Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]
ഒന്നും ഈ ഭാഗത്ത് കാണുന്നില്ല, ഇനി അറിഞ്ഞു കാണില്ലേ, വീണ്ടും ഞാൻ ചെറിയ മയക്കത്തിലേക്ക് തെന്നി വീണു
എന്റെ കയ്യിൽ എന്തോ കനം അനുഭവപ്പെട്ടപ്പോൾ ഞാൻ ഉണർന്നു, നോക്കുമ്പോൾ ദേവു ഞാൻ കിടക്കുന്ന കട്ടിലിനടുത് കസേര ഇട്ട് എന്റെ വലത്തേ കയ്യിൽ തല വെച്ചു കിടക്കുന്നു. ഞാൻ മേലെ മറ്റേ കൈ എടുത്ത് ദേവൂന്റെ തലയിൽ തലോടി, എന്റെ കരസ്പർശം ഏറ്റതും ദേവു ചാടി എഴുന്നേറ്റു. ആ കണ്ണുകൾ കരഞ്ഞു കലങ്ങിയിട്ടുണ്ട്, എന്നെ ദയനീയമായി നോക്കി കണ്ണീരൊഴുക്കി കൊണ്ടിരുന്ന ദേവൂനോട് എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.
“ആ..... നീ എഴുന്നേറ്റോ”
റോഷന്റെ ശബ്ദം
“ആ... “
“എങ്ങനെ ണ്ട്.... വേദന കുറവുണ്ടോ”
“ആ കുഴപ്പമില്ല... ചെറിയ വേദന”
ദേവു ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച് അങ്ങനെ ഇരിക്കുന്നുണ്ട്
“എന്റെ മോനെ നീ ചെറുതായിട്ട് ഒന്ന് വീണെന്ന് വിളിച്ച് പറഞ്ഞപ്പോൾ തുടങ്ങിയ കരച്ചിലാ, നിന്റെ ദേവും അമ്മുവും രണ്ടും കണക്കാണ്, അവസാനം ഞാൻ പോയി കൂട്ടികൊണ്ട് വന്നതാ, ഇവിടെ വന്നിട്ടും കരച്ചിലോടു കരച്ചിൽ, അവസാനം നിനക്ക് കുഴപ്പം ഒന്നുമില്ല എന്ന് ഡോക്ടറ് വന്നു പറഞ്ഞപ്പോഴാണ് ഒന്ന് അടങ്ങിയത്, പിന്നെ ഞാൻ ഇവരെയും കൂട്ടി ക്യാന്റീനിൽ പോയി തിരിച്ച് വന്നപ്പോഴാണ് നിനക്ക് ബോധം വീണെന്ന് നേഴ്സ് പറഞ്ഞത്”
റോഷൻ നോൺ- സ്റ്റോപ്പ് ആയി കഥകൾ പറയുമ്പോൾ ഞാൻ ഇടയ്ക്ക് ദേവൂന്റെ മുഖത്തു നോക്കും, തല താഴ്ത്തി ഇരിപ്പാണ്, സങ്കടം അങ്ങോട്ട് മാറിയിട്ടില്ല........
“എന്നിട്ട് അമ്മു എവിടെ??”
“അതാ അവിടെ ഇരുന്ന് ഉറങ്ങുന്നു, നിന്റെ കുഞ്ഞ് പെങ്ങൾ”
അപ്പുറത്തെ കസേരയിലേക്ക് ചൂണ്ടി കാട്ടി അവൻ പറഞ്ഞപ്പോഴാണ് ഞാൻ അമ്മൂനെ കാണുന്നത്, കസേരയിൽ ചാരി കിടന്ന് നല്ല ഉറക്കമാണ് കക്ഷി.
“ഡാ........ അഭി....... പണി തന്ന ടീമിനെ നീ കണ്ടോ..... ആരാ??”
“അറിയില്ലെടാ..... മുഖം ഒന്നും ഓർമ്മയില്ല”
“ഹാ...... ആ ജോബിന്റെ ടീം ആയിരിക്കും, അവനെ എന്തായാലും ഒന്നുംകൂടെ കാണണം”
“ഏയ്...... ഇനി വെറുതെ പ്രശ്നത്തിനൊന്നും പോവണ്ട”
അതുവരെ ഒന്നും മിണ്ടാതെ ഇരുന്ന ദേവു വായ തുറന്നു
“ദേവു പറഞ്ഞത് കേട്ടില്ലെടാ....... ഇനി വെറുതെ പ്രശ്നം
💬 Comments
View all comments