0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]

Author : Hyder Marakkar Read All Parts 13580

കരുതിയെ, ആദ്യം  തന്നെ  തലയും  കയ്യും  കാലും  ഒക്കെയുള്ള  മൂന്ന്  നാല്  കിലോയുള്ള  വാവയാണ്  ഉണ്ടാവാ ന്നോ??"""""

മുഖം  ചുളിച്ചുകൊണ്ട്  ദേവു  എന്നെ  നോക്കി  ചോദിച്ചപ്പോൾ  ഞാനൊരു  ഇളിഞ്ഞ  ചിരി  പാസാക്കി…. കാരണം  ദേവു  പറഞ്ഞത്ര  ഇല്ലെങ്കിലും  ഈ  അരിമണീടെ  അത്ര  ചെറുതാവുമെന്നൊന്നും  എനിക്ക്  അറിയില്ലായിരുന്നു…

"""""എന്റീശ്വരാ…… ഈ  മണും  ചാണകവും  അറിയാത്ത  ചെക്കനാണല്ലോ  എന്റെ  കുഞ്ഞിന്റെ  അച്ഛൻ…....ഹോ"""""

ദേവു  ദയനീയമായി  അട്ടത്ത്  നോക്കി  ദൈവത്തോട്  പറയുന്നത്  പോലെ  പറഞ്ഞപ്പോ  ഞാൻ  പതിയെ  പിറുപിറുക്കുന്നത്  പോലെ  """"മണും  ചാണകവും  അറിയാതോണ്ടാണല്ലോ  ആ  അരിമണി  പോലത്തെ  ഐറ്റം  വയറ്റിൽ  എത്തിയത്""""" എന്ന്  പറഞ്ഞു….

പക്ഷെ  പിറുപിറുത്തത്  അല്പം  ഉറക്കെ  ആയതുകൊണ്ട്  ദേവു  അത്  വ്യക്തമായി  കേട്ടു…

""""""അത്  തന്നെയാ  ഞാൻ  ആദ്യേ  പറഞ്ഞത്  നിനക്ക്  അത്  മാത്രേ  അറിയൂന്ന്""""""

ദേവു  അല്പം  പുച്ഛം  കലർത്തികൊണ്ട്  പറഞ്ഞു…

"""""""ഒരു  കളിക്കാരന്റെ  ഡ്യൂട്ടീന്ന്  പറയുന്നത്  ഗ്രൗണ്ടിലിറങ്ങി  മരിച്ച്  കളിക്കുക  എന്നതാണ്…  അല്ലാതെ  ഈ  ഗ്രൗണ്ടിന്റെ  സീറ്റിംഗ് കപ്പാസിറ്റിയും,  ഡ്രെയ്നേജ്‌  സിസ്റ്റവും,  പണിത  വർഷവും,  ഫീൽഡ് സൈസും  തുങ്ങി  അവിടത്തെ  കംപ്ലീറ്റ്  ഹിസ്റ്ററി  അറിഞ്ഞിരിക്കണം  എന്ന്  യാതൊരു  നിർബന്ധവുമില്ല"""""""

ഞാനൊരു  പഞ്ച്  ഡയലോഗ്  ആണ്  പറഞ്ഞതെന്ന്  കരുതി  സ്റ്റൈലിൽ  തന്നെ  പറഞ്ഞ്  നിർത്തിയതും  ഉടനെ  വന്നു  ദേവൂന്റെ  മറുപടി

""""""എവേ  ഗ്രൗണ്ട്  ആണെങ്കിൽ  പ്രശ്നമില്ല, പക്ഷെ  സ്വന്തം  ഹോം ഗ്രൗണ്ടിലെ  ചരിത്രവും  കാര്യങ്ങളും  ഒക്കെ  ഒരു  നല്ല  പ്ലേയർ  അറിഞ്ഞിരിക്കണം  കേട്ടോ"""""

ദേവൂന്റെ  കൗണ്ടറിൽ  ഞാൻ  ചെറുതായൊന്ന്  ചമ്മിയെങ്കിലും  അത്  പുറത്ത്  കാണിക്കാതെ  ഒപ്പിച്ചു… പത്രം  തിരിച്ചും  മറിച്ചും  നോക്കുന്നതിന്റെ  ഇടയ്ക്ക്  സ്പോർട്സ്  പേജ്  നോക്കുന്നതിന്റെയാണ്  ഈ  കൗണ്ടർ.. ഹ്മ്..

"""""ഓ…. അതേ  റെഫ്രി  ഇപ്പോ  എല്ലാം  ഒരുക്കീട്ട്  വന്ന്  വിളിക്കും, അപ്പൊ  ഇങ്ങനെ  ഒരുങ്ങാതെ  ഇരിക്കുന്നത്  കണ്ടാ  നമ്മക്ക്  രണ്ടാൾക്കും  ഡയറക്റ്റ്  റെഡ്കാർഡ്  ആയിരിക്കും  കിട്ടാ… അതോണ്ട്  വേഗം  ഡ്രസ്സൊക്കെ  മാറ്റി  നിൽക്കുന്നതാണ്  നമുക്ക്  രണ്ടാൾക്കും നല്ലത്"""""

എന്റെ  ആ  അഭിപ്രായത്തിന്  ദേവുനും  മറിച്ചൊന്നും  പറയാൻ  ഇല്ലായിരുന്നു, ഇരുന്ന്  കുലുങ്ങി  ചിരിച്ച  ശേഷം  ദേവു   എഴുന്നേറ്റ്  ഡ്രസ്സ്  എടുക്കാൻ  അലമാരയ്ക്ക്  നേരെ  നടന്നു…

💬 Comments

View all comments