Chapter Title : ചിറ്റയുടെ സ്കൂട്ടിയുടെ മുന്നിലിരുന്ന് എന്റെ യാത്ര [Abej Mon]
അങ്ങനെ ഒരു ഉച്ച നേരം ചേച്ചി എന്നെ പഠിക്കാനിരുത്തി.
ഞാൻ ചേച്ചി കേൾക്കാൻ പാകത്തിന് വായിച്ചു പഠിച്ചു.
അതായിരുന്നു ചേച്ചിയുടെ നിയമം. “ഉറക്കെ വായിച്ച് പഠിക്കണം. തെറ്റെങ്ങാൻ അറിയാതെ വായിച്ചാൽ ചെവി പിടിച്ച് തിരിക്കും. ചിലപ്പോൾ അടിയും കിട്ടുമായിരുന്നു.”
അന്ന് വീട്ടിൽ ആരൊക്കെയോ ഉത്സവ പിരിവിന് വന്ന ദിവസമായിരുന്നു.
അവരാണെങ്കിൽ അഛൻ്റെ കൂട്ടുകാരായ കാരണം ഉമ്മറത്ത് കസേരയിട്ട് അഛനും അമ്മയുമായി സംസാരിച്ചുകൊണ്ടിരുന്നു.
വീട്ടിൽ ആകെയുളള കസേരകൾ മുൻവശത്ത് അവർക്കിരിക്കാൻ കോടുത്ത കാരണത്താൽ ഞാൻ എൻ്റെ കട്ടിലിൽ ഇരുന്നാണ് പഠിച്ചത്.
ഞാൻ ഉറക്കെ വായിച്ച് കൊണ്ടിരുന്നു.
രണ്ട് മണിക്കൂർ കഴിഞ്ഞതും ഒരു ചായ കപ്പും കയ്യിൽ പിടിച്ച് നടന്ന് ചായ കുടിച്ച് കൊണ്ട് ചേച്ചി എൻ്റെ റൂമിലേക്ക് കടന്ന് വന്നു.
ചുവന്ന ബനിയനും വെള്ളയിൽ കറുത്ത പുള്ളികളുള്ള മുട്ടിന് കുറച്ച് താഴെ മാത്രം വരുന്ന ഒരു പാവാടയുമായിരുന്നു ചേച്ചിയുടെ വേഷം.
“യദു, എന്തായി, പഠിച്ചു കഴിഞ്ഞോ? ആ പഠിച്ച പുസ്തകമിങ്ങു താ.”
ഞാൻ ഭയന്ന് വിറച്ച് ചേച്ചിയുടെ കയ്യിലേക്ക് പുസ്തകം കൊടുത്തു.
ചേച്ചി ചായയും കുടിച്ച് എൻ്റെ ബെഡിൽ ഒരു കാല് കുത്തി ചമ്രം പടിഞ്ഞിരുന്നു.
അടുത്ത് തന്നെ ചൂരലിരിക്കുന്നത് കണ്ട് ഞാൻ അത് വരെ പഠിച്ചതൊക്കെ എവിടെക്കോ മാഞ്ഞ് പോയിരുന്നു.
ചേച്ചി ചോദ്യങ്ങൾ ചോദിച്ച് ഇടക്കിടക്ക് ഒരോന്ന് പെടക്കാൻ തുടങ്ങി. എനിക്ക് കരച്ചിൽ വന്നു.
“ഇത്ര നേരായിട്ടും നീ എന്ത് തേങ്ങാ പിണ്ണാക്കാട ചെക്കാ പഠിച്ചത്?” ചേച്ചി ദേഷ്യം കൊണ്ട് പരുക്കമായ സ്വരത്തിൽ അലറി.
ഞാൻ ഒരു പൂച്ചയെ പോലെ തല താഴ്ത്തി നിന്നു.
പെട്ടെന്നെൻ്റ നോട്ടം
💬 Comments
View all comments