Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]
പൊട്ടൻ ചന്തയിൽ പോയ പോലെ നോക്കി നിൽക്കേണ്ടി വരും”
“പൊട്ടൻ ചന്തയിൽ അല്ലെടാ...... പൊട്ടൻ മീറ്റിംഗിന്...... ഹാാാാ.....ഹാ”
“ദേ ദേവു ഒരു മാതിരി തൊലിഞ്ഞ കോമഡി അടിച്ചിട്ട് ഒറ്റയ്ക്ക് ഇരുന്ന് ചിരിക്കരുത് ട്ടൊ”
“ഇല്ല ഇനി ചിരിക്കില്ല.....ഹാ......... ഹ”
“ഉഫ്.... ഏത് നേരത്ത് ആണോ ഈശ്വരാ ഇതിനെ പിടിച്ച് ഇവിടെ ഇരുത്താൻ തോന്നിയത്”
ഞാൻ മുകളിലേക്ക് നോക്കി പറഞ്ഞു
“അപ്പൊ എങ്ങനെ..... നീ അലെ പോവുന്നത്”
“ഇല്ല ഞാൻ പോവില്ല, ഞാൻ അവിടെ പോയിട്ട് ഒന്നും പറയാനും ഉണ്ടാവില്ല, വെറുതെ പോസ്റ്റ് അടിച്ച് ഇരിക്കണം”
“അത് ഇപ്പൊ ഞാൻ പോയാലും അങ്ങനെ ഒക്കെ തന്നെ ആണ്”
“എന്നാലും ദേവൂന് സംസാരിച്ച് ഇരിക്കാൻ ആരെങ്കിലും ഒക്കെ കാണും, ഞാൻ ഇവിടെ ആകെ സംസാരിക്കാറ് ജോസഫ് അങ്കിളിന്റെ എടുത്തും ഷേർളി ആന്റിന്റെ എടുത്തും ആണ്.”
“ആ അങ്ങനെ സംസാരിക്കുന്ന ആളെ വിടാൻ ആണെങ്കിൽ അമ്മൂനെ വിടണം, ഇവിടെ എല്ലാരോടും സംസാരിക്കുന്ന ആള് അവളാണ്”
“ആ പറഞ്ഞത് ശരിയാണ് ട്ടൊ ദേവു, ആ കടുവയുടെ എടുത്ത് വരെ പോയി പെണ്ണ് സംസാരിക്കും, ഇവിടെ വേറെ ആരും പുള്ളിയോട് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല”
“അത് ശരിയാ എനിക്ക് പുള്ളിയെ കാണുമ്പോഴേ എന്തോ പേടി ആണ്
എന്ന മോന്റെ ഫുഡ് അടി കഴിഞ്ഞിട്ട് അടുക്കളയിലേക്ക് പോര്, വല്യ കാര്യത്തിൽ സഹായിക്കാന്ന് പറഞ്ഞതല്ലേ, പണി വേഗം തീർത്തു വച്ചിട്ട് വേണം മീറ്റിംഗിന് പോവാൻ”
ഇത്രയും പറഞ്ഞു ദേവു അടുക്കളയിലേക്ക് വിട്ടു, ഞാൻ ഇരുന്ന് ബാക്കി ഫുഡ് കഴിച്ചു
കടുവ എന്നത് താഴത്തെ ഫ്ലാറ്റിൽ താമസിക്കുന്ന രാമചന്ദ്രൻ ചേട്ടന് ഇവിടത്തെ കുട്ടിപ്പട്ടാളം ഇട്ട പേരാണ്. പുള്ളി തനിച്ചാണ് താമസം, ആരോടും അങ്ങനെ സംസാരിക്കാത്ത ഒരു പ്രകൃതം. ആൾ അയാളുടേതായ ലോകത്ത് ആണെന്ന് തോന്നിയിട്ടുണ്ട്. പുള്ളി അങ്ങനെ ആരോടും ചിരിക്കുക കൂടി ഇല്ല, അതുകൊണ്ട് ഒക്കെ ആണ് പിള്ളേര് സെറ്റ് പുള്ളിക്ക് കടുവ എന്ന പേര് ഇട്ടതും, എന്തൊക്കെ പറഞ്ഞാലും അമ്മു പുള്ളിയെ കണ്ടാൽ പോയി വിഷ് ചെയുന്നത് കാണാം, പുള്ളി ഇവിടെ അറ്റ്ലീസ്റ്റ് ഒന്ന് ചിരിക്കുക എങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് അവളോട് ആണ്. പുള്ളിയെ കുറിച്ച് കൂടുതൽ ഒന്നും ഇവിടെ ആർക്കും അറിയില്ല, നോർത്തിൽ എവിടെയോ ബിസിനസ് ഒക്കെ നടത്തിയിരുന്നു എന്നും ഭാര്യയും മക്കളും എന്തോ അപകടത്തിൽ പെട്ട് മരിച്ചതിനു ശേഷം പുള്ളി എല്ലാം വിറ്റ് ഇങ്ങോട്ട് വന്നതാണ് എന്നൊക്കെ പറയുന്നത്
💬 Comments
View all comments