Chapter Title : ? ചില തിരിച്ചറിവുകൾ ? [LITTLE BOY]
എന്ന് തലയാട്ടി...
" തനിക്ക് ഫുഡ് ഉണ്ടാക്കാൻ അറിയാലോ അല്ലെ .. സാധനങ്ങൾ ഒക്കെ വാങ്ങി വച്ചിട്ടുണ്ട്... അവിടെയാണ് അടുക്കള"
ഞാൻ ചൂണ്ടിയടുത്തേക്ക് നോക്കി... അവൾ അറിയാം എന്ന് തല ആട്ടി...
പിന്നീട് കൂടുതൽ സംസാരങ്ങൾ ഒന്നും ഉണ്ടായില്ല...
രണ്ടുപേരും കഴിച്ചതിന് ശേഷം.. ഞാൻ പ്ലേറ്റ് എടുത്തു കഴുകാൻ പോയി....
കഴുകികൊണ്ട് ഇരിക്കുമ്പോൾ പുറകിൽ ഒരു അനക്കം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ അത് അർച്ചനയായിരുന്നു..
" എന്താ അർച്ചന "
" അതു പിന്നെ.... " അർച്ചന നിന്നു വിക്കി..
" താൻ പോയി കിടന്നോ "
പറഞ്ഞപാടെ അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി...
" ആ അർച്ചന... താൻ കിടന്ന റൂം അല്ലാട്ടോ അപ്പുറത്തെ റൂമിൽ കിടന്നോ, ഞാൻ വന്നേക്കാം "
അർച്ചന ഡോർ തുറന്നു കയറിയപ്പോൾ നല്ല
വൃത്തിയുള്ള ഒരു മുറി ആണ് കാണാൻ സാധിച്ചത്... ഒറ്റ നടക്കു വലിയ ഒരു കട്ടിൽ.. സൈഡിൽ വലിയ ബാത്രൂം... സൈഡിൽ ചില്ലിട്ട ഒരു വലിയ വാതിൽ... അതു തുറന്നു ചെല്ലുന്നത് ഒരു ബാൽക്കണിയിൽ ആണ്... പുറത്ത് നല്ല ഭംഗിയുള്ള കാഴ്ച്ചകൾ... അവൾ കർട്ടൻ നീക്കി ഇട്ടു കട്ടിലിൽ കയറി ഇരുന്നു...
" ഇച്ചായൻ ഇപ്പോൾ എന്ത് ചെയ്യുക ആകും... അവൾക്ക് സങ്കടം വന്നുകൊണ്ടിരുന്നു "
" അമലേട്ടനെ എനിക്ക് നേരത്തെ അറിയാം.. എന്നാലും മറ്റൊരാളോടൊപ്പം ഇനി പാത്തുദിവസം.... അവൾക്ക് വല്ലാതെ തല പെരുക്കും പോലെ തോന്നി... "
എന്നാലും ഇനി ഇവിടുന്നു ഒരു മടക്കം സാധ്യമല്ലയെന്നു ... മനസുകൊണ്ട് തയാറാകണം എന്നും അവൾ മനസ്സിൽ വിചാരിച്ചു..
💬 Comments
View all comments