Chapter Title : ചിക്സ് ഓഫ് മെക്സിക്കോ [കൊമ്പൻ]
കേൾക്കട്ടെ, എന്ന് മൃദുല പറഞ്ഞതും പിന്നെ പറയാമെന്നു ഞാനും ഉറപ്പുകൊടുത്തു.
സണ്ണി ഒരല്പം ഉയരമുള്ളത്കൊണ്ട് പലപ്പോഴും ഷട്ടിൽ കോക്കിനെ ഉയരത്തിൽ അടിക്കാറാണ് പതിവ്. മൃദുലയുടെ നേരെ അടിച്ചതും അവൾ ഒന്ന് ചാടിയതാണ്! കൈകുത്തി പുല്ലിലേക്ക് ചരിഞ്ഞു വീണു. കൈ ചെറുതായി ഒന്ന് ഉളുക്കിയതും, മൃദുലയെ ഞാൻ കൈകളിൽ വാരിയെടുത്തു. “സാരമില്ല, അയ്യോ! വേണ്ട ഏട്ടാ!” “നിക്ക് നോക്കട്ടെ.” മീരയും സണ്ണിയും ഞങ്ങളെ അന്തിച്ചു നോക്കുകയായിരുന്നു. ഞാനത് കാര്യമാക്കാതെ, അവളെയും എടുത്തു നേരെ വീടിന്റെ ഉള്ളിലേക്ക് നടന്നു. ഹാളിലെ സോഫയിൽ അവളെ കിടത്തിയ ശേഷം, അരികിൽ ഞാനിരുന്നു. മീരയും സണ്ണിയും പിറകെ വന്നു.
മൃദുലയുടെ കൈയിൽ പയ്യെ പിടിച്ചതും അവൾക്ക് വേദനയുണ്ടായിരുന്നു. “എന്നാലും എന്തൊരു ചാട്ടമായിരുന്നു!” മീര ചിരിച്ചുകൊണ്ട് പറഞ്ഞു.
“ദേ പെണ്ണെ, മിണ്ടാതെയിരുന്നോ! നീ”
“അമ്മയ്ക്ക് രണ്ടു കളി തോറ്റതിന്റെ വാശിയാ, അതാ. അങ്കിൾ ഇത്രേം കെയർ ചെയ്യാനും മാത്രമൊന്നുമില്ല.”
“എടി, നീ അകത്തേക്ക് പോയെ.”
“ഞാൻ കുളിക്കാൻ പോവാ, ബൈ സണ്ണിച്ചാ.” മീര മുറിയുടെ അകത്തേക്ക് കയറിപ്പോയി. ടവ്വല്കൊണ്ട് ചോര പൊടിഞ്ഞ കൈത്തണ്ടയിൽ ഞാനൊപ്പി. “നീറുന്നു ഏട്ടാ …” “സാരമില്ല, ഞാനൊരു മരുന്ന് തരാം. മാറിക്കോളും.”
“സണ്ണിച്ചാ, ചിന്നമ്മുനെ ഒന്ന് വിളിച്ചെടാ” സണ്ണി അത് കേട്ടതും അടുക്കളയിലേക്ക് കയറി. “എന്ന സാർ!”
“നിന്നെ വിളിക്കുന്നു.”
“ഇതോ വരെനെ!” ചിന്നമ്മു അലറി.
ചിന്നമ്മു അരി മാവു കലക്കുക ആയിരിക്കണം. അവളടുത്തേക്ക് വന്നതും “ആ ചിന്നമ്മു, ഫിഷ് ടാങ്കിന്റെ അടുത്ത് നീല പൂ ഉള്ള ചെടിയുടെ ഇല കുറച്ചു വലിച്ചു വാ!”
“ഇതോ കൊണ്ട് വരേയ്ൻ!” ഉത്തമിയായി വേലക്കാരി
💬 Comments
View all comments