0%

Chapter Title : ചിത്ര ശലഭങ്ങൾ 1 [ചാർളി]

Author : ചാര്‍ളി Read All Parts 624

ചുവരുകളും വരയും കുറിയും ആയി ഇത്രയും മനോഹരം ആക്കിയ നിനക്ക് എന്റെ ക്ലാസ് വൃത്തിയായി കൊണ്ടുപോവാൻ കഴിയും എന്ന് ഉറപ്പുള്ളത് കൊണ്ടാണ്,,,

വിനോദ്: എനിക്ക് പറ്റില്ല,,, എന്നല്ലേ പറഞ്ഞത്,, ടീച്ചർ പഠിപ്പിക്കാൻ വന്ന പഠിപ്പിച്ച മതി,, വിനോദിന്റെ ശബ്ദം രോഷാകുലമായത് ചിത്രയിൽ ചെറിയൊരു അങ്കലാപ്പ് നിറച്ചു,, എങ്കിലും ചിത്ര കുറച്ചൂടെ കനത്തിൽ ചിത്ര: ക്ലാസ് ടീച്ചർ ആവണ്ടെങ്കിൽ വേണ്ട,, ഞാൻ പ്രിൻസിയോട് പറഞ്ഞോളം,,, നിങ്ങൾക്ക് താത്പര്യം ഇല്ലെന്ന്... അമ്മയുടെ പേര് കേട്ടതും വിനോദ് ഒന്നു തണുത്തു,, അല്ലെങ്കിൽ തന്നെ ഇവിടെ വന്ന മിസോക്കേ പോകുന്നത് നിയും നിന്റെ ആ അലവലാതി കൂട്ടുകാരും കാരണം ആണെന്ന് പറഞ്ഞു വീട്ടിൽ കബൂർ സീൻ ആണ് എന്നത് ഒരു കാരണം ആയിരുന്നു,,, വീട്ടിൽ ജയക്ക് വിനോദിനെ ചീത്ത വിളിക്കാൻ,, പിന്നെ ഉള്ളത് ഇനി ഒരു മിസ് കൂടി പോയ പിന്നെ സ്കൂൾ നീയങ്ങു മറന്നേരെ എന്ന താക്കീതും ഒരു കാരണം ആണ്,, കാരണങ്ങൾ ഒട്ടനവധി ആയത് കൊണ്ട് വിനോദ് ഒടുവിൽ അതിനു സമ്മതിച്ചു,,

പക്ഷെ എതിർപ്പുമായി അശ്വതി ടീച്ചറുടെ അടുക്കൽ എത്തി,, അവിടെയും കുട്ടികളോട് മിസ് കുറച്ചു ചോദ്യം ചോദിച്ചു,, ചിത്ര : ഞാൻ കുറച്ചു കാര്യങ്ങൾ ചോദിക്കും അതിന്റെ ഉത്തരം പറയുന്നത് വരെ അശ്വതി ആയിരിക്കും ലീഡർ,, ഉത്തരം പറയുമ്പോൾ ആരാണോ മുന്നിൽ അവരായിരിക്കും പിന്നെ നിങ്ങടെ ക്ലാസ് ലീഡർ,, കുട്ടികൾ: ആ സമ്മതിച്ചു,, സത്യത്തിൽ അവരുടെ ക്ലാസിൽ ഇങ്ങനൊരു അനുഭവം ആദ്യം ആയിരുന്നു,, ഒന്നുകിൽ വരുന്നവരൊക്കെ കലിപ്പിൽ ആയിരിക്കും എല്ലാരും വരുമ്പോഴേ ഒരുമാതിരി ജയിലിൽ കിടക്കുന്നവരെ പോലെയാണ് അവരോട്

💬 Comments

View all comments