Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]
സെക്യൂരിറ്റി ചേട്ടൻ ഓടി വന്നു….
"""""സാർ ഉങ്ക പൊണ്ടാട്ടി ഉങ്കളെ പാർക്കാമൽ റൊമ്പ കവലയ്പ്പെട്ട…. നാൻ താ സൊനേ, നീങ്ക കൊളന്തയുടൻ വെളിയെയ് സെൻട്രീർകൾ എന്റര്""""""
പുള്ളി പറഞ്ഞത് കേട്ടപ്പോഴാണ് ദേവുനോട് പോവുന്ന കാര്യം പറഞ്ഞില്ലല്ലോ എന്ന് ഓർത്തത്… അമ്മൂസിന്റെ പിണക്കം മാറ്റുന്ന തിരക്കിൽ മറന്ന് പോയതാണ്…
പോക്കറ്റ് തപ്പി നോക്കിയപ്പോൾ ഫോണും ഇല്ല, അതും ഫ്ലാറ്റിൽ വെച്ച് മറന്നു… ശ്യോ…. സീൻ…. ദേവു വിളിച്ച് നോക്കിയിട്ടും കിട്ടി കാണില്ല...
വാച്ചിൽ സമയം നോക്കിയപ്പോൾ ഒൻപതര മണി……
ഈശ്വരാ എനിക്ക് എന്തിന്റെ കേടായിരുന്നു…
""""""അമ്മു മോളിലേക്ക് ചെല്ല്…. ഞാൻ ഇപ്പോ വരാ….."""""""
പുള്ളി വന്ന് തമിഴിൽ പറഞ്ഞത് ഒന്നും മനസ്സിലാവാതെ അന്തംവിട്ട് നിൽക്കുന്ന അമ്മുവിനോട് ഞാൻ പറഞ്ഞു…. എന്തോ ഭാഗ്യം, മറുതൊന്നും പറയാതെ അമ്മു വേഗം പോയി……
അമ്മു പോയി കഴിഞ്ഞ്
"""""നൻഡ്രി യതീഷ് അണ്ണേയ്…."""""
എന്നും പറഞ്ഞ് ഞാൻ പുള്ളിയുടെ തോളിൽ കയ്യിട്ടപ്പോൾ കാര്യം മനസ്സിലാവാതെ പുള്ളി """യെതുക്ക്""" എന്ന് ചോദിച്ചു…
""""""വാ ചൊല്ലാം ചൊല്ലാം…."""""
എന്നും പറഞ്ഞ് ഞാൻ പുള്ളിയുടെ കൂടെ ഫ്രണ്ട്ഗേറ്റിന്റെ അടുത്തുള്ള സെക്യൂരിറ്റി ക്യാബിന് നേരെ നടന്നു,
പിന്നെ കുറച്ച് നേരം യതീഷ് ഭായുടെ കൂടെ ഓരോന്നും സംസാരിച്ച് ഇരുന്നു, മുകളിലെ ചൂട് ഒന്ന് കുറഞ്ഞിട്ട് കയറുന്നതാണ് എന്റെ ആരോഗ്യത്തിന് നല്ലത്….
അമ്മൂന് ഇപ്പോ നല്ല ചീത്ത കേൾക്കുന്നുണ്ടാവും… പാവം, എന്ത് ചെയ്യാനാ അറിഞ്ഞോണ്ട് പോയി ചീറി പാഞ്ഞ് വരുന്ന പാണ്ടിലോറിക്ക് മുന്നിൽ നിൽക്കാനുള്ള ധൈര്യം എനിക്കില്ല…
അങ്ങനെ നമ്മുടെ സെക്യൂരിറ്റി യതീഷ് ഭായുടെ കൂടെ കത്തിവെച്ചിരുന്ന് ഏകദേശം പത്തുമണി കഴിഞ്ഞിട്ടാണ്
💬 Comments
View all comments