Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]
നിൽക്കുന്നത് കണ്ട് പറഞ്ഞതാണ്”
“ഒരു സംശയവും ഇല്ല മോനെ എല്ലാം ക്ലിയർ ആയി”
റൂമിൽ ഞാൻ അലക്കാൻ വേണ്ടി മാറ്റി വെച്ച തുണികൾ എടുത്ത് തിരിച്ച് നടക്കുന്നതിനിടെ ദേവു മെല്ലെ പറഞ്ഞു
“എന്താ പറഞ്ഞത്....കേട്ടില്ല”
“ഒന്നുമില്ല, സർ ചാറ്റിങ് കഴിഞ്ഞ് പല്ല് തേച്ച് വന്നാൽ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാം”
ദേവു പോയപ്പോൾ ഇത്തയോട് മേലെ ബായ് പറഞ്ഞ് പല്ലും തേച്ച് മുറിക്ക് വെളിയിൽ ഇറങ്ങി. ഒച്ച കേട്ടപ്പോൾ ദേവു അടുക്കളയിൽ ആണെന്ന് മനസ്സിലായി.
“ദേവു വാ കഴിക്കാ...”
അടുക്കളയിലേക്ക് ചെന്ന് പാത്രം കഴുകി കൊണ്ടിരുന്ന ദേവൂനോട് ഞാൻ പറഞ്ഞു
“ഞാനൊക്കെ എപ്പോഴോ കഴിച്ചു, നിന്നെ കാത്തിരുന്നാൽ ഉച്ചകത്തെ ചോറും രാവിലത്തെ പുട്ടും കൂടി ഒരുമിച്ച് കഴിക്കേണ്ടിവരും”
“ഓ...........”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മൂളി
“ചെന്ന് ഇരിക്ക്, ഞാൻ എടുത്തു തരാ”
“അമ്മു ഇത് വരെ എത്തിയില്ലേ?”
മേശപ്പുറത് താളം പിടിച്ച് ഇരിക്കുമ്പോൾ ഒരുകയ്യിൽ പുട്ടിന്റെ പാത്രവും മറുകയ്യിൽ ചായ ഗ്ലാസും പിടിച്ചു വന്ന ദേവൂനോട് ഞാൻ ചോദിച്ചു.
“ഇല്ല പന്ത്രണ്ട് മണി കഴിയും, ഈ ആഴ്ച തൊട്ട് സമയം മാറ്റി”
ഞായറാഴ്ച രാവിലെ എന്റെ അനിയത്തികുട്ടി ഡാൻസ് ക്ലാസ്സിൽ പോകുന്നുണ്ട്, അതിന്റെ കാര്യം ആണ് പറഞ്ഞത്
“ഇവിടെ ഇരിക്ക് ദേവു”
ദേവു തിരിച്ച് അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു.
“ഹാ.....അപ്പൊ അടുക്കളയിലെ പണി ചെയ്യാൻ വേറെ ആരെങ്കിലും വേരോ”
“ഓ വല്യ മല മറക്കുന്ന പണിയല്ലേ..... ഒന്ന് പോ ദേവു”
“അല്ല മല മറക്കുന്ന പണിയല്ല, വളരെ സിംപിൾ ആണ്, അത് കൊണ്ട് ബാക്കി പണി മോൻ ചെയ്തോ....ഒക്കെ”
“ഒക്കെ.... ഞാൻ കഴിച്ചു കഴിഞ്ഞിട്ട് ബാക്കി പണി മ്മക്ക് ഒരുമിച്ച് ചെയ്യാ.... അത് എപ്പടി”
ദേവൂനെ കൈ പിടിച്ച് ഞാൻ എന്റെ എടുത്തുള്ള കസേരയിൽ ഇരുത്തി.
“എന്താണ്.... എന്തെങ്കിലും പറയാൻ ഉണ്ടോ നിനക്ക്”
ഞാൻ കഴിക്കുന്നത് നോക്കി ചിരിച്ച് കൊണ്ട് ദേവു ചോദിച്ചു
“ഏയ്യ് ഒന്നുല്ല.... എന്നും ഒരുമിച്ച് ഇരുന്ന് കഴിക്കുന്നത് കൊണ്ട് ഒറ്റയ്ക്ക് ഇരുന്ന് കഴിക്കാൻ ഒരു സുഖം ഇല്ല... അതാ”
“ഹ്മ്മ്.....ശരി ശരി...”
“ദേവു ഇന്ന് മീറ്റിംഗിന് പോവുന്നില്ലേ??”
പെട്ടെന്ന് ആണ് ഫ്ലാറ്റിലെ മീറ്റിംഗിന്റെ കാര്യം ഷേർളി ആന്റി പറഞ്ഞത് ഓർമ്മ വന്നത്.
“ഓ അത് ഞാൻ അങ്ങ് മറന്ന് പോയി, ഉഫ്....മടി ആവുന്നു, നീ പോവുന്നോ മീറ്റിംഗിന്”
“അയ്യടാ....ഞാൻ ഒന്നും പോവില്ല, ഞാൻ അവിടെ പോയിട്ട്
💬 Comments
View all comments