0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]

Author : Hyder Marakkar Read All Parts 13567

തുറക്കാൻ  വൈകുന്നത്  എന്ന്  കരുതിയ  എന്റെ  ധാരണ  കാറ്റിൽ  പറത്തി  കൊണ്ട്  വീട്ടിലിടുന്ന  ഹാഫ്മിടിയും ടോപ്പും  ഇട്ടുകൊണ്ട്  വീട്ടിലെ  പടച്ചിപാറു  ലുക്കിൽ  തന്നെയാണ്  അമ്മൂസ്  വാതില്  തുറന്നത്… വാതില്  തുറന്ന്  തന്ന  ശേഷം  ഒന്നും  മിണ്ടാതെ  മുഖം  വെട്ടിച്ചുകൊണ്ട്  അമ്മു  തിരിഞ്ഞ്  നടന്നു….

അപ്പൊ  അതാണ്  സംഭവം….. അമ്മേം  മോളും  കൂടി  അടിയായിട്ടുണ്ട്, അതിന്റെ  പിണക്കത്തിലാണ്  അമ്മൂസെന്ന്  ഞാൻ  ഊഹിച്ചു…. അല്ലാതെ  ഇപ്പോ  എന്തുണ്ടാവാനാ…. ഇനീപ്പോ  രണ്ടിനേം  തമ്മിൽ  കൂട്ടിയൊട്ടിച്ച്  ഔട്ടിങ്ങിന്  കൊണ്ടുപോവേണ്ടത്  എന്റെ  ഡ്യൂട്ടിയാണ്… അവസ്ഥ!!!

"""""എന്ത്  പറ്റി  അമ്മൂസേ?? എന്താ  റെഡിയാവാത്തെ, ഏഹ്??

അല്ല… ദേവു  എവിടെ??"""""

ഒന്നും  മിണ്ടാതെ  തിരിഞ്ഞ്  നടന്ന  അമ്മുന്  പിന്നാലെ  ഞാൻ  രണ്ടുമൂന്ന്  ചോദ്യങ്ങളുമായി  ചെന്നെങ്കിലും  മറുപടി  തരാതെ  അവള്  നേരെ  ടീവിയ്ക്ക്  മുന്നിൽ  പോയി  ഇരുന്നു….

""""""എന്ത്  പറ്റി  അമ്മൂട്ടീ….. അമ്മേം  ആയിട്ട്  അടിയായോ??""""""

ഞാനവളുടെ  അടുത്ത്  ചെന്നിരുന്ന്  ചോദിച്ചപ്പോൾ  എന്നെയൊന്ന്  തിരിഞ്ഞ്  നോക്കി

"""""ഞങ്ങള്  തമ്മിൽ  ഒരു  അടിയുമില്ല"""""

എന്ന്  അമ്മു  ഗൗരവത്തിൽ  പറഞ്ഞു….

അത്  കേട്ടപ്പോൾ  ഞാനാകെ  ആശയക്കുഴപ്പത്തിലായി…. രണ്ടും  കൂടി  എന്തേലും  ചെറിയ  കാര്യവും  പറഞ്ഞ്  അടിയുണ്ടാക്കുന്നത്  അല്ലാതെ  ഇപ്പോ  അമ്മു  ഇങ്ങനെ  മുഖവും  വീർപ്പിച്ച്  ഇരിക്കേണ്ട  ഒരു  കാര്യവുമില്ല….

ഞാനൊന്ന്  ചുറ്റും  നോക്കി, ദേവൂനെ  ഈ  പരിസരത്ത്  ഒന്നും  കാണുന്നില്ല, അപ്പൊ  എന്തായാലും  ബെഡ്റൂമിൽ  കാണും…

"""""""നോക്കണ്ട…. റൂമിലുണ്ട്, വേഗം  പോയി  കിട്ടണ്ടത്  വാങ്ങിക്കോ…. അമ്മ  നല്ല  കട്ടകലിപ്പിലാണ്"""""""

ഞാൻ  കണ്ണുകൊണ്ട്  ദേവൂനെ  തിരയുന്നത്  കണ്ട്  അമ്മു  പറഞ്ഞു…. അത്  കേട്ടപ്പോൾ  എന്റെ  നെഞ്ച്  ഒന്ന്  കാളി, കാര്യം  അറിയാത്തത്  കൊണ്ടുള്ള  ഒരു  ചെറിയ  ടെൻഷൻ….

""""""ചെല്ല്…. പോയി  വാങ്ങിക്കോ…."""""

മുറിയിലേക്ക്  പോവണോ  വേണ്ടയോ  എന്ന  ചിന്തയിൽ  ഇരുന്ന  എന്നെ  നോക്കി  അമ്മു  ആക്കിയ  സ്വരത്തിൽ  പറഞ്ഞു…

""""""സീൻ  എന്താ  അമ്മൂസേ??"""""

ഞാൻ  ദയനീയമായി  ചോദിച്ചപ്പോൾ  എനിക്കൊന്നും  അറിഞ്ഞൂടേ  എന്ന  മട്ടിൽ  അമ്മു  കൈ  മലർത്തി  കാണിച്ചു…

ഒടുക്കം  എന്തായാലും  വരുന്നിടത്ത്  വെച്ച്  കാണാം  എന്ന്  ഉറപ്പിച്ചുകൊണ്ട്  അമ്മൂനെ  ഒന്ന്  നോക്കിയിട്ട്  ഞാൻ  മുറിയിലേക്ക്  നടക്കുമ്പോൾ  അമ്മു  ഒരു  മറ്റേ  ട്യൂണിൽ  ഓൾ

💬 Comments

View all comments