Chapter Title : ചിക്കുട്ടന്റെ സ്വർഗം [ജാങ്കോ]
എണ്ണയൊക്കെ തേച്ചു കുളിമുറിയുടെ മുന്നിലേക്ക് ചെന്നു ഈ സമയം ചേച്ചി കുളിക്കുകയായിരുന്നു ഞാന്‍ പുറത്തു നിന്നും ചേച്ചിയെ വിളിച്ചു
ചേച്ചി കഴിഞ്ഞോ ?
ആഹ് കഴിഞ്ഞടാ
അമ്മ എവിടെ ഇവിടൊന്നും കാണുന്നില്ലല്ലൊ ?
ആഹ് അമ്മ ചിറയിലേക്ക് പോയി
എന്തിനു ?
ആഹ് നല്ല കാറ്റുണ്ടയിരുന്നല്ലൊ തേങ്ങാ വല്ലതും വീണോ എന്നു നോക്കാന്‍ പോയതായിരിക്കും
ഓഹ് പിന്നെ തേങ്ങാ അതും ഈ രാത്രിയിലല്ലെ തേങ്ങാ തപ്പാന്‍ പോകുന്നത്
ഞങ്ങളുടെ വീടിന്റെ പുറകുവശം ഒരു ചിറയാണു വാഴയും കവുങ്ങും മുളയും തെങ്ങും എല്ലാമുണ്ട് നല്ല കാറ്റും മഴയും ഉള്ളപ്പോള്‍ തെങ്ങാ വീഴും അമ്മ അതെടുക്കനാണു പോയിരിക്കുന്നത് കാര്യമൊക്കെ ശരിയാണു കാശ് കൊടുക്കാതെ തേങ്ങായൊക്കെ കിട്ടും പക്ഷേ ഇഴജന്തുക്കള്‍ ഒരുപാടുണ്ട് അതുകൊണ്ട് എനിക്ക് ഒരു പേടിയാണു എനിക്കാണേല്‍ ഒരു ചെറിയ നീര്‍ക്കോലിയെ കണ്ടാല്‍ അന്നത്തെ ദിവസത്തെ ഉറക്കം പോകും ഈ സമയം ചേച്ചി കുളി കഴിഞ്ഞു പുറത്തേക്കിറങ്ങി
ഇതെന്നാ ഒരു കുളിയാ ചേച്ചി
പോടാ പട്ടി
നീ പോടി പട്ടി
ചേച്ചി എന്റെ കൈക്കിട്ട് ഒരു നുള്ള് തന്നിട്ട് വീട്ടിലേക്ക് കയറി പോയി ഞാനും ചേച്ചിയും എപ്പോഴും ഇങ്ങനെയാണു നല്ല കൂട്ടാ പക്ഷേ ഞാന്‍ അതിനെ എന്തെങ്കിലുമൊക്കെ പറഞ്ഞു ദേഷ്യം പിടിപ്പിക്കും എന്റെ വലിയൊരു ആഗ്രഹമാണു ചേച്ചിയുടെ കല്യാണം മുറ്റത്തൊരു പന്തലൊക്കെയിട്ട് നാട്ടുകാരെ മുഴുവനും വിളിച്ചു സദ്യയൊക്കെ ഉണ്ടാക്കി ഒരു ഗംഭീര കല്യാണം ചേച്ചിക്ക് ഒരു പ്രണയമൊക്കെ ഉണ്ട് മനുചേട്ടന്‍ ചേച്ചിയുടെ കൂടെ പഠിച്ച ആളാണൂ ഇപ്പോള്‍ ഗോവയില്‍ ടൂറിസം പ്രമോട്ടര്‍ ആണു ഇടക്കൊക്കെ ചേച്ചിയെ കാണാന്‍ ഇവിടേക്ക് വരും എനിക്കും അമ്മക്കും ആഹ് ചേട്ടനെ വല്ല്യ ഇഷ്ട്ടമാ അമ്മക്ക് പെട്ടന്നു തന്നെ കല്ല്യാണം നടത്തണം എന്നൊക്കെയുണ്ട് ചേച്ചിക്ക് വയസ്സ് 24 കഴിഞ്ഞു ചിലപ്പോള്‍ അതാവും അമ്മയുടെ പേടി പക്ഷേ ചേച്ചി പറയുന്നത് എനിക്കൊരു ജോലിയൊക്കെ ആയിട്ട് മതി കല്ല്യാണം എന്നൊക്കെയാണു ഞാന്‍ കുളിക്കാനായി കുളിമുറിയിലേക്ക് കയറി പഞ്ചായത്തില്‍ നിന്നും കിട്ടിയ കക്കൂസ് ആണു ഞങ്ങളുടേത് ഒരു തനി നാടന്‍ കക്കൂസ് പഞ്ചായത്തിന്റെ വാട്ടര്‍ കണക്ഷനില്‍ നിന്നും വെള്ളവും കിട്ടുന്നുണ്ട് പക്ഷേ
💬 Comments
View all comments