Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]
നിന്ന് ചവിട്ടി കൂടി, ഇടയ്ക്ക് ഒരു ഗ്യാപ് കിട്ടിയപ്പോൾ ഒരുത്തന്റെ കാലുപിടിച്ച് ഞാൻ അവനെ തള്ളിയിട്ടു, അവൻ താഴേക്ക് വീണ ആ നിമിഷം മുതലെടുത്തു കൊണ്ട് ഞാൻ ചാടി എഴുന്നേറ്റ് ബാക്കി മൂന്ന്പേരിൽ ഒരുത്തന്റെ മൂക്കിനിട്ട് ചാടിയൊരു പഞ്ച് കൊടുത്തു. അപ്പോഴേക്കും വേറൊരുത്തൻ എന്റെ കരണം നോക്കിയൊന്ന് തന്നു
ഒന്ന് പിന്നോട്ട് വെച്ചു പോയെങ്കിലും നിലത്ത് കിടന്ന ഒരു കല്ല് എന്റെ കണ്ണിൽ പെട്ടു, ഞൊടിയിടയിൽ ആ കല്ലെടുത്തു ഇടത്തെ കൈക്കുള്ളിൽ വച്ച് ഞാൻ ഓരോരുത്തരെയായി കുത്താൻ തുടങ്ങി, കല്ലും കൂടിയുള്ള, നല്ല കിണ്ണം കാച്ചിയ പഞ്ചുകൾ, ഓരോ പഞ്ചിലും ഓരോരുത്തരായി വീഴുന്നുണ്ട്, ആദ്യം ഇറങ്ങി വന്നു എന്റെ നെഞ്ചിൽ ചവിട്ടിയവന്റെ മൂക്കിനിട്ട് കൊടുത്ത പഞ്ചിൽ അവന്റെ മൂക്കിൽ നിന്ന് ചോര തെറിച്ചു.
വീണു കിടന്ന ഒരുത്തൻ വീണ്ടും എഴുന്നേൽക്കാൻ നോക്കിയപ്പോൾ ഞാൻ അവന് നേരെ തിരിഞ്ഞു, പക്ഷെ അവനെ തല്ലുന്നതിന് മുന്നെ എന്തോ വന്നു എന്റെ തലയിൽ ഇടിച്ചു, നല്ല വേദന.... സഹിക്കാൻ പറ്റുന്നില്ല..... ഞാൻ നിലത്തേക്ക് ഇരുന്നുപോയി....... തലയിൽ നിന്ന് ചോര ഒലിക്കുന്നുണ്ട്, തല പൊത്തിപ്പിടിച്ച് മുട്ടുകുത്തി ഇരുന്നപ്പോഴേക്കും അടുത്ത അടി എന്റെ പുറത്ത് കിട്ടി, ആ അടിയിൽ ഞാൻ കിടന്നുപോയി. വേദന കൊണ്ട് നിലത്ത് കിടന്നുപോയപ്പോൾ തലങ്ങും വിലങ്ങും കട്ടിയുള്ള എന്തോ ആയുധം വച്ചുള്ള അടികൾ ആയിരുന്നു, സഹിക്കാൻ പറ്റാത്ത വേദന ദേഹം മൊത്തം, അവസാനം ബോധം പോവുമ്പോൾ തലയുടെ വേദനയേക്കാൾ വലത്തേ കാലിന്റെ വേദനയായിരുന്നു അസഹനീയം.
പിന്നെ ബോധം വരുമ്പോൾ ഞാൻ ആശുപത്രിയിൽ ആണ്, ദേഹം മുഴുവൻ നല്ല വേദനയുണ്ട്, എന്തൊക്കെ പറ്റിയിട്ടുണ്ടെന്ന് മനസിലാവുന്നില്ല. ഞാൻ എഴുന്നേറ്റത് കണ്ട നേഴ്സ് പോയി ഡോക്ടറെ വിളിച്ച് വന്നു, ഒരു മധ്യവയസ്കനായ ഡോക്ടർ വന്നു, എന്നോട് കുറച്ച് നേരം എന്തൊക്കയോ സംസാരിച്ചു, പുള്ളിയുടെ സംസാരത്തിൽ നിന്ന് തലയുടെ പുറകിലെ മുറിവിൽ നാല് സ്റ്റിച്ച് ഇട്ടിട്ടുണ്ടെന്ന് മനസിലായി, പിന്നെ വലത്തേ കാല് ഒടിഞ്ഞിട്ടുണ്ട്, വേറെ കാര്യമായ പരുക്കുകൾ ഒന്നുമില്ല. പക്ഷെ മൊത്തത്തിൽ നല്ല വേദന തോന്നുന്നുണ്ട്, ഇവര് പെയിൻ കില്ലർ ഒന്നും തരില്ലേ........ ആാാ.......
ദേവൂനെയും അമ്മുവിനെയും
💬 Comments
View all comments