Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]
നേരിടാനുള്ള ധൈര്യമൊക്കെ എനിക്കുണ്ട് മോനെ”
“ശരി ശരി..... ഫുഡ് കഴിക്കാൻ വിളിക്കുന്നു, ഞാൻ വെക്കട്ടെ നാളെ പാക്കലാം”
“ഒക്കെ ഗുഡ്നൈറ്റ് മുത്തേ.......”
റോഷനുമായി ഫോണിൽ സംസാരിച്ച ശേഷം ബാൽക്കണിയിൽ നിൽകുമ്പോൾ എനിക്ക് എന്തോ ഒരു ഭാരം ഇറക്കി വച്ച ഫീൽ ആയിരുന്നു, ആ സന്തോഷത്തിൽ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചു അല്പസമയം ഞാൻ അങ്ങനെ നിന്നു.
അത്താഴം കഴിച്ച ശേഷം പാത്രങ്ങൾ കഴുകിവെക്കാൻ ദേവൂനെ സഹായിച്ചു, പിന്നെ കുറച്ച് നേരം രണ്ട് സ്ത്രീകളുടെയും നടുക്കിരുന്ന് കത്തി വച്ച ശേഷം ഞാൻ എന്റെ സാമ്രാജ്യത്തിൽ കയറി കതകടച്ചു.
ടെൻഷൻ അടിച്ചിരുന്നത് കൊണ്ട് നെറ്റ് ഓൺ ആക്കിയിട്ടേ ഇല്ല, റൂമിൽ കയറി ഫോൺ എടുത്ത് നെറ്റ് ഓൺ ആക്കി നോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻസ് വന്നു, അതിൽ ഞാൻ പ്രതീക്ഷിച്ച അല്ലെങ്കിൽ ആഗ്രഹിച്ച ആ മെസ്സേജ് കണ്ടു, അതെ സുഹ്റതയുടെ മെസ്സേജ് വന്നിട്ടുണ്ട്.
രാവിലെ ഞാൻ അയച്ചതിനു “ഒക്കെ” എന്നൊരു മറുപടിയും അരമണിക്കൂർ മുൻപ് “ഹലോ” എന്നും അയച്ചിട്ടുണ്ട് കക്ഷി.
ഞാൻ തിരിച്ചും ഒരു “ഹായ്” അയച്ചിട്ടു
രണ്ടു ദിവസം ആയിട്ടും ഈ ഹായ് ബായ് അല്ലാതെ ഒരു പുരോഗതിയും ഇല്ല, ഒന്നാമത് എനിക്ക് ഇങ്ങനെ പെണ്ണുങ്ങളോട് ചാറ്റ് ചെയ്ത് ശീലമില്ല, പിന്നെ അഥവാ പാളിപ്പോയാൽ നാറിപ്പോകും എന്ന ഭയവും.
അല്പനേരം കഴിഞ്ഞപ്പോൾ സുഹറിതയുടെ മെസ്സേജ് വന്നു, വീണ്ടും കുറെ ബോറിങ് വിഷയങ്ങൾ, എങ്ങനെ ഒന്ന് റൂട്ട് മാറ്റി പിടിക്കുമെന്ന് ഒരു ഐഡിയ കിട്ടുന്നില്ല,നാളെ റോഷൻ ഗുരുവിനോട് ചോദിച്ചു കുറച്ച് ടിപ്സ് പഠിക്കണം.
പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ ഇത്ത തന്നെ “എനിക്ക് ഗേൾഫ്രണ്ട് ഉണ്ടോ” എന്ന് ചോദിച്ചു ഒരു തുടക്കം ഇട്ട് തന്നു, അതിൽ പിടിച്ചു കേറാൻ തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചു.
അതിന് മറുപടി ആയി ഇല്ല ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് ഞാൻ പറഞ്ഞു, ആ പറഞ്ഞത് നൂറ് ശതമാനം സത്യവും ആണ്.
വിശ്വസിക്കാൻ പറ്റുന്ന നുണ വല്ലതും പറ മോനെ എന്നാണ് ഇത്ത പറഞ്ഞത്.
“ഞാൻ പറഞ്ഞത് സത്യമാണ് ഇത്ത..... ഇത് വരെ ഉണ്ടായിട്ടില്ല”
“അതെന്താ??”
“ആ.....അറിയില്ല..... ഇത് വരെ
💬 Comments
View all comments