0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]

Author : Hyder Marakkar Read All Parts 5261
മുഖത്തു നിന്നും അത് വ്യക്തമാണ്. ഡോക്ടറെ കാണിച്ചു, കുഴപ്പം ഒന്നും ഇല്ല, ജലദോഷം കാരണം പനിച്ചതാണ്, കുറച്ച് മരുന്നൊക്കെ തന്നു, നല്ല റസ്റ്റ്‌ എടുക്കാനും പറഞ്ഞു. തിരിച്ചെത്തി ദേവൂനെ റൂമിൽ കൊണ്ടുപോയി കിടത്തിയിട്ട് ഷേർളി ആന്റി വിളിച്ചിരുന്നത് കൊണ്ട് ഞാൻ അങ്ങോട്ട്‌ ചെന്നു, പുള്ളിക്കാരി ഒരു പാത്രത്തിൽ ചൂട് കഞ്ഞി എനിക്ക് തന്നിട്ട് ദേവൂന് കൊടുക്കാൻ പറഞ്ഞു, അമ്മു കുളിച്ച് മാറ്റി അവിടെ ചെന്നു ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചിട്ടാണ് പോയതെന്നും പറഞ്ഞു. ഞാൻ ഷേർലി ആന്റി തന്ന കഞ്ഞിയുമായി ദേവൂന്റെ അടുത്തേക്ക് ചെന്നു, “ദേവു എഴുന്നേറ്റ് ഈ കഞ്ഞി കുടിക്ക്, മരുന്ന് കഴിക്കണ്ടേ” മേലെ കണ്ണ് തുറന്നു എന്നെ അത്ഭുതത്തോടെ നോക്കുകയാണ് കക്ഷി “ഇങ്ങനെ നോക്കണ്ട..... ഇത് ഷേർളി ആന്റി തന്നതാണ്.....” ആ മുഖത്ത് വോൾട്ടേജ് ഇല്ലാത്ത ഒരു ചിരി വിരിഞ്ഞു. ഞാൻ അടുത്തിരുന്ന് ആ കഞ്ഞി മുഴുവൻ നിർബന്ധിച്ച് കുടിപ്പിച്ച ശേഷം മരുന്നും കൊടുത്ത് കിടക്കാൻ പറഞ്ഞിട്ട് എന്റെ മുറിയിലേക്ക് ചെന്നു, റോഷനെ വിളിച്ചു ഞാൻ ഇന്ന് വരുന്നില്ലെന്ന് പറഞ്ഞ് ഞാൻ കുറച്ച് നേരം കിടന്നു, ഇന്നലെ രാത്രി വൈകി ഉറങ്ങി രാവിലെ നേരത്തെ എഴുന്നേറ്റത് കൊണ്ട് അങ്ങനെ കിടന്നു ഉറങ്ങിപ്പോയി. പിന്നെ എഴുന്നേറ്റ് നോക്കുമ്പോൾ സമയം 11:30 കഴിഞ്ഞിരുന്നു, എനിക്ക് വിശക്കാൻ തുടങ്ങി, സമയം ഇത്ര ആയ സ്ഥിതിക്ക് ഇനി ലഞ്ചിന്റെ കാര്യം നോക്കാം, നേരെ ഡ്രസ്സ്‌ മാറി അടുത്തുള്ള ഹോട്ടലിൽ പോയി ചോറും കറിയും പാർസൽ വാങ്ങി വന്നു തിരിച്ചു വരുന്ന വഴി ഷേർളി ആന്റിയുടെ മുനിൽ തന്നെ പോയി പെട്ടു,
പാർസൽ വാങ്ങിയതിന് ചീത്തയും കേട്ടു, ദേവൂന് എന്തായാലും ഉച്ചയ്ക്കും കഞ്ഞി തന്നെ കൊടുത്ത മതി ആന്റി ഉണ്ടാക്കി തരാം എന്നും പറഞ്ഞു.രാത്രി ഇനി പാർസൽ വാങ്ങാൻ പോവണ്ട ആന്റി ഉണ്ടാകുന്നുണ്ട് എന്നും പറഞ്ഞു, ആന്റിടെ വായിലിരുന്നത് മുഴുവൻ കേട്ട ശേഷം ഞാൻ തിരിച്ചു വന്നു. ഉച്ചയ്ക്ക് കഞ്ഞിയും കുടിച്ച് മരുന്നും കഴിച്ചപ്പോൾ ദേവു ഒന്ന് ഉഷാറായി, ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാനും ദേവുന്റെ അടുത്ത് പോയിരുന്നു... “ഡാ... എഴുന്നേറ്റ് പോവാൻ നോക്ക്.... വെറുതെ

💬 Comments

View all comments