വെറുതെ ഓവർ ആക്കി അതിനെ വെറുപ്പിക്കാൻ നിക്കാഞ്ഞ മതി”
“എന്താ അറിയില്ലെടാ എനിക്ക് അവളുടെ കാര്യത്തിൽ ഇപ്പോ നല്ല ടെൻഷൻ ആണ്”
“ഇതാണ് ദേവൂന്റെ പ്രശ്നം, ആവശ്യം ഇല്ലാത്ത കാര്യങ്ങൾ ആലോചിച്ചു വെറുതെ ടെൻഷൻ അടിക്കും.....ദേവു വെറുതെ ഓരോന്നും ആലോചിച്ചു കൂട്ടണ്ട”
“അതല്ലെടാ...പെണ്ണിന് ഇപ്പൊ ഭയങ്കര ദേഷ്യവും കോപവും ഒക്കെ ആണ്, അപ്പൊ അന്ന് ഡോക്ടർ പറഞ്ഞത് ഒക്കെ ആലോചിച്ചു........ എനിക്ക്............”
“എന്റെ ദേവു..... ഡോക്ടർ പറഞ്ഞത് ഇനി ഒരു ഡിപ്രെഷൻ സ്റ്റേജിലേക്ക് പോയാൽ അല്ലെ, അതിന് അവൾ ഇപ്പോ നല്ല ആക്റ്റീവ് ആണ്, അവക്ക് ഒരു കുഴപ്പവും ഇല്ല, നമ്മളായിട്ട് ഇനി ഓരോന്നും ഉണ്ടാകാഞ്ഞ മതി
പിന്നെ ഈ ദേഷ്യം ഒക്കെ അവളുടെ പ്രായത്തിന്റെ ആണ്”എന്റെ അച്ഛനും അമ്മയും അനുകുട്ടനും മരിച്ചതിനു ശേഷം ഞാനും അമ്മുവും സാധാരണ ഗതിയിലേക്ക് തിരിച്ച് വരാൻ കുറച്ച് മാസങ്ങൾ എടുത്തു, അതിനിടയിൽ ഒരു കൗൺസിലിംഗ് ഒക്കെ പോയിരുന്നു, ആ ഡോക്ടർ പറഞ്ഞത് ഇനി ആ അവസ്ഥയിലേക്ക് തിരിച്ച് പോയാൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നാണ്, അത് കൊണ്ടാണ് പെണ്ണ് തൊടുന്നതിനും പിടിക്കുന്നതിനും ഒക്കെ ദേവൂന് ടെൻഷൻ,
💬 Comments
View all comments