0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]

Author : Hyder Marakkar Read All Parts 6314
പക്ഷെ ദേവൂനെ ആ പരിസരത്തു കണ്ടില്ല, ഫുഡും കഴിച്ച് ഏകദേശം റോഷൻ വരാൻ സമയമായപ്പോൾ ഞാൻ താഴേക്ക് ചെല്ലാൻ റെഡിയായി, മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷമാണ് കോളേജിൽ പോവുന്നത്. ഞാൻ പുറത്തേക്ക് ഇറങ്ങാൻ വാതിൽ തുറന്നതും ദേവു റൂമിൽ നിന്നും ഇറങ്ങിയതും ഒരേ സമയത്താണ്. പാവം ഞാൻ പോയെന്ന് കരുതി ഇറങ്ങിയതാണ്. എന്നെ കണ്ടതും ദേവു നിശ്ചലയായി, ആ ശരീരത്തിലൂടെ ഒഴുകുന്ന മുഴുവൻ രക്തവും ആ മുഖത്തേക്ക് ഒഴുകി എത്തിയെന്നു തോന്നി പോയി, അങ്ങനെ ആയിരുന്നു ദേവൂന്റെ മുഖം ആ നിമിഷം, എനിക്കും ഫേസ് ചെയ്യാൻ ഒരു മടി പോലെ, ഞാൻ വേഗം വാതിലും അടച്ചു പുറത്തേക്ക് ഇറങ്ങി നടന്നു. ശരീരം റോഷനുമൊത് കോളേജിലേക്ക് പോകുമ്പോഴും മനസ്സ് ദേവുവിൽ കുടുങ്ങി പോയിരുന്നു, ഇനി ഒരിക്കലും ദേവൂനെ എനിക്ക് പഴയത് പോലെ കിട്ടില്ലേ എന്ന ഭയം എന്റെ മനസ്സിനെ കീഴടക്കി. ദേവൂന്റെ മുഖത്തു ഞാൻ നേരത്തെ കണ്ട വികാരം കുറ്റബോധം ആയിരുന്നു എന്ന് ഞാൻ മനസിലാക്കി...
റോഷൻ ഉച്ചയ്ക്ക് അവന്റെ സ്ഥിരം കുറ്റികളിൽ ഒന്നായ അലീഷയെയും പൊക്കി ഗസ്റ്റ്ഹൗസിലേക്ക് പോയത് കൊണ്ട് വൈകീട്ട് ഞാൻ ബസിന് വരേണ്ടി വന്നു ബസ് ഇറങ്ങി ഫ്ലാറ്റിലേക്ക് നടക്കുന്നതിനിടയിൽ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് എത്തിയപ്പോൾ ഒരു ജീപ്പ് വന്നു എന്റെ മുനിൽ ക്രോസ്സിട് നിർത്തി. എനിക്ക് കാര്യം മനസിലാവുന്നതിന് മുന്നെ ജീപ്പിൽ നിന്നും ചാടിയിറങ്ങിയ തൂവാല കൊണ്ട് മുഖം മറച്ച ഒരുത്തൻ എന്റെ നെഞ്ചുംകൂട് നോക്കിയൊരു ചവിട്ടായിരുന്നു. അപ്രതീക്ഷിതമായ ചവിട്ടിൽ ഞാൻ പുറകോട്ടു അടിച്ച് വീണുപോയി, വീണു കിടന്ന എനിക്ക് നേരെ അവൻ കാലുയർത്തി വീണ്ടും ചവിട്ടാൻ വന്നപ്പോൾ ഞാൻ ഒഴിഞ്ഞു മാറി, അപ്പോഴേക്കും മൂന്നുപേര് കൂടി ജീപ്പിൽ നിന്ന് ഇറങ്ങി വന്നിരുന്നു, എല്ലാവരും മുഖം തൂവാല കൊണ്ട് മറച്ചിരുന്നു. സംഭവം എട്ടിന്റെ പണിയാണെന്ന് മനസിലായി, ഞാൻ ഒന്ന് ചുറ്റും നോക്കി ഒരു ഈച്ച പോലുമില്ല, എഴുന്നേറ്റു ഓടാൻ പറ്റിയില്ല, ഞാൻ എഴുന്നേൽക്കുന്നതിനു മുന്നെ നാലുപേരും എന്റെ ചുറ്റും കൂടി നിന്ന് തൊഴിക്കാൻ തുടങ്ങി, എനിക്ക് എഴുന്നേൽക്കാൻ അവസരം തരാതെ അവർ എന്റെ ചുറ്റും

💬 Comments

View all comments