Chapter Title : ചിക്കുട്ടന്റെ സ്വർഗം [ജാങ്കോ]
നിന്റെ അത്രയും ജീന്‍സൊന്നും എനിക്കില്ല ആകെ ഉള്ളത് അലക്കിയിട്ടിട്ടാണേല്‍ ഉണങ്ങിയിട്ടുമില്ല
ഓഹ് തുടങ്ങി അവന്റെയൊരു പാവപ്പെട്ടവന്റെ കരച്ചില്‍
പിന്നേയും ഏതാണ്ടൊക്കെ പിറുപിറുത്തുകൊണ്ട് അരു ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു മുന്നോട്ടെടുത്തു പോകും വഴി അവന്‍ ഇതും പറഞ്ഞു പിന്നെയും എന്നെ കളിയാക്കി പക്ഷേ എന്തൊക്കെ പറഞ്ഞു കളിയാക്കിയാലും അവന്റെ ഉള്ളിലുള്ള സ്‌നേഹം അത് അത്രക്ക് വലുതാണു ഞങ്ങള്‍ ഉപ്പേരിക്കല്‍ എത്തുന്നതിനു മുന്‍പു തന്നെ മഴ പെയ്തു തുടങ്ങിയിരുന്നു ഞങ്ങള്‍ മരിയയുടെ ടൂഷന്‍ സെന്ററിനു മുന്‍പില്‍ ബൈക്ക് വച്ചു അപ്പോഴേക്കും മരിയ ടൂഷന്‍ കഴിഞ്ഞു പുറത്ത് അരൂനെ കാത്ത് നില്‍പ്പുണ്ടായിരുന്നു അവര്‍ അല്‍പ്പം ദൂരെ മാറി നിന്നു എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു അല്‍പ്പസമയം കഴിഞ്ഞു മരിയയുടെ ബസ് വന്നു അവള്‍ അതില്‍ കയറി പോയി അരു എന്നോട് യാത്ര പറഞ്ഞിട്ടു അവനും പോയി ഈ സമയം ഉപ്പേരിക്കല്‍ കവലയില്‍ ആളുകളുടെ തിരക്കും ബഹളവും തുടങ്ങിയിരുന്നു
ഉപ്പേരിക്കല്‍ കവല
ഞങ്ങളുടെ വീട്ടില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഒരു കവലയാണു ഉപ്പേരിക്കല്‍ കവല ടൗണില്‍ കിട്ടുന്ന എല്ലാമൊന്നും ഇവിടെ കിട്ടില്ലങ്കിലും അത്യാവശ്യം സാധനങ്ങളൊക്കെ കവലയില്‍ കിട്ടും കുട്ടപ്പന്‍ ചേട്ടന്റെ തുണിക്കടയും തയ്യല്‍ക്കടയും മുരുഗന്‍ അണ്ണന്റെ ജുവ്വല്ലറി മൂത്താശാന്റെ കോള്‍ഡ് സ്‌റ്റോറേജ് ബാബു അണ്ണന്റെ മുടിവെട്ടുകട അങ്ങനെ എല്ലാം ഈ കവലയിലുണ്ട് മഴയുടെ ശക്തി കൂടി കൂടി വന്നു ഞാന്‍ ബാബു അണ്ണന്റെ മുടിവെട്ടുകടയുടെ അകത്തേക്ക് കയറി നിന്നു ഈ സമയം ബാബു അണ്ണന്‍ നല്ല ഉറക്കമായിരുന്നു എന്റെ കാല്‍പ്പെരുമാറ്റം കേട്ട് ഞെട്ടി എണീറ്റു
ആഹ് ചിക്കൂസായിരുന്നോ ? എന്താടാ നീ കഴിഞ്ഞ ആഴ്ച്ച
💬 Comments
View all comments