0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]

Author : Hyder Marakkar Read All Parts 13396

വെറുത്താൽ…"""""

ദേവു  അത്രേം  പറഞ്ഞപ്പോഴേക്കും  ഞാൻ  ദേവൂന്റെ  വാ  പൊത്തി  കളഞ്ഞു, ഈ  സാധനം  വെറുതെ  ഓരോന്നും  ചിന്തിച്ചു കൂട്ടുകയാണ്….. ഇനീപ്പോ  കോഴിക്കോട്  നിന്ന്  ബാംഗ്ലൂർ  വരെ  കാറിലിരുന്ന്  കക്ഷി  ഇതൊക്കെയാവോ  ചിന്തിച്ചത്….

""""""അയ്യോ….. എന്റെ  പൊന്ന്  ദേവൂ…… ദേവൂന്  ഇപ്പോഴും  ദേവൂന്റെ  മോളെ  ശരിക്കും  മനസ്സിലാക്കാൻ  പറ്റിയിട്ടില്ല, അതാ  ദേവു   ഇങ്ങനെയൊക്കെ  ചിന്തിക്കുന്നത്……..

അമ്മു  എന്തൊക്കെ  കുട്ടിക്കളി  കളിച്ച്  നടന്നാലും  കാര്യങ്ങള്   മനസ്സിലാക്കുന്നതില്  അവള്  മെച്ചുവർഡ്  ആണ്…… ഇപ്പോ  തന്നെ  ദേവൂനെ  അവളുടെ  മുറീല്  കയറ്റാതിരുന്നത്   അവൾക്ക്  ഒറ്റയ്ക്ക്  കിടക്കാനാണെന്ന്  ദേവൂന്  തോന്നുന്നുണ്ടോ??"""""""

ഞാൻ  പറയുന്നതെല്ലാം  കേട്ട്   ദേവു  കാര്യമായി  ആലോചിച്ച്  കിടക്കുന്നത്  കണ്ട്  എനിക്ക്  ചിരി  വന്നെങ്കിലും  കടിച്ച്  പിടിച്ചു….

ഒന്ന്  ആലോചിച്ച  ശേഷം  ഒന്നും  അങ്ങോട്ട്  തെളിയാത്തത്  പോലെ  ദേവു  എന്നെ  നോക്കി….

"""""നമ്മള്  ഒരുമിച്ച്  കിടന്നാലേ  നമ്മുടെ  കല്യാണത്തിന്  സമ്മതിക്കാൻ  നേരം  അമ്മു  പറഞ്ഞ  ഒരേയൊരു  കണ്ടീഷൻ  നടത്തി  കൊടുക്കാൻ  പറ്റൂള്ളൂന്ന്  അവക്കറിയാം"""""""

ഒരു  കള്ളചിരിയോടെ   ഞാനത്  പറഞ്ഞപ്പോ  ദേവു  കാര്യം  മനസ്സിലാവാതെ  പുരികം  ചുളിച്ചു  കൊണ്ട്  എന്നെ  നോക്കി…. കാരണം  കല്യാണത്തിന്  സമ്മതിക്കാൻ  നേരം  അമ്മു  പറഞ്ഞ  കണ്ടീഷനെ  പറ്റി  ഞാൻ  ഇതുവരെ  ദേവൂനോട്  പറഞ്ഞിരുന്നില്ല….

""""""നമ്മുടെ  കല്യാണത്തിന്  സമ്മതിക്കാൻ  നേരം  അമ്മു  ഒറ്റ  കാര്യേ  പറഞ്ഞുള്ളു………… അവൾക്ക്  ഒരു  കുഞ്ഞനുജനെ  വേണമെന്ന്"""""""

ഞാൻ  ദേവൂന്റെ  ചെവിക്കരികിലേക്ക്  മുഖം  അടുപ്പിച്ചുകൊണ്ട്  പതിയെ  പറഞ്ഞു…..

""""""ഛീ…..""""""""

എന്നും  പറഞ്ഞോണ്ട്  ദേവു  എന്റെ  മുഖം  പിടിച്ച്  തള്ളി…..

""""""വിശ്വസിക്കില്ലാന്ന്  അറിയാ…..  പക്ഷെ  സത്യാ  ദേവു….. അമ്മു  പറഞ്ഞതാ  അവൾക്കൊരു  അനിയനെ  വേണമെന്ന്"""""""

ഞാൻ  ചിരി  നിർത്തി  സീരിയസ്  ആയി  പറഞ്ഞപ്പോ  ദേവു  വിശ്വാസം  വരാതെ  എന്നെ  സംശയത്തോടെ  നോക്കി…

""""""ദേവു……….... അറിയൂലെ  അമ്മൂന്  അനുക്കുട്ടൻ  എന്തായിരുന്നൂന്ന്…….. അതായിരിക്കാം  അവളങ്ങനെ  പറഞ്ഞത്""""""

അത്  പറയുമ്പോ  എന്റെ  ശബ്ദം  ഒന്നിടറി…..

ദേവൂന്റെ  പ്രശ്‌നം  പറഞ്ഞ്  തീർക്കാനാണ്  ശ്രമിച്ചതെങ്കിലും  എന്റെ  കുഞ്ഞനുജന്റെ  മുഖം  ഓർത്തതും  ഞാൻ  പോലും  അറിയാതെ  എന്റെ  കണ്ണുകൾ  നിറഞ്ഞു…….. എപ്പോഴും  ചിരിക്കുന്ന  അവന്റെ  ആ  മുഖം….  അവന്റെ  അസുഖത്തെ  ഓർത്തുള്ള  മറ്റുള്ളവരുടെ  എല്ലാ  വിഷമങ്ങളെയും  മാറ്റാൻ  ആ  ചിരി  മതിയായിരുന്നു……

ഒരേ  പ്രായം  ആണെങ്കിലും  ജന്മനാ  അസുഖബാധിതനായിരുന്ന   അനുക്കുട്ടനെ  അമ്മു  ഒരു  അനിയനെ  പോലെയാണ്  കണ്ടിരുന്നത്, അവന്റെ  ചേച്ചി  ചമഞ്ഞ്  നടക്കലായിരുന്നു  ആ  കാലത്തൊക്കെ  അമ്മൂസിന്റെ  പ്രധാന ജോലി…. അമ്മുവും  അനുക്കുട്ടനും  അത്രേം  അറ്റാച്ച്ഡ്  ആയിരുന്നു…. അനുക്കുട്ടന്റെ 

💬 Comments

View all comments