Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]
ഭാവം പെട്ടെന്ന് കണ്ടപ്പോൾ ഞാൻ അറിയാതെ ചിരിച്ച് പോയെങ്കിലും രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ സമ്മതം മൂളി….
ഓഫീസിൽ പോവാനുള്ള മടികൊണ്ട് ഒന്നുമല്ല, ഈ സമയത്ത് ദേവു എന്ത് ആഗ്രഹം പറഞ്ഞാലും അത് സാധിച്ച് കൊടുക്കണമെന്ന് ഡോക്ടറും റോഷനും എല്ലാം പറഞ്ഞിട്ടുണ്ട്…. പിന്നെയീ പാതിരാത്രി പച്ചമാങ്ങ വേണം, മസാലദോശ വേണം എന്നൊന്നും പറഞ്ഞ് എന്റെ പൊണ്ടാട്ടി എന്നെ ഇതുവരെ ബുദ്ധിമുട്ടിച്ചിട്ടില്ല, അപ്പോ ഈയൊരു ചെറിയ ആഗ്രഹം ഞാൻ സാധിച്ച് കൊടുക്കണ്ടേ… അതാണ്….
"""""എന്ത് പറ്റി ദേവൂസേ??""""
""""""ഒന്നൂല്ല…. വാ കുറച്ച് നേരം കൂടി ഉറങ്ങാ…""""""
അത് പറയുമ്പോൾ ദേവൂന് ഒരു കൊച്ചു കുട്ടിയുടെ ഭാവമായിരുന്നു… ഇനീപ്പം വയറ്റിൽ കുഞ്ഞിവാവ ഉള്ളത് കൊണ്ട് അമ്മയും ഇടയ്ക്ക് കുഞ്ഞിനെ പോലെ ആവുന്നതാണോ ആവോ…
""""""ഒരു കാര്യം ചെയ്യ്, വാവ ഇവിടെ കിടക്ക്…. ഞാൻ പോയി അമ്മൂനെ ഒന്ന് സെറ്റാക്കിയിട്ട് വരാം"""""
എന്നും പറഞ്ഞ് ദേവൂന്റെ നെറ്റിയിൽ ഒരുമ്മയും കൊടുത്ത് ഞാൻ എഴുന്നേൽക്കുമ്പോൾ ദേവു ചിണുങ്ങിയെങ്കിലും """"വേഗം വരാ വാവേ"""" ന്നും പറഞ്ഞ് ഞാൻ അകന്ന് മാറി…
എന്നിട്ട് അടുക്കളയിൽ പോയി അരി കഴുകി അടുപ്പത്ത് വെച്ച ശേഷം രാവിലത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ ടാസ്കിലേക്ക് ഞാൻ കടന്നു…. അമ്മൂസിനെ വിളിച്ച് എഴുന്നേൽപ്പികൽ, പണ്ട് ദേവു പറഞ്ഞപ്പോഴൊന്നും അത് ഇത്ര പണിയുള്ള പണിയാണെന്ന് ഞാൻ കരുതിയിരുന്നില്ല….. അല്പം കഷ്ടപ്പെട്ടെങ്കിലും അമ്മൂനെ എഴുന്നേൽപ്പിച്ച് ബ്രഷും കൊടുത്ത് പല്ല് തേക്കാൻ വിട്ടിട്ട് ഞാൻ വീണ്ടും അടുക്കളയിൽ പോയി ബാക്കി പണികളിലേക്ക് കടന്നു….
ഈ കഴിഞ്ഞ നാലഞ്ച് മാസം കൊണ്ട് അത്യാവശ്യം പാചകമൊക്കെ ഞാൻ പഠിച്ചെടുത്തു, പിന്നെ നല്ല കൈപുണ്യം ഉള്ളത് കൊണ്ട് എന്ത് വെച്ചാലും അബദ്ധമാവാറില്ല… അങ്ങനെ അമ്മൂന് കൊണ്ടുപോവാൻ ഉച്ചയ്ക്കത്തേക്ക് ചോറും പരിപ്പ് കറിയും ഒരു ചമ്മന്തിയും ഉണ്ടാക്കി രണ്ട് പപ്പടവും കാച്ചികൊടുത്തു, പിന്നെ രാവിലെത്തേക്ക് ഇന്നലെ ഫ്രിഡ്ജിൽ എടുത്ത് വെച്ച ദോശമാവ് വെച്ച് ദോശയും ചുട്ട് കൊടുത്തു…. അതിന് കൂട്ടാൻ ഉച്ചയ്ക്കത്തേക്ക് ഉണ്ടാക്കിയ ചമ്മന്തി കൂടെ ഉള്ളത് കൊണ്ട് ഇന്നത്തെ കുക്കിംഗ് അവിടെ കഴിഞ്ഞു… ഹൂഹ്….
""""""ചേട്ടായി ഇന്ന് പോവുന്നില്ലേ??""""""
ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇരിക്കുന്നതിനിടെ അമ്മു
💬 Comments
View all comments