0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]

Author : Hyder Marakkar Read All Parts 6317
ഉണ്ടാകാൻ പോവണ്ട” ഞാൻ റോഷനെ നോക്കി കണ്ണിറുക്കി കാണിച്ച് കൊണ്ട് പറഞ്ഞു, അവൻ അയ്കോട്ടെ മോനെ എന്ന രീതിയിൽ തലയാട്ടി ചിരിച്ചു ഞാൻ കണ്ണിറുക്കി കാണിച്ചത് ദേവു കണ്ടിട്ടുണ്ട്, ആ മുഖത്തു നേരത്തെ കണ്ട സങ്കടഭാവം മാറി രൗദ്രഭാവം വിരിയുന്നുണ്ട്. ഞാൻ ഒന്നുമില്ല എന്ന രീതിയിൽ ഒന്ന് കണ്ണടച്ചപ്പോൾ കക്ഷി ഒന്ന് അടങ്ങി.. “നീ വിട്ടോ ടാ വെറുതെ ഇവിടെ ഇപ്പോ വേറെ ആവശ്യം ഒന്നുമില്ല, ഇവര് രണ്ടും എന്തായാലും ഇനി പോവില്ല” “ആഹ്.... ഞാൻ പോയിട്ട് നാളെ രാവിലെ വരാ.... നാളെ നിന്നെ ഡിസ്ചാർജ് ചെയ്യാന്നാ ഡോക്ടർ പറഞ്ഞത്.” “ശരിയെടാ” “ഒക്കെ.... അപ്പൊ രാവിലെ പാക്കലാം, മോൻ റസ്റ്റ്‌ എടുത്തോ” അതും പറഞ്ഞു റോഷൻ പോയി. മരുന്നിന്റെ പവറും ക്ഷീണവും ഒക്കെ കാരണം റോഷൻ പോയി കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും കിടന്ന് ഉറങ്ങിപ്പോയി അടുത്ത ദിവസം രാവിലെ ഡോക്ടർ വന്നു ഒന്ന് നോക്കിയിട്ട് പോയി, നല്ല റെസ്റ്റ് വേണമെന്ന് പറഞ്ഞിട്ടുണ്ട്, തലയുടെ മുറിവ് കുഴപ്പമില്ല, പക്ഷെ കാല് ശരിയാവാൻ കുറച്ച് കാലം എടുക്കും, രണ്ടാഴ്ച കഴിഞ്ഞ് ചെക്കപ്പിന് വരണമെന്നും പറഞ്ഞു, ഡിസ്ചാർജ് ആവുന്നതിന് മുൻപ് രണ്ട് പോലീസുകാരും വന്നു എന്റെ സ്റ്റേറ്റ്മെന്റ് എടുത്തു, വന്ന ആളുകളെ മുഖം കണ്ടില്ലെന്ന് ഞാൻ പറഞ്ഞു, ശത്രുക്കൾ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു, വെറുതെ ഇത്തയുടെ വിഷയം ഇതിലേക്ക് വലിച്ചിടുന്നത് മണ്ടത്തരം ആകും, എല്ലാം കഴിഞ്ഞ് വൈകുന്നേരം ആണ് ഡിസ്ചാർജ് ആയത്, എന്നെ ഫ്ലാറ്റിലെത്തി എന്റെ മുറിയിൽ കട്ടിലിൽ പ്രതിഷ്ഠിച്ച ശേഷം ദേവു ഉണ്ടാക്കിയ ഒരു ഗ്ലാസ്സ് ചായയും കുടിച്ചാണ് റോഷൻ മടങ്ങിയത്. പിന്നാലെ ജോസഫ് അങ്കിളും ഷേർളി ആന്റിയും വന്നു, അവരുടെ എടുത്ത് കുറച്ച് നേരം സംസാരിച്ചിരുന്നു, അവരു പോയപ്പോൾ അതാ വരുന്നു സുഹറിത്ത, ഇത്തയെ കണ്ടപ്പോൾ ദേവൂന്റെ മുഖം മാറുന്നത് ഞാൻ വ്യക്തമായി കണ്ടു, ഇത്തയോട് ചായ എടുക്കാമെന്ന് പറഞ്ഞ് ദേവു പോയപ്പോൾ ഇത്ത വന്ന് എന്റെ അടുത്തിരുന്നു, “ഞാൻ കാരണം...... .മോന്...... . ഇത്ത കരച്ചിൽ തുടങ്ങി
“ആ കരയല്ലേ ഇത്ത....... ഇതൊക്കെ ചെറുത്,

💬 Comments

View all comments