Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]
നീ എവിടാ??”
“ഞാൻ ഇതാ ഇവിടെ ടൗണിൽ ഒരു ഫ്രണ്ടിന്റെ ഷോപ്പിൽ ആണ്, നീ ഇല്ലാത്തത് കൊണ്ടു ക്ലാസ്സിൽ കയറിയിട്ടില്ല, എന്താ മോനെ എന്താ കാര്യം??”
“ഡാ...... ചെറിയ സീൻ ഉണ്ട്, നീ ഫ്രീ ആണോ”
“ആ..... നീ കാര്യം പറ”
“അത് നേരിട്ട് പറയാം, നീ ടൗണിൽ എവിടെയാ... ഞാൻ അങ്ങോട്ട് വരാ”
“വേണ്ട...... നീ റെഡി ആയി നിൽക്കു, ഞാൻ ഇപ്പൊ അങ്ങോട്ട് വരാ”
“ഒക്കെ..... ഞാൻ റെഡി ആവട്ടെ”
“ഒക്കെ”
ഫോൺ വച്ച് ഞാൻ പോയി ഡ്രസ്സ് മാറ്റി, ഒരു 10മിനിറ്റ് കഴിഞ്ഞപ്പോഴേക്കും റോഷൻ എത്തി
ഞാൻ ഇറങ്ങുമ്പോഴും ദേവു മുറിയിൽ തന്നെ ആണ്, ഒരു അനക്കവും ഇല്ല, ഞാൻ വിളിക്കാനും നിന്നില്ല, എന്റെ കരണം അടിച്ചു പൊളിച്ചതല്ലേ........ അവിടെ കിടക്കട്ടെ
“എന്താ മോനെ എന്താണ് സീൻ??”
എന്നെ കണ്ടതും റോഷൻ ചോദിച്ചു
“നീ വണ്ടി എടുക്ക്, സ്വസ്ഥമായി എവിടെയെങ്കിലും ഇരുന്ന് സംസാരിക്കണം”
“ഓ....അപ്പൊ കാര്യം ഇത്തിരി ഗുരുതരമാണ്, ഒരു കാര്യം ചെയ്യ ബാറിലേക്ക് വിടാ, ഈ സമയത്ത് അതിലും സ്വസ്ഥമായി ഇരിക്കാൻ പറ്റിയ വേറെ സ്ഥലം ഇല്ല മോനെ”
“ഒക്കെ വണ്ടി എടുക്ക്”
മഹാറാണിയിൽ പോവാം, അവിടെ ടച്ചിങ്‌സ് ആയിട്ട് കോഴി പാർട്സും കിട്ടുമെന്ന് പറഞ്ഞു റോഷൻ നേരെ ബൈക്ക് എടുത്തു.
മഹാറാണിയിൽ എത്തി, തുറന്നിടെ ഉള്ളു എന്ന് തോന്നുന്നു, വല്യ തിരക്കൊന്നും ഇല്ല, ഇരുട്ട് ആക്കി നല്ലൊരു അന്തരീക്ഷം, ഒരു മൂലയിലുള്ള ടേബിളിൽ ഞങ്ങൾ ഇരുന്നു.
“ചേട്ടാ.... ഒരു കെ.എഫ് സ്ട്രോങ്ങ്, നിനക്ക് എന്താ ജ്യൂസ് പറയണോ അതോ കഴിക്കാൻ എന്തെങ്കിലും പറയണോ??”
ഓർഡർ എടുക്കാൻ വന്ന പുള്ളിയെ നോക്കി പറഞ്ഞ ശേഷം അവൻ എന്റെ നേരെ തിരിഞ്ഞു
“എനിക്കും അത് തന്നെ മതി”
“എന്ത്??”
“കെ.എഫ്”
“ചേട്ടാ...... രണ്ട് കെ.എഫ്”
അത്ഭുതത്തോടെ ആണ് അവൻ അത് പുള്ളിയോട് പറഞ്ഞത്, എന്നിട്ട് എന്നെ തന്നെ നോക്കി ഇരിക്കുകയാണ്, ഒന്നും പറയുന്നുമില്ല
“എന്താടാ ഇങ്ങനെ നോക്കുന്നേ”
“ഏയ് ഒന്നുമില്ല.....”
അത് പറയുമ്പോഴും അവന്റെ മുഖത്തു ആ അത്ഭുത ഭാവം മാറിയിട്ടില്ല
“രണ്ട് കൊല്ലമായി ഞാൻ നിന്നെ കള്ള് കുടിക്കാൻ വിളിക്കാൻ തുടങ്ങിയിട്ട്, അപ്പൊ ഒക്കെ നീ ഒഴിഞ്ഞു മാറൽ ആയിരുന്നു, അപ്പൊ കാര്യം നല്ല ഗൌരവം ഉള്ളതാണ് ലേ”
ഓർഡർ ചെയ്ത ബിയർ കിട്ടിയപ്പോൾ ആണ് റോഷൻ സംസാരിച്ചു തുടങ്ങിയത്.
ബിയർ അടിച്ച് കൊണ്ട് സുഹറിത
💬 Comments
View all comments