Chapter Title : ? ചില തിരിച്ചറിവുകൾ ? [LITTLE BOY]
ഇവിടെ ഉണ്ടെങ്കിൽ അർച്ചനക്കും അതു ബുദ്ധിമുട്ടാകും... അതുകൊണ്ട് ഞാൻ എന്റെ ഒരു ഫ്രണ്ട് ഉണ്ട് ബാംഗ്ലൂർ അവിടേക്ക് പോകുവാണ്... പത്തു ദിവസം കഴിഞ്ഞു ഞൻ വരാം.. "
അതും പറഞ്ഞു അവൻ അനഘയുടെ അടുത്തേക്ക് പോയി...
കുറച്ചു കഴിഞ്ഞു കരഞ്ഞുകൊണ്ട് അലെക്സിന്റെ ഒപ്പം വരുന്ന അർച്ചനയെയാണ് ഞാൻ കാണുന്നത്...
അവൻ അവളെ പറഞ്ഞു മനസിലാക്കിപ്പിച്ചു എന്നു തോന്നുന്നു... അവളുടെ കൈ വീടിച്ചു എന്നോട് യാത്രയും പറഞ്ഞു അവൻ പോയി..
ഞാൻ അനഘയെ നോക്കിയപ്പോൾ കരഞ്ഞുകൊണ്ട് അവൾ അകത്തേക്കോടി..
സൂര്യൻ മെല്ലെ മറഞ്ഞു തുടങ്ങി... ഇരുട്ട് മെല്ലെ പരക്കാൻ തുടങ്ങി.. ഒപ്പം നല്ല കോടമഞ്ഞും...
മുറിയിൽ ചെന്നു നോക്കുമ്പോൾ അനഘ കമിഴ്ന്നു കിടക്കുക ആയിരുന്നു... ഞാൻ മെല്ലെ മുരടനക്കി...
" അർച്ചനാ... പോയി കുളിച്ചു വരൂ... ഭക്ഷണം കഴിക്കാം "
എന്റെ ശബ്ദം കേട്ടതും അവൾ ചാടി എനീയിറ്റ്.. ബെഡിൽ ഇരുന്നു... കണ്ണു നനഞ്ഞിട്ടുണ്ടായിരുന്നു അവളുടെ..
ഒന്നൂടെ പറഞ്ഞപ്പോൾ അവൾ കുളിക്കാനായി പോയി....
ഒരു പാവം പെണ്ണായിരുന്നു അവൾ... അലെക്സിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട് അവൾ.. ഒപ്പം അവളുടെ അച്ഛനെയും... അതു നിലനിർത്താൻ വേണ്ടിയാണ് അവൾ ഇങ്ങനെ ഒക്കെ ചെയ്യാൻ തയാറായത്...
ഭക്ഷണം ടേബിളിൽ നിരത്തുമ്പോൾ അവൾ കഴിക്കാനായി വന്നു... വെളുത്ത പാവാടയും... ഒരു കറുത്ത ബനിയനുമാണ് അവളുടെ വേഷം... കഴുത്തിൽ ഒരു കുഞ്ഞു താലിയും...വെള്ളതുള്ളികൾ അവളുടെ കഴുത്തിലും മറ്റുമായി പറ്റിപിടിച്ചിരുന്നു..
" അർച്ചന ഇരിക്ക് "
അവൾ മെല്ലെ ഇരുന്നു ഭക്ഷണം കഴിക്കാൻ ഇരുന്നു...
" ഇവിടെ കുറച്ചു തണുപ്പ് ഉണ്ടാകും... പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലലോ "
ഇല്ല
💬 Comments
View all comments