0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]

Author : Hyder Marakkar Read All Parts 22.6K

കുന്തം  ആയാലും  അമ്മ  പറയാതെ  പോയൊണ്ട് ദേഷ്യത്തിലാന്നല്ലേ  അയാള്  വന്ന്  പറഞ്ഞത്"""""

അവളത്  പറഞ്ഞപ്പോൾ  എനിക്ക്  ഒരു  നിമിഷത്തേക്ക്  പറയാൻ  മറുപടി  ഇല്ലാതായി  പോയി, ചെ  എന്നാലും  പെണ്ണിന്  എങ്ങനെ  കാര്യം  മനസ്സിലായി…

"""""ചതിയൻ  ചന്തു…. കേറി  വാ…."""""

വാതിൽക്കൽ  മറുപടിയൊന്നും  പറയാൻ  ഇല്ലാതെ  പരുങ്ങി  കളിച്ച  എന്നോട്  അമ്മു  പല്ല്  കടിച്ചുകൊണ്ട്  പറഞ്ഞു…

"""""ദേവു  ഇപ്പോഴും  ചൂടിലാണോ??"""""

അകത്ത്  കയറി  വാതില്  അടയ്ക്കുന്ന  ഗ്യാപ്പിൽ  ഞാൻ  അമ്മൂനോട്  പതിയെ  ചോദിച്ചപ്പോൾ  അവൾ  എന്നെയൊരു  പുച്ഛഭാവത്തോടെ  നോക്കി…

""""""അമ്മ  പോയി  കിടന്നു…. ചേട്ടായിക്ക്  ഫുഡ്  ടേബിളിൽ  മൂടി  വച്ചിട്ടുണ്ട്,  കഴിച്ച്  കഴിഞ്ഞ്  പാത്രങ്ങൾ  ഒക്കെ  കഴുകി  വെക്കാൻ  പറഞ്ഞിട്ടുണ്ട്……"""""""

വാതിലടച്ച്  അകത്തേക്ക്  പമ്മി  പമ്മി  നടക്കുമ്പോൾ  അമ്മു  പറഞ്ഞു….

അയ്യേ...ദേവു  കിടന്നോ, പിന്നെ  ഞാനെന്തിനാ  ഈ  പേടിക്കുന്നെ…. അല്ലെങ്കിലും  എനിക്ക്  പേടിയൊന്നും  ഇല്ല,  ഞാൻ  ഇപ്പോ  ഭർത്താവല്ലേ…..

"""""ശരി  ചതിയാ….. ഗുഡ്  നൈറ്റ്,  അമ്മുന്  ഉറക്കം  വരുന്നു….""""""

സിറ്റിങ്  റൂമിൽ  ഞെളിഞ്ഞ്  നിൽക്കുന്ന  എന്നോട്  അമ്മു  പറഞ്ഞു…

"""""അമ്മൂട്ടി….. ദേവു  നല്ലോണം  ചീത്ത പറഞ്ഞോ??"""""

മുറിയിലേക്ക്  പോവാൻ  ഒരുങ്ങിയ  അമ്മൂനോട്  ഞാൻ  പതിയെ  ചോദിച്ചു

"""""ഏയ്  ഇല്ല,  അമ്മേടെ  ചീത്തയ്ക്ക്  ഒന്നും  ആ  പഴയ  പവറില്ല……. എന്നെ  കുറച്ചേ  ചീത്ത  പറഞ്ഞുള്ളു, പിന്നെ  ഫുൾ  ഇങ്ങനെ  ഓരോന്നും  പിറുപിറുത്തോണ്ട്  നടക്കായിരുന്നു….. ഞാൻ  മൈൻഡ്  ചെയ്യാൻ  പോയില്ല"""""

"""""ശരി  ശരി…. മോള്  ചെല്ല്, ഗുഡ് നൈറ്റ്"""""

ഞാൻ  പുഞ്ചിരിച്ചുകൊണ്ട്  ചുമലിൽ  തട്ടി  പറഞ്ഞപ്പോൾ  അമ്മു  മറുപടിയായി  ഒരു  കോട്ടുവാ  ഇട്ടിട്ട്  മുറിയിലേക്ക്  പോയി…

ഞാൻ  എനിക്ക്  വേണ്ടി  ദേവു 

💬 Comments

View all comments