Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]
എൻജോയ് ചെയ്യാ, എന്ത് ആഗ്രഹം തോന്നിയാലും ആ പൊട്ടനോട് പറഞ്ഞാ മതി, അവൻ ചെയ്ത് തരും…. ഇനിയവൻ ചെയ്ത് തന്നില്ലേ എന്നെ ഒന്ന് വിളിച്ചാ മതി, അവനുള്ളത് ഞാൻ കൊടുക്കാ…..ട്ടോ"""""
""""മ്മ്….""""
റോഷന്റെ ഉപദേശത്തിന് ദേവു എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മൂളി….
"""""വേറെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ ദേവു??""""""
""""മ്ച്…. ഇല്ല…""""
"""""ഹാ ശരിയെന്നാ…. ഹാപ്പി പ്രെഗ്നൻസി…""""""
"""""താങ്ക്യൂ താങ്ക്യൂ……"""""
ദേവു താങ്ക്യൂ പറഞ്ഞ് കഴിഞ്ഞതും ഞാൻ സ്പീക്കർ ഒഴുവാക്കി ഫോൺ ചെവിയിലേക്ക് ചേർത്ത് പിടിച്ചു….
""""""എന്നിട്ട് പറയെടാ….. എന്താ നിന്റെ അവസ്ഥ??""""""
"""""എന്ത് അവസ്ഥ… ഇവിടെ ഒടുക്കത്തെ ശോകമാണ്""""""
റോഷൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു…
""""""ന്നാ നീ ഇങ്ങോട്ട് കേറ്…. നമുക്ക് ഇവിടെ എന്തേലും സെറ്റാക്കാ….""""""
""""ഹ്മ്…. നോക്കട്ടെ…
ഡാ പിന്നെല്ലേ, ഫോൺ സ്പീക്കറിലാണോ??""""""
റോഷന്റെ ആ സംശയത്തിന് ഞാൻ """""അല്ല, നീ പറാ"""""" എന്ന് മറുപടി കൊടുത്തു…
"""""ഹാ അതില്ലെ, നീ നന്നായിട്ട് ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞോണ്ട് ഞാൻ ഇന്നലെ ചിത്രേനോട് പറഞ്ഞേ ഉള്ളു അധികം വൈകാതെ നമുക്ക് മാമനും മാമ്മിയും ആവേണ്ടി വരുമെന്ന്, എന്നാലും ഇത്രേം പെട്ടെന്ന് പ്രതീക്ഷിച്ചില്ല, ഒടുക്കത്തെ ആക്യുറസി തന്നെ പഹയാ…. ഹി ഹീ….""""""
""""""പെട്ടെന്നോ?? കഴിഞ്ഞ മൂന്ന് മാസത്തെ അധ്വാനത്തിന്റെ ഫലമാ…ഹ്മ്മ്""""""
ഞാൻ അല്പം ഗമയോടെ തന്നെ പറഞ്ഞു
""""""എന്നിട്ട് അച്ഛനാവാൻ പോവാന്ന് അറിഞ്ഞപ്പോ നിനക്ക് എന്ത് തോന്നി??""""""
""""""ഹോ, ഇതൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലാണ് മുത്തേ….. എങ്ങനാ ഇപ്പൊ പറയാ, ഒരുദിവസം നിന്റെ കെട്ടിയോള് വന്ന് നിനക്ക് ഈ രണ്ട് വര കാണിച്ച് തരുമ്പഴേ നിനക്കാ ഫീല് മനസ്സിലാവു""""""
"""""ഉവ്വ ഉവ്വാ….. മോൻ എന്തായാലും ദേവൂനെ നല്ലോണം നോക്ക്….. ദേവു എന്ത് പറഞ്ഞാലും ചെയ്ത് കൊടുക്ക്, നല്ലോണം കെയർ ചെയ്യ്….. കേട്ടോ"""""
"""""ശരി മൊയ്‌ലാളീ…"""""
ഞാൻ ഒരു പുച്ഛത്തോടെ പറഞ്ഞപ്പോൾ തിരിച്ച് അവിടുന്ന് വന്ന മറുപടി മൂന്ന് നാല് പച്ച തെറിയായിരുന്നു, പിന്നെ ദേവു അടുത്തുള്ളത് കൊണ്ട് തിരിച്ചൊന്നും പറയാനാവാതെ ഞാൻ കേട്ട് നിന്നു…
""""""പിന്നെ…. നിന്റെ ഇത്തയെ ഞാനിന്നലെ കണ്ടിരുന്നു ട്ടോ""""""
"""""ആരെ…സുഹ്റിത്തെനെയോ??""""
റോഷൻ പറഞ്ഞത് കേട്ട് ഞാൻ പെട്ടെന്ന്
💬 Comments
View all comments