Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]
ഇവിടെ ഇരുന്ന് പോസ്റ്റ് ആകുമ്പോൾ അവരുടെ കൂടെ പോകാറുണ്ട്, ഈയിടെ ആയി ലൈസൻസ് കിട്ടിയതിനു ശേഷം സ്ഥിരമായി പോവാറുണ്ട്, കാറ് ഓടിക്കാൻ കിട്ടുന്ന അവസരം അലെ പാഴാക്കാൻ തോന്നില്ല, പക്ഷെ ഇന്ന് എനിക്ക് മടി തോന്നി, ഞാൻ വരുന്നില്ല എന്ന് പറഞ്ഞ് ഫോൺ വെച്ചു......
ഡാൻസ് ക്ലാസ്സ് കഴിഞ്ഞ് വന്നപ്പോൾ അമ്മുവും ഞങ്ങടെ കൂടെ അടുക്കളയിൽ കൂടി, ഒരു മൂലയിൽ ഇരുന്നു നിർത്താതെ കഥ പറയുന്നതിന്റെ കൂടെ മുറിച്ചിടുന്ന ക്യാരറ്റ് എടുത്ത് കഴിക്കാനും അവൾ മറന്നില്ല, ഡാൻസ് ക്ലാസ്സിൽ പുതുതായി വന്ന കുട്ടിയുടെ മുടിയുടെ ഭംഗി തൊട്ട് കഴിഞ്ഞ ദിവസം കണക്ക് ടീച്ചർ ഇട്ട സാരിയെ പറ്റി വരെ പെണ്ണ് വിവരിക്കുന്നുണ്ട്, ദേവു അതെല്ലാം കേട്ട് നിക്കുമ്പോൾ ഞാൻ ഭൂമിയിൽ വന്ന് പെട്ടുപോയ അന്യഗ്രഹജീവിയെ പോലെ നിന്ന് പണിയെടുത്തു.
ഇടയ്ക്ക് ഒരു ഗ്യാപ് കിട്ടിയപ്പോൾ കാറിന്റെ കാര്യം ഞാൻ അമ്മൂനെ അറിയിച്ചു, വല്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല, ഫോട്ടോ കാണിച്ചു കൊടുത്തപ്പോൾ അമ്മൂനും വണ്ടി ഇഷ്ടപ്പെട്ടു, ഞാൻ മെറ്റാലിക്ക് ഗ്രേയ് കളർ ആയിരുന്നു വിചാരിച്ചത്, പക്ഷെ ഫോട്ടോ കണ്ടപ്പോൾ അവൾക്ക് ബ്ലൂ ആണ് ഇഷ്ടം ആയത്, പിന്നെ എന്ത് ചെയ്യാൻ നെക്സ ബ്ലു കളർ അങ്ങ് ഉറപ്പിച്ചു, ഷോറൂമിലെ നമ്പർ കയ്യിലുണ്ട്, ഇന്ന് ഞായറാഴ്ച അലെ നാളെ വിളിച്ച് പറയാം എന്ന് കരുതി.
ഒരുമിച്ചുള്ള പാചകത്തിന് ശേഷം ഞങ്ങൾ മൂന്നുപേരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു, ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചിട്ട് അധികം നേരം ആയില്ലെങ്കിലും മീൻ കറി ഉണ്ടായത് കൊണ്ട് നല്ലോണം കഴിച്ചു. നല്ലോണം ഭക്ഷണം കഴിച്ചത് കൊണ്ടും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്നത് കൊണ്ടും ഊണു കഴിച്ച് ഞാൻ റൂമിൽ പോയി കിടന്ന് സുഖമായി ഉറങ്ങി.
പിന്നെ ദേവു വന്ന് വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്, നോക്കുമ്പോൾ അമ്മു എന്റെ അടുത്തായി കിടന്നു നല്ല ഉറക്കമാണ്, ഞാൻ എഴുന്നേറ്റിട്ടും ദേവു കൂറെ നേരം കിടന്ന് വിളിച്ചിട്ടാണ് അമ്മു എഴുന്നേറ്റത്. ഞങ്ങളെ രണ്ടുപേരെയും ഉണർത്തിയ ശേഷം ദേവു മീറ്റിംഗിന് പോയി. ഉറക്കപിച്ച് മാറിയപ്പോൾ നേരെ പോയി ടിവി ഓൺ ചെയ്തു, അമ്മുവും കൂടെ വന്ന് ഇരുന്നു. ചാനൽ മാറ്റി കളിക്കുന്നതിന് ഇടയ്ക്ക് HBO എത്തിയപ്പോൾ അതിൽ ബ്രാഡ്ലി കൂപ്പറുടെ “എ സ്റ്റാർ ഈസ് ബോൺ” തുടങ്ങുന്നു, ഞാൻ ഇതുവരെ ആ പടം കണ്ടിട്ടില്ല, പൊതുവെ ത്രില്ലർ സിനിമകൾ ആണ് ഞാൻ കാണാറ്, അമ്മു നിർബന്ധിച്ചിട്ടാണ്
💬 Comments
View all comments