?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]
📝 Ongoing
👁 991381 views ❤ 2855 likes 💬 285 comments
ഹായ് ഞാൻ ഹൈദർ മരക്കാർ, കഴിഞ്ഞ ഓരോ ഭാഗത്തിനും നിങ്ങൾ മികച്ച പിന്തുണ നൽകിയിരുന്നു, അത് നൽകിയ ഊർജത്തിൽ ആണ് ഞാൻ ഈ ഭാഗം എഴുതിയത്, എല്ലാവർക്കും നന്ദി...... അപ്പൊ കഥയിലേക്ക് കടക്കാം
ചെറിയമ്മയുടെ സൂപ്പർഹീറോ 6
Cheriyammayude SuperHero Part 6 | Author : Hyder Marakkar
Previous Part
ഇനി വരാനുള്ള നല്ല ദിനങ്ങളും സ്വപ്നം കണ്ട് ഞാൻ ആ ബാൽക്കണിയിൽ അങ്ങനെ ഇരുന്നു.........
പിന്നെ അമ്മു വന്ന് ഭക്ഷണം കഴിക്കാൻ വിളിക്കുന്നത് വരെ ഞാൻ അവിടെ ഇരുന്നു, വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ഇത്ര സന്തോഷത്തോടെ ഇരിക്കുന്നത്
ഞങ്ങൾ മൂന്നുപേരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കാൻ ഇരുന്നത്, ഇടയ്ക്ക് ദേവൂനെ നോക്കുമ്പോൾ ദേവു എന്നെ തന്നെ നോക്കുകയായിരുന്നു, ഞാൻ നോക്കിയതും ദേവു മുഖം വെട്ടിച്ചു കളഞ്ഞു, ആ മുഖം നാണം കൊണ്ട് ചുവന്ന് തുടുത്തിട്ടുണ്ട്, നാണം വരുമ്പോൾ ദേവുന്റെ സൗന്ദര്യം ഇരട്ടിക്കുന്നത് പോലെ തോന്നി, അമ്മു ഇരിക്കുന്നത് കൊണ്ടാണ് അല്ലെങ്കിൽ കെട്ടിപ്പിടിച്ച് ആ ചുവന്ന് തുടുത്ത കവിളിൽ ഒരു ഉമ്മ കൊടുക്കാമായിരുന്നു.
“നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ??”
അമ്മുവിന്റെ ചോദ്യം കേട്ടാണ് ഞാൻ ദേവൂന്റെ മുഖത്ത് നിന്ന് കണ്ണ് എടുത്തത്.
“ഏഹ്...... എന്താ??”
ഞാൻ അത് കേൾക്കാത്ത പോലെ അമ്മുവിനെ നോക്കി ചോദിച്ചു
“അല്ല...... ചേട്ടായും അമ്മയും ആയിട്ട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന്”
അവൾ ചോദ്യം വ്യക്തമാക്കി
“ഏയ് എന്ത് പ്രശ്നം...... ഞ
💬 Comments
View all comments