0%

Chapter Title : ചിറകുള്ള മോഹങ്ങൾ 1 [സ്പൾബർ]

Author : Spulber Read All Parts 3.1K

അവൾക്ക് വേണ്ടത്ര പഠിപ്പിക്കാനും ശിവരാജൻ തയ്യാറായി..

എന്നാൽ ബി എഡിന് പഠിച്ചോണ്ടിരുന്ന ഐശ്വര്യ ഒരു പ്രേമത്തിൽ കുടുങ്ങുകയും വീട്ട് കാരറിയാതെ അവൾ അവനോടൊപ്പം ഒളിച്ചോടുകയും ചെയ്തു..
അവനൊരു അന്യമതക്കാരനുമായിരുന്നു.

ആ കുടുംബത്തെ ഒന്നടങ്കം തകത്ത ഒരു സംഭവമായിരുന്നു അത്..
എന്നാൽ ഇരു ചെവിയറിയാതെ ശിവരാജൻ നാലാം ദിവസം അവളെ തിരിച്ചെത്തിച്ചു..
ടൗണിൽ ഒരു പാട് ബിസിനസ് സ്ഥാപനങ്ങളുളള ശിവരാജന് ചെറിയൊരു ക്വട്ടേഷൻ ടീം എന്തിനും കൂടെയുണ്ടായിരുന്നു..

കൂടെപ്പോയവന്റെ പതിരിളക്കി അവർ ഐശ്വര്യയെ തിരിച്ച് കൊണ്ട് വന്നു..

എന്നാൽ, അവർ വരാൻ കാത്തിരിക്കുകയായിരുന്നു ഐശ്വര്യ തിരിച്ച് പോരാൻ..
നാല് ദിവസം കൊണ്ട് തന്നെ അവൾക്ക് മടുത്തു..
കാരണം, അവൾ ഇറങ്ങിപ്പോയ ഷഫീഖ് പത്ത് പൈസ എടുക്കാനില്ലാത്ത ഒരു ദരിദ്രവാസിയായിരുന്നു..
പ്രേമിച്ച് നടന്ന കാലത്ത് ഇഷ്ടം പോലെ ചിലവാക്കിയിരുന്ന ഷഫീഖ് യഥാർത്തത്തിൽ ഒരു കൂതറയായിരുന്നു..
ഒരു പണിക്കും പോകാത്ത അവൻ കൂട്ടുകാരുടെ ബൈക്കും, കാറുമെടുത്താണ് ഐശ്വര്യയേയും കൊണ്ട് കറങ്ങിയിരുന്നത്..
ആരോടെങ്കിലും കടം വാങ്ങിയ പൈസയാണ് അവൾക്ക് വേണ്ടി അവൻ ചിലവാക്കിയതത്..

ഒളിച്ചോടി ദൂരെ ഒരു ലോഡ്ജിൽ നാല് ദിവസം നിന്നപ്പോഴേക്കും ഐശ്വര്യക്ക് കാര്യം മനസിലായി..
രണ്ടാം ദിവസം തന്നെ ഭക്ഷണം വാങ്ങാൻ അവളുടെ ഒരു വള വിൽക്കേണ്ടി വന്നു..

നാലാം ദിവസമായപ്പൊഴേക്കും അവർ തമ്മിൽ കച്ചറയായി..
വീണ്ടും അവളുടെ മാല ചോദിച്ച ഷഫീഖിനോട് തരില്ലെന്ന് അവൾ തീർത്ത് പറഞ്ഞു..

അവൾ കൊട്ടക്കണക്കിന് സ്വർണവുമായാണ് വരിക എന്ന് കരുതിയ ഷഫീക്കിന് അവളൊന്നും വീട്ടിൽ നിന്ന് എടുത്തിട്ടില്ല എന്നറിഞ്ഞ്‌ ദേഷ്യം വന്നു..

എങ്ങിനെയിനി വീട്ടിലേക്ക് തിരിച്ച് ചെല്ലും എന്നോർത്തിരുന്ന ഐശ്വര്യക്ക് അമ്മാവൻ വന്ന്

💬 Comments

View all comments