Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]
കൂട്ടി ഞാൻ ഞങ്ങളുടെ മാത്രമായ ലോകത്തേക്ക് പറന്നു... മറ്റ് ശല്യങ്ങൾ ഒന്നും ഇല്ലാത്ത ഞങ്ങളുടെ മാത്രം ലോകത്തേക്ക്.
***********************************
ONE YEAR LATER (LIFE CARE HOSPITAL, BANGALORE)
“നീ ഇങ്ങനെ മലയാള സിനിമയിലെ ക്ലിഷേ പ്രസവ സീനുകളിൽ ഭർത്താവ് നടക്കുന്ന പോലെ ഈ ലേബർ റൂമിന്റെ മുനിൽ ഇങ്ങനെ തലങ്ങും വിലങ്ങും നടക്കാതെ ഇവിടെ വന്ന് ഇരിക്ക് അഭി”
റോഷൻ അത് പറഞ്ഞിട്ടും എനിക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല, കുറച്ചു റിസ്ക്ക് ആണെന്ന് ഡോക്ടർ പറഞ്ഞതിന് ശേഷം ഞാൻ ശരിക്കും ഉറങ്ങിയിട്ട് ഇല്ല എന്ന് തന്നെ പറയാം... . ഈശ്വരാ എന്റെ ദേവൂനെയും കുഞ്ഞിനേയും ഒരു കുഴപ്പവും ഇല്ലാതെ ഇങ്ങ് തന്നേക്കണേ..........
അമ്മു അവിടെ ചിത്രയുടെ മടിയിൽ തല വെച്ചു കിടപ്പാണ്......
അതെ...... റോഷൻ ചിത്രയെയും അടിച്ചോണ്ട് ഇങ്ങ് വന്നിട്ട് 4 മാസം ആവുന്നു, അവരുടെ പ്രണയം വീട്ടിൽ അറിഞ്ഞു മൊത്തം പ്രശ്നം ആയപ്പോൾ രണ്ടും കൂടി നൈസ് ആയി ഒരു ദിവസം ഇങ്ങോട്ട് മുങ്ങി.... ഇവിടെ വന്ന് രജിസ്റ്റർ മാര്യേജ് ചെയ്തു........ ഇപ്പോ ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ തന്നെ ഞങ്ങളുടെ അയൽവാസിക്കൾ ആണ് രണ്ടും, റോഷൻ പണ്ട് പറഞ്ഞത് പോലെ അയൽവാസി ദരിദ്രവാസി................
“യാരു ദേവയാനിയോൻഡിഗേ ബന്ദാരു??”
ലേബർ റൂമിന് പുറത്തേക്ക് വന്ന് നേഴ്സ് അത് ചോദിച്ചപ്പോൾ ഞാൻ ഓടി ചെന്നു”
“നനഗേ....”
ഒരു വർഷം കൊണ്ട് അത്യാവശ്യം പിടിച്ചു നിൽക്കാനുള്ള കന്നഡ ഞാൻ പഠിച്ചിട്ടുണ്ട്
“നിവു??”
“പതി......”
“ഓ.....അഭിനന്ദനെഗലു....... ദേവയാനി ഗണ്ടു മഗുവിഗേ ജന്മ നിധിദാലു”
അത് കേട്ടപ്പോൾ എനിക്ക് തുള്ളി ചാടാൻ
💬 Comments
View all comments