0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]

Author : Hyder Marakkar Read All Parts 5251
വച്ചതെങ്കിലും പടം കണ്ട് തുടങ്ങിയപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു തുടങ്ങി, പിന്നെ അതിൽ അങ്ങ് മുഴുകി പോയി എന്ന് പറയാം. മീറ്റിങ് ഒക്കെ കഴിഞ്ഞ് ദേവു തിരിച്ച് വരുമ്പോൾ ഞാനും അമ്മൂസും സിനിമയിൽ മുഴുകി ഇരിക്കുകയായിരുന്നു ദേവു കയറി വന്നത് തന്നെ അമ്മൂനെ ചീത്ത പറഞ്ഞ് കൊണ്ടാണ് “നീ ഇതുവരെ പഠിക്കാൻ പോയില്ലേ അമ്മു” ടിവിയിൽ മുഴുകിയിരുന്ന ഞാനും അമ്മുവും വാതിൽ തുറന്ന് കയറി വന്ന ദേവൂന്റെ ഒച്ച കേട്ട് ഒരുപോലെ ഞെട്ടി പോയി. “ഇപ്പോ പോവാ അമ്മേ...... ഈ സിനിമ ഒന്ന് കഴിയട്ടെ” “സിനിമ ഒക്കെ ഇനിയും വരും, നാളെ ക്ലാസ്സ്‌ ടെസ്റ്റ്‌ അലെ, ബുക്ക്‌ തൊട്ടു നോക്കിട്ടില്ല” ദേവു പിന്നെയും ചീത്ത പറയുന്നുണ്ട്, ഞാൻ പിന്നെ ആ ഭാഗത്തേക്ക് മൈൻഡ് ചെയ്തില്ല, വെറുതെ എന്തിനാ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് ഭാര്യയുടെ അല്ല സോറി തോളിൽ വെക്കുന്നത്...... “ഞാൻ പഠിച്ച് കഴിഞ്ഞതാണ് അമ്മേ, ഇനി വെറുതെ ഒന്ന് നോക്കിയ മതി” അമ്മുവിന്റെ സഹികെട്ടുള്ള സ്വരം..... “ശനിയാഴ്ച പഠിക്കാതെ ഫ്രീ ആയി നടക്കുനോണ്ടാണ് ഞായറാഴ്ചയും ഇങ്ങനെ മടിപിടിച്ച് ഇരിക്കുന്നത്, ഇനി ഇങ്ങനെ ആണെങ്കിൽ അടുത്താഴ്ച തൊട്ട് ശനിയാഴ്ച കളിച്ച് നടക്കാന്ന് ന്റെ കുട്ടി കരുതണ്ട”. “ഉഫ്..... ഈ അമ്മേനെ കൊണ്ട് ഞാൻ തോറ്റ്, ഞാൻ പോയി പഠിച്ച് കളക്ടർ ആയി വരാ” ദേവൂന്റെ വെറുപ്പിക്കൽ ആൺ സഹിക്കബിൾ ആയപ്പോൾ ദേഷ്യം പിടിച്ച് തറ ചവിട്ടി കുലുക്കി പോവുന്നതിനു ഇടയ്ക്ക് അടിച്ച ഡയലോഗ് ആയിരുന്നു അത് അവളുടെ സംസാരവും നടത്തവും എല്ലാം കൂടി കണ്ട് എനിക്ക് ചിരി അടക്കാൻ പറ്റിയില്ല, ചിരിച്ചുപോയി സുഹൃത്തുക്കളെ ചിരിച്ചുപോയി...........
റൂമിലേക്ക് നടക്കുന്നതിനിടയിൽ എന്റെ ചിരി കേട്ടതും പെണ്ണ് തിരിച്ച് വന്ന് ടിവിയും ഓഫ്‌ ചെയ്ത്, എന്റെ പുറത്തിട്ട് ഒരു കുത്തും തന്നിട്ട് തിരിച്ച് പോയി, സന്തോഷം.......... അമ്മു പഠിക്കാൻ പോയതും ദേവു വന്ന് എന്റെ എടുത്ത് സോഫയിൽ ഇരുന്നു “എന്തിനാ ദേവു അതിനെ ഇങ്ങനെ വെറുപ്പിക്കുന്നത്” “നീ വല്യ വർത്താനം പറയാൻ നിക്കണ്ട, ഹാ ഏട്ടനെ കണ്ടല്ലേ അനിയത്തി പഠിക്കുന്നത്” “ആ....ബെസ്റ്റ്.....ഇനി എന്റെ മേലേക്ക് കേറ്” പിന്നെ കുറച്ച് നേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല, ഞാൻ എഴുന്നേറ്റ് പോയി ടിവി ഓൺ ചെയുമ്പോൾ ദേവു ഫോണിൽ തോണ്ടി ഇരുപ്പാണ്. “മീറ്റിംഗിൽ എന്താ പറഞ്ഞത്” “എന്ത് പറയാനാടാ........ വാർഷികാഘോഷത്തിനെ പറ്റി ആയിരുന്നു ഫുൾ ചർച്ച” “എന്നിട്ട് എന്തായി...... ഇത്തവണ

💬 Comments

View all comments