0%

Chapter Title : ചിറകുള്ള മോഹങ്ങൾ 1 [സ്പൾബർ]

Author : Spulber Read All Parts 3.1K

പറഞ്ഞ് മനസിലാക്കാൻ നോക്കി..

“ അവള് നുണ പറഞ്ഞതാ അമ്മായീ… അവരിപ്പഴും ബന്ധമുണ്ട്…”

പ്രശാന്തിന്റെ മുഖം വലിഞ്ഞ് മുറുകിയത് ശിവരാജൻ ശ്രദ്ധിച്ചു..

“" മോനേ… അതൊരിക്കലുമുണ്ടാവില്ലെടാ…
നിന്നെയാരോ പറഞ്ഞ് പറ്റിച്ചതാവും..
എന്റെ കുട്ടിക്കൊരു അബദ്ധം പറ്റി എന്നത് സത്യമാണ്… പക്ഷേ, പിന്നെ അവനുമായി അവൾക്ക് യാതൊരു ബന്ധവും ഇല്ലായിരുന്നു…
ആ പേരും പറഞ്ഞ് ഇനിയൊരു പ്രശ്നമുണ്ടാക്കരുത് മോനേ…””

ശിവരാജൻ അങ്ങേയറ്റം താഴ്ന്ന് പറഞ്ഞു..

“” അതൊന്നും പ്രശ്നമില്ല അമ്മാവാ…
പഠിക്കുന്ന പ്രായത്തിൽ പ്രേമമൊക്കെ ഉണ്ടാവും… ചിലപ്പോ ഒളിച്ചോടിയെന്നും വരും…
പക്ഷേ, എന്റെ ബെഡ്റൂമിലിട്ട് അവനെ പിടിച്ചാ ഞാനെന്ത് ചെയ്യണം…?.
പോയി നോക്ക്… അനന്തരവളും കാമുകനും എന്റെ ബെഡ്റൂമിലുണ്ട്…
ശ്രദ്ധിച്ച് പോയാ മതി… ചെലപ്പോ രണ്ടിനും ഉടുതുണിയുണ്ടാവില്ല… “

ഞെട്ടി വിറച്ച് പോയി ശിവരാജൻ..
എന്താണീ കേട്ടത്…?.
ഐശുവും ആ ചെക്കനും ഇവരുടെ ബെഡ്റൂമിലുണ്ടെന്നോ… ?.
എങ്ങിനെ..? അവര് തമ്മിൽ ഇപ്പഴും ബന്ധമുണ്ടെന്നോ…?.

സുശീലയും കേട്ടത് വിശ്വസിക്കാനാവാതെ തകർന്ന് പോയി..

“” അമ്മാവാ… കുറേ നാളായി എനിക്ക് സംശയം തോന്നിയിട്ട്…
ഒരിക്കൽ ഞാൻ നേരിട്ട് കണ്ടതുമാണ്… പക്ഷേ പിടിക്കാൻ പറ്റിയില്ല…
ഇന്ന് പക്ഷേ കയ്യോടെ പിടിച്ച് മുറിയിൽ പൂട്ടിയിട്ടിട്ടുണ്ട്… വാ… കാണിച്ച് തരാം…”

പ്രശാന്ത് എണീറ്റു..
കൂടെ എണീറ്റ ശിവരാജൻ വേച്ച് പോയി..
സുശീല താങ്ങിയില്ലേൽ അയാൾ വീണേനെ…
പതറിപ്പതറി രണ്ടാളും പരസ്പരം താങ്ങിപ്പിടിച്ച് പ്രശാന്തിന്റെ പിന്നാലെ നടന്നു..

“ ഞാനിതാരോടും പറഞ്ഞിട്ടില്ല… അവരെ മുറിയിലിട്ട് പൂട്ടിയപ്പോ തന്നെ അമ്മാവനെയാ വിളിച്ചത്… അമ്മാവൻ കണ്ടിട്ട് വേണം എനിക്കെന്റെ വീട്ടിൽ വിളിച്ച് പറയാൻ… "

വാതിലിനടുത്തെത്തി നിന്ന് പ്രശാന്ത് പറഞ്ഞു..

💬 Comments

View all comments