Chapter Title : ചിറ്റയുടെ സ്കൂട്ടിയുടെ മുന്നിലിരുന്ന് എന്റെ യാത്ര [Abej Mon]
എനിക്കു തന്നെയാണ്.
എന്നെ എപ്പോഴും അമ്മയും ചേച്ചിയും തല്ലുകയും ചെവി പിടിച്ച് തിരിക്കുകയും ചെയ്യുമായിരുന്നു. ‘
എപ്പോഴും’ എന്ന് പറഞ്ഞാൽ പരീക്ഷക്ക് മാർക്ക് കുറഞ്ഞാലോ പഠിക്കാൻ ഇരുന്നാൽ ഉറക്കം തൂങ്ങിയാലോ മാത്രം.
ഭാഗ്യത്തിന് ഞാൻ ഒരു തൊട്ടാവാടി ആയ കാരണം കുരുത്തക്കേടുകൾ ഒപ്പിക്കാറുണ്ടായിരുന്നില്ല.
അല്ലെങ്കിൽ അതിനും കിട്ടിയേനെ തല്ല് വേറെ.
അച്ഛൻ മാത്രം എന്നെ തല്ലത്തില്ലായിരുന്നു.
തല്ലിയിട്ടുമില്ല. കാരണം അച്ഛൻ്റെ കൈ വീണാൽ എന്നെ തെക്കോട്ട് പൊതിയാൻ പോലും കിട്ടത്തില്ലാ എന്ന് അച്ഛനറിയാമായിരുന്നു.
മാത്രമല്ല അച്ഛന് ചേച്ചിയേക്കാൾ ഇഷ്ട്ടം എന്നോടായിരുന്നു.
എൻ്റെ ഉയരവും മെലിഞ്ഞ ശരീരവും കണ്ടിട്ടായിരിക്കണം അച്ഛൻ്റ സിംപതി.
അമ്മ ദേഷ്യം വന്നാൽ മാത്രം ചെവിക്ക് പിടിച്ച് തിരിക്കും.
പക്ഷേ എൻ്റെ ചേച്ചി യമുനയാണ് ശരിക്ക് എനിക്കിട്ട് പെടക്കാറ്.
എന്നെക്കാൾ മൂന്ന് വയസ് മൂപ്പ് മാത്രമുള്ളൂ ചേച്ചിക്ക്.
പക്ഷേ എനിക്ക് ചേച്ചിയെ പേടിയായിരുന്നു.
പരീക്ഷ പേപ്പറ് കിട്ടുമ്പോഴാണ് പേടി കൂടുതൽ എന്ന് മാത്രം.
പിന്നെ ഇടക്ക് ചേച്ചി എന്നെ ട്യൂഷന് ഇരുത്തുമ്പോഴും നല്ല കിഴുക്ക് എനിക്ക് തരുന്നത് പതിവായിരുന്നു.
ഇതെല്ലാം എനിക്ക് സഹിക്കാവുന്നതേയുള്ളായിരുന്നു.
എന്നാൽ എൻ്റെ ശരീരത്തിൻ്റെ ബലക്ഷയവും ഉയരക്കുറവും എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
ഞാൻ എൻ്റെ ശരീരവളർച്ചയുടെ മുരടിപ്പ് തിരിച്ചറിഞ്ഞ ഒരു സമയമുണ്ട്.
ഏതോ ഒരു എക്സാം ദിവസമായിരുന്നു അത്.
പൊതുവെ എക്സാം സമയങ്ങളിൽ എൻ്റെ ഉള്ളിൽ ഒരു വേവലാതിയാണ്.
ചേച്ചി എന്നെ പഠിക്കാനിരുത്തും.
രണ്ട് മണിക്കൂർ കഴിഞ്ഞ് വന്ന് പഠിച്ചതിൽ നിന്നും അല്ലാത്തതിൽ നിന്നും ചോദ്യങ്ങൾ ചോദിക്കും.
ഉത്തരം പറഞ്ഞില്ലെങ്കിൽ കസേരയിൽ ഷോർട്ട്സിട്ട് ഇരിക്കുന്ന എൻ്റെ തുടയിൽ ചേച്ചിയുടെ ചൂരൽ കശായം പതിവായിരുന്നു.
💬 Comments
View all comments