Chapter Title : ചിക്കുട്ടന്റെ സ്വർഗം [ജാങ്കോ]
സാറിന്റെ വീട്ടില്‍ നാളെ സാറിന്റെ മകളെ പെണ്ണു കാണാന്‍ ഒരു കൂട്ടരു വരുന്നുണ്ട് അതുകൊണ്ട് വീട്ടില്‍ കുറച്ചു പണിയുണ്ട് നാളെ രാവിലെ തന്നെ അവിടെ ചെല്ലണം
നാളെ ഞായറാഴ്ച്ച അല്ലേ അമ്മേ
ആഹ് സാര്‍ വിളിക്കുമ്പോള്‍ എങ്ങനാ മോനേ വരില്ലന്നു പറയുന്നത്
ഉം
പിന്നെ ഞാന്‍ ഒന്നും അമ്മയോട് പറഞ്ഞില്ല അപ്പോള്‍ ഇതാണു ഞാനും അമ്മയും ചെച്ചിയും അടങ്ങുന്ന എന്റെ കുടുമ്പം 'ചിക്കൂട്ടന്റെ സ്വര്‍ഗ്ഗം'
നരകത്തിലെ വാതിലിലൂടെ സ്വര്ഗ്ഗത്തിലെക്ക്
ഇന്നു ജൂലൈ 4 ഞായറാഴ്ച്ച എന്റെ ജീവിതം കീഴ്മേല്‍ മറിഞ്ഞ ദിവസം അമ്മയുടേയും ചേച്ചിയുടേയും ഒച്ചപ്പാടും ബഹളവും കേട്ടാണൂ ഞാന്‍ ഉറക്കമുണര്‍ന്നത് സമയം രാവിലെ 6 മനി കഴിഞ്ഞിരുന്നു കണ്ണു തുറന്നു നോക്കുമ്പോള്‍ അമ്മ ഹാളിലെ കണ്ണാടിയുടെ മുന്നില്‍ നിന്നും മുടി ചീകിയൊതുക്കുന്നു ഈ ഞായറാഴ്ച്ച ആയിട്ട് അമ്മ എങ്ങോട്ടാ ഇത്ര രാവിലെ ? ഓഹ് പെട്ടന്നാണു ഇന്നലെ ക്രിഷ്ണന് സാര്‍ വിളിച്ച കാര്യം ഞാന്‍ ഓര്‍ത്തത് ഞാന്‍ പുതപ്പ് മാറ്റി മുണ്ട് നേരെ എടുത്തു ഉടുത്തുകൊണ്ട് എണീറ്റു
അമ്മ ഇറങ്ങാറായോ ?
ആഹ് മോനേ
എന്നിട്ട് എപ്പോള്‍ വരും ?
അവിടെ പരിപാടിയൊക്കെ കഴിഞ്ഞു സാര്‍ ഇവിടെ കൊണ്ട് വിട്ടോളും
ഉം
പിന്നെ അമ്മ ബീഫ് കറിയും പുട്ടും ഉണ്ടാക്കി വച്ചിട്ടുണ്ട് അതു കഴിച്ചോണം പിന്നെ ഉച്ചക്കത്തേക്ക് മോരു കറിയും ഉണ്ടാക്കി വച്ചിട്ടുണ്ട്
ആഹ് അമ്മേ
പിന്നെ വെറേ എങ്ങോട്ടും പോയേക്കരുത് ചേച്ചി ഇവിടെ ഒറ്റക്കാ
ഓഹ് ശരി അമ്മേ
എന്നാല്‍ അമ്മ ഇറങ്ങുവാ
എന്നോടും ചേച്ചിയോടും യാത്ര പറഞ്ഞു അമ്മ ഇറങ്ങി അമ്മ പോയി
💬 Comments
View all comments