Chapter Title : ചിക്സ് ഓഫ് മെക്സിക്കോ [കൊമ്പൻ]
വേഗം കാറിൽ നിന്നുമിറങ്ങി, അദ്ദേഹത്തിനെ കെട്ടിപിടിച്ചു. ഞെട്ടൽ മാറിയില്ല, ഒരു പഴയ കേസിൽ അദ്ദേഹത്തിന്റെ അനിയന് വേണ്ടി ഹൈ കോർട്ടിൽ ഞാൻ അപ്പിയർ ചെയ്തിരുന്നു. 12 വർഷം മുൻപ് മേഘമലയിൽ വെച്ചുള്ള ഒരു റെയ്‌ഡിൽ ആനകൊമ്പ് പിടിച്ചിരുന്നു, പക്ഷെ ഉന്നതമ്മാരുടെ ഇടപെടലിൽ തൊണ്ടിമുതലിൽ നിന്നും 4 ആനക്കൊമ്പ് മോഷണം പോയെന്ന പേരിൽ അദ്ദേഹത്തിന്റെ അനിയനെ കള്ളക്കേസിൽ കുടുക്കി. പക്ഷെ ഞാൻ ജാമ്യം വാങ്ങിച്ചു കൊടുത്തു, അദ്ദേഹത്തെ രക്ഷപെടുത്തിയതാണ്.
“സാർ…വിശ്വസിക്കാൻ കഴിയുന്നില്ല.”
“ഹഹ, ഇതെന്റെ മകനാടോ…ശ്രീജേഷ്.”
“അറിയാം സാർ പരിചയമുണ്ട്.”
“ഞാൻ ഇതിനുമുൻപ് വന്നിട്ടുണ്ട്, പക്ഷെ അന്നെനിക്കറിയില്ലായിരുന്നു, ഞങ്ങളുടെ ഓപ്പോസിറ്റ് ഉള്ള റിസോർട് താനാണ് വാങ്ങിച്ചതെന്ന്.”
“തന്റെ ഭാര്യയും കുടുംബവും.”
“ഡിവോഴ്സ് ആയി, ഇപ്പൊ…തനിച്ചാണ്…”
“താൻ ഇന്നങ്ങോട്ടേക്ക് വരണം, ഞാൻ നാളെ തിരിക്കും.”
“വരാം സാർ” ശ്രീധരൻ സാർ തിരിഞ്ഞു കാറിലേക്ക് നടക്കുന്ന നേരം ശ്രീജേഷ് എന്റെ കൈപിടിച്ച് ചിരിച്ചു, ഒപ്പം ശ്രീധരൻ സാർ കേൾക്കാതെ ഒരു സോറി പറഞ്ഞു.
മീര ഇതെല്ലം കണ്ടു ഞെട്ടലോടെ മൂക്കത്തു വിരൽ വെച്ച് നില്പായിരുന്നു. ഞാനവളെ നോക്കി കണ്ണിറുക്കി കാണിച്ചു.
“ആളൊരു സംഭവം ആണല്ലേ?”
“ഇതൊക്കെ ജോലിയുടെ ഭാഗമല്ലേ, പറയാനും മാത്രമൊന്നുമില്ലെടി…”
“ഹം ശെരി ശെരി…വണ്ടി വിട് മോനെ കുട്ടാ …”
ഒരുമണിക്കൂർ എടുത്തു തിരികെ വീട്ടിലേക്കെത്താൻ. മൃദുലയും ചിന്നമ്മുവും കൂടെ കേക്ക് ഉണ്ടാക്കിയ ലക്ഷണമൊക്ക കണ്ടു. എന്തിനാണ് ചോദിച്ചപ്പോൾ ഒന്നും അങ്ങനെ വിട്ടു പറഞ്ഞില്ല.
ഞാൻ സണ്ണിച്ചനോട് ഇക്കാര്യം പറഞ്ഞപ്പോൾ അവൻ കൂടെ വന്നിട്ട് CIയുടെ വീട്ടിലേക്ക് ഇറങ്ങിയാൽ മതിയെന്നും പറഞ്ഞു. ആയതിനാൽ ഞാൻ ഗാർഡനിൽ ചെടികളെയൊക്കെ നനച്ചുകൊണ്ടിരുന്നു.
സണ്ണി അവന്റെ ബുള്ളെറ്റ് ഓടിച്ചു ഉമ്മറത്തേക്ക് ഇരച്ചു വന്നു നിന്നു. അവന്റെകൂടെ കുറച്ചു നേരം സംസാരിച്ചശേഷം ഞാനും അവനുംകൂടെ അങ്ങോട്ടേക്ക് നടന്നു. അവനു സ്മിതയെ കാണാനുള്ള പ്രവേശം മുഖത്ത് കാണാമായിരുന്നു.
അവരുടെ അതിഥി ആയിട്ട് ആദ്യമായി ഞാനവിടെയുള്ള സോഫായിലമർന്നു. എന്റെ റിസോർട്ടിനെ വെല്ലുന്ന തോന്നുമല്ല അവരുടെ വീട്. പിന്നെ ഇരുനില ആണ്. പൂന്തോട്ടവും മട്ടുപ്പാവുമുണ്ട്.
പൂച്ചയെ കയ്യിലെടുത്തു പിടിച്ചു ഞങ്ങൾക്കഭിമുഖമായി സോഫയിൽ ഇരിക്കുന്ന സ്മിതയുടെ മുഖത്താദ്യമായി ചിരി കണ്ടു. അവൾക്ക് അമ്മായിപ്പനെ
💬 Comments
View all comments