0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9.5K
പക്ഷെ ഒരു കണ്ടിഷൻ ഉണ്ട്” “എന്താ??” “എങ്ങോട്ട് വാ..... ചെവി കാണിക്ക്.....” “ഹോ.......” ആ കണ്ടിഷൻ അമ്മു എന്റെ ചെവിയിൽ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഞാൻ അത് സമ്മതിച്ചു...... അങ്ങനെ അവളുടെ കണ്ടിഷൻ അംഗീകരിച്ചു കൊണ്ടു ഞങ്ങൾ വളരെ സന്തോഷത്തോടെ ഫ്ലാറ്റിലേക്ക് നടന്നു......... ഞങ്ങൾ എത്തുമ്പോൾ ദേവു പുറത്ത് വെയിറ്റ് ചെയ്യുകയായിരുന്നു........ “അമ്മ കുട്ടി...............” ദേവൂനെ കണ്ടതും അമ്മു ഓടി ചെന്ന് കെട്ടിപ്പിടിച്ചു...... “മാറി നിക്ക് അങ്ങോട്ട്‌....... എവിടെ പോയ്‌ കിടക്കുകയായിരുന്നു രണ്ടും..... അറ്റ്ലീസ്റ്റ് പൂട്ടി പോവുമ്പോൾ താക്കോൽ ഇവിടെ വച്ചിട്ട് പോയി കൂടെ....... ഹോ.......” ദേവു നല്ല ദേഷ്യത്തിൽ ആയിരുന്നു....... ഞാൻ അമ്മുവിനോട് ഒന്നും മിണ്ടണ്ട എന്ന് ആംഗ്യം കാണിച്ച് വാതിൽ തുറന്ന് അകത്തു കയറി......... അമ്മു നേരെ പോയി ടിവി ഓൺ ആക്കി അതിന്റെ മുനിൽ ഇരുന്നു..... ദേവു അകത്തു കയറിയതും നേരെ റൂമിലേക്ക് കയറി പോയി........ ഒരു പത്ത് മിനിറ്റ് കഴിഞ്ഞിട്ടും ദേവൂനെ കാണാഞ്ഞപ്പോൾ ഞാൻ മുറിയിലേക്ക് ചെന്നു..... ദേവു വന്ന അതെ പോലെ ഡ്രെസ്സും മാറ്റാതെ കട്ടിലിൽ കിടപ്പാണ് “എന്ത് പറ്റി ദേവു വയ്യേ??” “ഒന്ന് വെറുപ്പിക്കാതെ പോ അഭി......” “ഹോ നല്ല ചൂടിൽ ആണല്ലോ..... എന്താ കാര്യം പറയ്” “ഹാ ഒന്നുമില്ല അഭി..... ചെറിയ വയറ് വേദന” “അയ്യോ..... ഹോസ്പിറ്റലിൽ പോവണോ??” “ഏയ് അതൊന്നും വേണ്ട..... ഡേറ്റ് ആവാൻ ആയി, അതിന്റെ ആണ്..... കിടന്ന മാറിക്കോളും” “ഓ..... അത് ആയിരുന്നോ..... കിടന്നോ ട്ടോ” എന്നും പറഞ്ഞ് ഞാൻ നേരെ എഴുന്നേറ്റ് അടുക്കളയിലേക്ക് വിട്ടു
വേഗം ഒരു പാത്രത്തിൽ വെള്ളം

💬 Comments

View all comments