Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]
ഒന്നായി നിന്നു, ഒടുവിൽ എന്റെ ദേഹത്ത് നിന്ന് അകന്ന ശേഷം ദേവു എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു, ആ കണ്ണുകൾ ചുവന്നിട്ടുണ്ട്, ഇത് കരയുകയായിരുന്നോ
“എന്തിനാ ദേവു കരഞ്ഞത്”
“ഏയ്....ഒന്നുമില്ല..... നിന്റെ സ്നേഹം കണ്ട് പെട്ടെന്ന് കണ്ണ് നിറഞ്ഞു പോയി”
“അയ്യേ ദേവു അത് സീരിയസ് ആയി എടുത്തോ.... ഞാൻ ഒരു പഞ്ചിന് പറഞ്ഞതല്ലേ..... പിന്നെ കല്യാണം കഴിക്കാതെ ഇരിക്കാൻ പറ്റുമോ.... എനിക്കുമില്ലേ ആഗ്രഹങ്ങൾ ഒക്കെ”
“ഡാ.....ഡാ...... വേണ്ടാ......... നല്ലോണം കൂടുന്നുണ്ട് ചെക്കന്...”
രണ്ടുപേരും ചിരിച്ച് പോയി......
“അല്ല എന്റെ ചോദ്യത്തിന് ഇത് വരെ ഉത്തരം കിട്ടിയില്ല”
“എന്ത് ചോദ്യം...”
ദേവു ഇത്തിരി ദേഷ്യം അഭിനയിച്ച് പറഞ്ഞു
“അത്....... വേറെ കല്യാണം...... എന്താ കഴിക്കാത്തത്”
“അതോ..... അത് നീ പഞ്ചിന് പറഞ്ഞ ആ കാരണം തന്നെ........ എനിക്ക് നീയും അമ്മുവും ആണ് വലുത്, അതുകൊണ്ട് വേറെ കല്യാണം കഴിക്കാൻ തോന്നിയില്ല”
അത് കേട്ടപ്പോൾ എനിക്ക് എന്തോ പോലെ ആയി, ഛെ.... വെറുതെ ചോദിച്ചു, വേണ്ടായിരുന്നു......
“സോറി ദേവു....”
“ഹഹ...... നിന്റെ മുഖത്തു എന്താടാ തേനീച്ച കുത്തിയോ....”
“സോറി......”
“അയ്യേ..... നീ സീരിയസ് ആയിട്ട് എടുത്തോ....പൊട്ടാ.... ഞാനും ഒരു പഞ്ചിന് പറഞ്ഞതാ......”
“അപ്പൊ എന്താ ശരിക്കും കാരണം”
“ഉഫ്....അതോ.....അത് നല്ല ചെക്കനെ കാണാത്തത് കൊണ്ട്”
“സത്യം??”
“മ്മ്.....സത്യം”
“എങ്കിൽ ഞാൻ ദേവൂന് നല്ലൊരു ചെക്കനെ കണ്ടുപിടിച്ചു തരട്ടെ”
“പിന്നെ ഈ വയസ്സിൽ ഇനി കല്യാണം കഴിക്കാൻ....... ഒന്ന് പോ ചെക്കാ.....”
“ഞാൻ സീരിയസ് ആയിട്ടാണ്, ദേവൂന് സമ്മതം ആണെങ്കിൽ ചെറുക്കനെ ഞാൻ കണ്ടുപിടിക്കും”
“ഓ..... തത്കാലം മോൻ കഷ്ടപ്പെടേണ്ട.... അഥവാ ഇനി എനിക്ക് അങ്ങനെ തോന്നിയ ഞാൻ നിന്നോട് പറയാ... ട്ടൊ..”
“ഒക്കെ....പറഞ്ഞ മതി......”
“ഹ........ഹാ..............”
അമ്മു വരുന്നത് വരെ ഞാൻ അങ്ങനെ ദേവൂന്റെ കൂടെ ഇരുന്നു, അമ്മു വന്നിട്ട് പിന്നെ പതിവുപോലെ ഞങ്ങൾ ടിവിയുടെ മുനിൽ ഇരുന്നു
രാത്രി ഷേർളി ആന്റി കൊണ്ടുവന്ന ഭക്ഷണവും കഴിച്ചു വേഗം റൂമിൽ കയറി വാതിൽ അടച്ചു, ഇത്തയ്ക്ക് മെസ്സേജ് അയക്കാൻ തോന്നി, പക്ഷെ ഒരു മടിയും, അന്ന് നമ്പർ വാങ്ങി ചാറ്റ്
💬 Comments
View all comments