Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]
സത്യം”
ദേവൂന്റെ തലയിൽ തൊട്ട് ഞാൻ സത്യം ചെയ്തു
“കള്ള സത്യം എന്റെ തലയിൽ തന്നെ തൊട്ട് ഇടണം ലേ..... ദുഷ്ട്”
“ഇല്ല ദേവു ഞാൻ ഇനി തൊടില്ല”
“എന്ത്.... എന്റെ തലയോ??”
“അല്ല മദ്യം”
“എങ്കിൽ നിനക്ക് നന്ന്”
കുറച്ച് നേരത്തേക്ക് നിശബ്ദത, രണ്ടുപേരും ഒന്നും മിണ്ടിയില്ല, എന്തായാലും ആശ്വാസമായി..... ദേവൂന്റെ പിണക്കം മാറി കിട്ടി.
“ അല്ല ദേവു, സുഹറിത്ത എന്നെ ഒന്ന് ഫോൺ വിളിച്ചതിന് എന്തിനാ ഇത്രയ്ക്ക് അങ്ങോട്ട് ചൂടാവാൻ നിന്നത്”
“അത് പിന്നെ എനിക്ക് അവളുടെ കാര്യത്തിൽ ചെറിയ സംശയമൊക്കെ ഉണ്ടായിരുന്നു, ഞാൻ ഒരു ദിവസം ബസ്സില് വരുമ്പോൾ അവള് ഒരു പയ്യന്റെ ബൈക്കിൽ ഇരുന്നു പോവുന്നത് കണ്ടിരുന്നു, ആ പോക്ക് കണ്ടപ്പോഴേ അത്ര പന്തിയല്ലെന്ന് തോന്നി, പിന്നെ ഇടയ്ക്ക് അവളു നിന്നെ നോക്കുന്ന നോട്ടമൊന്നും ശരിയല്ലെന്ന് തോന്നിയിട്ടുണ്ട്, അപ്പൊ നിന്റെ ഫോണിൽ അവളുടെ കോൾ വന്നത് കണ്ടപ്പോ എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല”
“ഹഹാ......ന്റെ ദേവു......
പിന്നെ അവരു എന്നെ നോക്കുന്ന നോട്ടം ശരിയല്ലെന്ന് പറഞ്ഞത് സത്യം ആണോ”
ഞാൻ ഒരു വഷളൻ ചിരി ചിരിച്ചു
“ഡാ..... നല്ലോണം കിട്ടും നിനക്ക്.... ടാ ചെക്കാ അവക്ക് രണ്ട് കുട്ടികളൊക്കെ ഇലെ..... ആ പെണ്ണുങ്ങളെ ആണോ നിനക്ക് ഇഷ്ടം...... ഛെ.....”
“അയ്യേ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.... എനിക്ക് അവരോട് അങ്ങനെ ഒന്നും ഇല്ല”
“ഹോ...... എന്റെ മോൻ നല്ല കുട്ടിയ...എനിക്കറിയാം......... എന്നാലും ആ സുഹറയുടെ കാര്യമാണ്, അവക്ക് ആ കുട്ടികളെ കുറിച്ച് ഒന്ന് ആലോചിച്ച പോരായിരുന്നോ.... ഇങ്ങനെ ഒക്കെ ചെയ്യാൻ പോവുന്നതിന് മുൻപ്”.
“ഹാ..... പ്രേമം അലെ ദേവു, അതിന് കണ്ണില്ല മൂക്കില്ല വായില്ല ഭർത്താവില്ല മക്കളില്ല ഒരു മണ്ണാങ്കട്ടയും ഇല്ല....”
“പ്രേമം കോപ്പാണ്..... അത് പ്രേമമല്ല കാ.........”
പറയാൻ പോയത് ദേവു പകുതിക്ക് നിർത്തി.
“എന്താ ദേവു നിർത്തി കളഞ്ഞത്..... കാമം ആണെന്നല്ലേ പറയാൻ വന്നത്..... സത്യം ആയിരിക്കും അങ്ങനെ ആണെങ്കിൽ തന്നെ കുറ്റം പറയാൻ പറ്റോ..... അതിൽ തെറ്റ് പറയാൻ പറ്റില്ല...... അവരുടെ ഭർത്താവ് ഗൾഫിൽ അലെ....
💬 Comments
View all comments