0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]

Author : Hyder Marakkar Read All Parts 13448

തന്നെ  നോക്കി  കിടന്നു…

""""""ഡാ…. ഇനിയും  കിടക്കാൻ  നിൽക്കണ്ട….. കേട്ടോ""""

എന്നും  പറഞ്ഞിട്ട്  അഴിഞ്ഞുപ്പോയ  മുടി  വാരികെട്ടി  ദേവു  മുറിയിൽ  നിന്നും  പുറത്തേക്കിറങ്ങി  പോയി…

ഞാൻ  പിന്നെയും  അങ്ങനെ  കിടന്ന്  ചെറുതായൊന്ന്  മയങ്ങിപ്പോയി….

ദേവുന്റെ  """ഡാ….."""  എന്ന  വിളിയും  ഒപ്പം  എന്തോ  വെച്ച്  കൈക്കൊരു  അടിയും  കിട്ടിയപ്പോഴാണ്  ഞാനാ  കുഞ്ഞുമയക്കം  വിട്ട്  ഉണർന്നത്….. നോക്കുമ്പോ  ഒരു  കയ്യിൽ  എന്റെ  ബ്രഷും  മറുകയ്യിൽ  പേസ്റ്റും  പിടിച്ച്  നിൽക്കുകയാണ്  മിസ്സിസ്  ദേവയാനി  അഭിരാജ്….  ദുഷ്‌ട്ട, അപ്പോ  ആ  ബ്രഷ്  വെച്ചാണ്  ഈ  പാവത്തിനെ  അടിച്ചത്….

കുളിച്ച്  തോർത്തും  തലയിൽ  കെട്ടിയാണ്  മിസ്സിസിന്റെ  നിൽപ്പ്, പക്ഷെ  വസ്ത്രം  ഇന്നലെ  രാത്രി  കിടക്കാൻ  നേരം  ഇട്ട  പച്ച ഗൗൺ  തന്നെയാണ്…. ഞാൻ  കണ്ണ്  പാതി  തുറന്ന്  ദേവൂനെ  നോക്കി  കിടന്നു…

""""""നിന്നോട്   ഞാൻ  എഴുന്നേൽക്കാൻ  പറഞ്ഞതല്ലേ….

മതി  കിടന്നത്….. പോയി  പല്ല്  തേക്ക്""""""

ദേവു  ഒട്ടും  ദയയില്ലാതെ  കലിപ്പിൽ  തന്നെ  പറഞ്ഞു….

ഇനിയും  കിടന്നാൽ   ഈ  സാധനം  എന്നെ  ഇനീം  ഇടിക്കാൻ  ചാൻസുണ്ട്, എന്നാലും  ഇതെന്ത്  കഷ്ട്ടാ…. പണ്ടത്തെ  പോലെയാണോ?? ഞാനിപ്പോ  ദേവൂന്റെ  ഭർത്താവല്ലേ…. ആ  ഒരു  പരിഗണന  തരണ്ടേ……… ഹും……….

ഞാൻ  കണ്ണ്  തിരുമ്മി കൊണ്ട്  ഒരു  കൈ  ദേവൂന്   നേരെ  നീട്ടിയിട്ട്  പിടിച്ചെഴുന്നേൽപ്പിക്കാൻ  ആംഗ്യം  കാണിച്ചു…  ഒട്ടും  സമയം  കളയാതെ  ദേവു  എന്നെ  പിടിച്ച്  വലിച്ച്  കട്ടിലിൽ  നിന്നും  എഴുന്നേൽപ്പിച്ചു… എന്നിട്ട്  ബ്രഷും  പേസ്റ്റും  കയ്യിൽ  തന്നിട്ട്  ബാത്ത്റൂമിന്  നേരെ  ഉന്തി  തള്ളി  കൊണ്ടുപോയി…

"""""നല്ല  കുട്ടിയായിട്ട്  വേഗം  പല്ലൊക്കെ  തേച്ച്  കുളിച്ച്  വാ…… ബ്രേക്ക്ഫാസ്റ്റ്   പോവുന്ന  വഴിക്ക്  പുറത്ത്ന്ന്  കഴിക്കാ"""""

എന്നും  പറഞ്ഞ്  എന്നെ  ബാത്ത്റൂമിന്റെ  വാതിൽക്കൽ  വിട്ട്  തിരിഞ്ഞ്  നടക്കാൻ  തുനിഞ്ഞ  ദേവൂനെ  ഞാൻ  കൈക്ക്  പിടിച്ച്  തടഞ്ഞു….

ദേവു  എന്നെ  സംശയത്തോടെ  നോക്കിയപ്പോൾ  ഞാൻ  ദേവൂന്റെ  കഴുത്തിൽ  ഇന്നലെ  കെട്ടിയ  താലിമാല  ഒന്ന്  പിടിച്ച്  തിരിച്ചും  മറിച്ചും  ഒക്കെ  നോക്കി…

""""""എന്താടാ??""""""

ഞാനെന്ത്  തേങ്ങയാ  കാണിക്കുന്നതെന്ന  രീതിയിൽ  ദേവു  ചോദിച്ചു…

"""""അല്ല… ഇന്നലെ  ഞാനീ  താലി  കെട്ടിയത്   പോലെ  സ്വപ്നം  കണ്ടതല്ലല്ലോന്ന്  ഉറപ്പ്  വരുത്തിയതാ…""""""

ഞാനാ  താലി  സൂക്ഷ്മമായി  വീക്ഷിച്ചുകൊണ്ട്  പറഞ്ഞു…

ദേവു  ഒന്നും  മനസ്സിലാവാതെ  പിരികം  ചുളിച്ച്  എന്നെ  തന്നെ  നോക്കി  നിന്നു…

""""""അതെ….. ദേവൂന്റെ  ഈ  ഭരണം  കാണുമ്പോ  ഞാൻ  ദേവൂന്റെ  ഭർത്താവായീന്ന്  വിശ്വസിക്കാൻ  പറ്റുന്നില്ല…… അതാ""""""

ഞാൻ  ആത്മാർത്ഥമായി  പറയുന്നത്  കേട്ട്  ദേവു  ചിരിച്ചുപ്പോയി….

"""""ഇനി 

💬 Comments

View all comments