0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9.5K
അമ്മുവിന്റെ കരഞ്ഞുകൊണ്ടുള്ള ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത്...... ആകെ കയ്യും കാലും ഒരു വിറയൽ...... ദേവൂന് എന്തെങ്കിലും പറ്റിയോ......... . . . . . . . “ഹാപ്പി ബർത്ത് ഡേ ടൂ യൂ......... ഹാപ്പി ബർത്ത് ഡേ ടു യൂ........ ഹാപ്പി ബർത്ത് ഡേ ഡിയർ അഭി......... ഹാപ്പി ബർത്ത് ഡേ ടൂ യൂ”
ഓടി പിടഞ്ഞു ചെല്ലുമ്പോൾ മേശപ്പുറത് കേക്കും വച്ച് ചിരിച്ചുകൊണ്ട് നിൽക്കുന്ന ദേവൂനെയും റോഷനെയും ചിത്രയെയും ആണ് കണ്ടത്........ ഞാൻ ആദ്യം ചെയ്തത് അമ്മുവിനെ തിരിഞ്ഞ് നോക്കൽ ആണ്, നോക്കുമ്പോൾ എന്നെ നോക്കി ഇളിച്ചു കൊണ്ട് നിൽക്കുകയാണ് പെണ്ണ്......... ശ്വാസം നേരെ വീഴാൻ അല്പം സമയം എടുത്തു......... കേക്ക് മുറിച്ചും വായിൽ വെച്ച് കൊടുത്തും ഞാൻ അവരുടെ കൂടെ കൂടി, എന്റെ മാതാപിതാക്കളുടെയും കുഞ്ഞ് അനിയന്റെയും മരണ ശേഷം ആദ്യമായാണ് എന്റെ പിറന്നാൾ ഇങ്ങനെ ആഘോഷിക്കുന്നത്......... സത്യം പറഞ്ഞാൽ അതിന് ശേഷം ഇപ്പോഴാണ് ഞങ്ങൾ ഇങ്ങനെ സന്തോഷിക്കാൻ തുടങ്ങിയത് തന്നെ......... “ഇതാ അഭി....... എന്റെ വക ഒരു കുഞ്ഞ് സമ്മാനം” ഒരു കവർ എനിക്ക് തന്നുകൊണ്ട് ചിത്ര പറഞ്ഞു....... അത് കണ്ടപ്പോൾ തന്നെ ഒരു വാച്ച് ആണെന്ന് മനസിലായി “ഇത് എന്റെ ചേട്ടായിക്ക് അമ്മുവിന്റെ സമ്മാനം....... വെറുതെ അല്ല ട്ടോ...... രണ്ട് മാസം കഴിഞ്ഞ അമ്മുന്റെ പിറന്നാളും വരുന്നുണ്ട്..........ഹ.....ഹ.......” ഒരു ബോക്സ്‌ എനിക്ക് തന്നുകൊണ്ട് അമ്മു പറഞ്ഞു........ ഡ്രസ്സ്‌ ആണെന്ന് തോന്നുന്നു...... “എവിടെ....... നിന്റെ ഗിഫ്റ്റ് എവിടെ.....” കയ്യും കെട്ടി നോക്കി നിന്ന റോഷനോട് ഞാൻ ചോദിച്ചു “എന്റെ ഗിഫ്റ്റ്

💬 Comments

View all comments