0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]

Author : Hyder Marakkar Read All Parts 6271
എവിടെയെങ്കിലും പോവണം, മുറിയിൽ പോയി ഫോൺ എടുത്ത് നോക്കിയപ്പോൾ ആണ് സുഹറിതയുടെ രണ്ട് മിസ്സ്‌ കോൾ കിടക്കുന്നത് കണ്ടത്, സമയം നോക്കിയപ്പോൾ ഏകദേശം ഞാൻ ബാത്‌റൂമിൽ ആയിരുന്ന സമയത്താണ് കോൾ വന്നത്. “പ്ലീസ് കോൾ ബാക്ക്” എന്ന് പറഞ്ഞു ഒരു ടെക്സ്റ്റ്‌ മെസ്സേജും അയച്ചിട്ടുണ്ട് കക്ഷി ഓ.... അപ്പൊ ദേവൂന്റെ ഈ പെട്ടെന്നുള്ള ദേഷ്യത്തിന്റെ കാരണം ഇപ്പോ പിടി കിട്ടി, ഇത്തയുടെ കോൾ കണ്ട് കാണണം, അമ്മു പറഞ്ഞത് പോലെ ദേവൂന്റെ ശത്രു ആണല്ലോ സുഹറിത്ത. എന്തായിരിക്കും ഇത്ത രാവിലെ തന്നെ ഇങ്ങനെ വിളിക്കാൻ കാരണം, ഹാ എന്തായാലും അതോണ്ട് എന്റെ കരണം പുകഞ്ഞു കിട്ടി........ ഇത്തയെ ഡയൽ ചെയ്തു, മൂന്നാമത്തെ റിങ്ങിൽ കക്ഷി ഫോൺ എടുത്തു “ഹലോ” “ആ...ഹലോ..... എന്താ ഇത്ത വിളിച്ചത്” “അത് അഭി...... അവൻ ആ ജോബി വിളിച്ചിരുന്നു, നാളെ അവന്റെ ഒരു കൂട്ടുകാരന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്” “എവിടെ ആണ് സ്ഥലം” “അത് നാളെ പറയാം എന്ന പറഞ്ഞത്” “മ്മ.........” ഞാൻ വെറുതെ മൂളുക മാത്രം ചെയ്തു, എന്ത് ചെയ്യുമെന്ന് ചിന്തിക്കുക ആയിരുന്നു ഞാൻ. “അഭി....... എനിക്ക് പേടിയുണ്ട്.... അവൻ ശരിക്കും ഒരു കണ്ണിൽചോര ഇല്ലാത്തവൻ ആണ്, എന്നെ സഹായിക്കാൻ നിന്നിട്ട് നിനക്ക് കൂടി എന്തെങ്കിലും സംഭവിച്ച.......” “ഏയ്....എന്റെ കാര്യം ഓർത്ത് ഇത്ത ടെൻഷൻ അടിക്കേണ്ട, ഞാൻ ഒന്ന് പ്ലാൻ ചെയ്യട്ടെ, അവന്റെ ശല്യം നമ്മുക്ക് നാളത്തോടെ അവസാനിപ്പിക്കാം” ഇതൊക്കെ ഓവർ കോൺഫിഡൻസ് അലെ മോനെ എന്ന് മനസ്സിൽ ആരോ പറയുന്നുണ്ട്.... “മ്മ....... പിന്നെ അഭി സാധാരണ അവൻ ഏതെങ്കിലും ഹോട്ടലിലേക്ക് ഒക്കെ ആണ് വിളിക്കാറ്, ഇത് ഒരു കൂട്ടുകാരന്റെ വീട്ടിലേക്ക് എന്ന പറഞ്ഞത്, ഒരു കൂട്ടുകാരന് എന്നെ കാണണം എന്നും പറഞ്ഞു......... എനിക്ക് നല്ല പേടിയുണ്ട്” “ഇത്ത പേടിക്കാതെ ഇരിക്ക്, ഞാൻ ഒന്ന് ആലോചിച്ചിട്ട് വിളിക്ക... അതുവരെ അവൻ ഇനി വിളിച്ചാലും അവൻ പറയുന്നത് ഒക്കെ അതുപോലെ കേട്ട മാത്രം മതി.” “മ്മം...”
“ഒക്കെ ഇത്ത, ഞാൻ വിളിക്കാം” അതും പറഞ്ഞു ഫോൺ വച്ചതിനു ശേഷം ഞാൻ എന്ത് ചെയ്യുമെന്നു ആലോചിച്ചു, ഒറ്റ പേരാണ് മനസ്സിൽ വന്നത്, റോഷൻ അവനെ വിളിക്ക, ഒരു പോംവഴി കാണാൻ അവനാണ് ബെസ്റ്റ് നേരെ റോഷനെ ഡയൽ ചെയ്തു “ഹലോ, എന്താണ് ഡോക്ടറെ രോഗിയുടെ പനി ഒക്കെ മാറിയോ” ഫോൺ എടുത്ത പാടെ റോഷൻ സംസാരിച്ച് തുടങ്ങി... “ആ.......ഡാ.....

💬 Comments

View all comments