0%

Chapter Title : ചിത്ര ശലഭങ്ങൾ To പങ്കാളി [ചാർളി]

Author : ചാര്‍ളി Read All Parts 695

ആഡമ്പര വീടുകൾക്കും കെട്ടിടങ്ങൾക്കും ഇടയിൽ കുറച്ചു മരങ്ങളും ഗ്രൗണ്ടും അതിനുപിന്നിലായി ഒരു സ്കൂളും. മുന്നിൽ നിന്നു നോക്കുമ്പോ അത്രക്കും മനോഹരം ആയി തോന്നിപ്പോയി ആ മലയാളം മിസിന്.

അകത്തിരിക്കുന്നവരോട് ഞാൻ പോയിട്ടുവരാം എന്ന യാത്ര പറച്ചിലും കഴിഞ്ഞു ചിത്ര വണ്ടിയിൽ നിന്നും ഇറങ്ങി. ഒരു നിശ്വാസം വിട്ടുകൊണ്ട് അത്ഭുതമൂറുന്ന,, നയനസുഖം നൽകുന്ന,, അരണമരങ്ങൾ ചുറ്റിനും വളർന്നു നിൽക്കുന്ന അതിന്റെ ഉള്ളിലായി ചരൽ മണൽ നിറഞ്ഞ ഗ്രൗണ്ടിനെ തന്നെ ഉറ്റുനോക്കി ചിത്ര സ്കൂളിന്റെ ഗേറ്റിലേക്കുള്ള പടവുകൾ മെല്ലെ കയറിക്കഴിഞ്ഞിരുന്നു. ചുറ്റും നോക്കി സാമാന്യം തെറ്റില്ലാത്ത സ്കൂൾ ചുവരുകളിലും മറ്റും നിറഞ്ഞു നിൽക്കുന്ന പെയിന്റിംഗ് മിസ് സ്കൂളിന്റെ വരാന്തയിൽ എത്തിയതും ഒരു ദീർഘ ശ്വാസം എടുത്തു.

ചുറ്റിലും നോക്കി പ്രിൻസിപ്പൽ എന്ന ബോർഡ് എഴുതിയ റൂമിനായി. ആദ്യമായി വന്നത് കൊണ്ടുള്ള ചെറിയൊരു അങ്കലാപ്പ് ചിത്രയിൽ ഉണ്ടായിരുന്നു. ക്‌ളാസ് നടക്കുന്നതും ചെറിയ ചലപില ബഹളവും ചിത്രക്ക് സുപരിചിതം ആയിരുന്നത് കൊണ്ട് അതൊരു കാര്യമുള്ള കാര്യം ആയിരുന്നില്ല. ചിത്ര നേരെ കയറി ചെന്നത് ഒരു രണ്ടുനില കെട്ടിടത്തിലേക്ക് ആയിരുന്നു. അടിയിലെ നിലയിൽ മുഴുവൻ റൂമുകളിലേക്കും നോക്കി എല്ല മുറിയുടെയും മുന്നിൽ വളരെ വൃത്തിയായി എഴുതി തിരിച്ചിരിക്കുന്നു ക്ലാസ് വിവരങ്ങൾ 10.സി എന്നൊക്കെ ഉള്ളത്. ഇംഗ്ലീഷും മലയാളവും ആയിട്ട് എഴുതി ഇരിക്കുന്നു.

ഇതുവരെ താൻ പോയ മൂന്നു സ്കൂളിലും ഇങ്ങനെ അടുക്കും വൃത്തിയും താൻ കണ്ടിട്ടില്ല എന്നതാവും മിസ്സിന്റെ ഉള്ളിൽ ഒരു പുതു ഉന്മേഷം നിറച്ചത്. അടിയിലെ നില മുഴുവനും 10 ന്റെ കോട്ട ആണെന്ന് മനസിലാക്കാൻ അതികം നേരം വേണ്ടായിരുന്നു. മിസ് അപരിചിതമായ

💬 Comments

View all comments