Chapter Title : ചിത്ര ശലഭങ്ങൾ To പങ്കാളി [ചാർളി]
സ്കൂളിന്റെ വരാന്തയിലൂടെ ചുറ്റും നോക്കി ഒരു ഈച്ചയെ പോലും കാണാതെ മിസ് ചെറുതായി ഒന്നു പരുമ്മി. എന്തായാലും തൊട്ടടുത്ത ക്ലാസ്സിൽ പോയി തിരക്കാം. എന്ന ചിന്തയുമായി മിസ് വലതു വശത്തേക്ക് തിരിഞ്ഞു . അപ്പോഴാണ് ഒരു കാൽപെരുമാറ്റം മിസ് കേട്ടത്. അതേ താൻ നിൽക്കുന്ന ബിൽഡിങിന്റെ അപ്പുറത്തു നിന്നും ആരോ വരുന്നുണ്ട്. എന്നു മനസിലാക്കി വലത്തേക്ക് തിരിഞ്ഞ മിസ് നേരെ സ്റ്റെയറിന്റെ അടുക്കൽ കൂടെയുള്ള ഇടവഴിയിൽ കൂടി അപ്പുറത്തേക്ക് കടന്നു. സ്കൂളിന്റെ ശരിക്കുള്ള രീതി ആ ഇരുനില കെട്ടിടത്തിനു പിറകിൽ ആയിരുന്നു.
എല്ലാ ചുവരിലും നല്ല പെയിന്റിങ് തന്നെ ഭൂപടവും ഉപ്പുസത്യാഗ്രഹം അങ്ങനെ എന്തൊക്കെയോ ചുവരുകളിൽ വരച്ചു വെച്ചിട്ടുണ്ട്.
ആരാ....?... ചിത്ര പെട്ടെന്ന് ഇടത്തെക്ക് നോക്കി.... അല്പം കഷണ്ടിയിൽ കറുത്ത മുഖവും ആയി ഒരാൾ... പ്രിൻസിപ്പൽ റൂം.. നോട്ടം കഴിഞ്ഞയുടൻ ചിത്ര ചോദിച്ചു... പുതിയ അഡ്മിഷൻ ആണോ..?.. അയാൾ ചിത്രയെ ആപാദചൂഡം നോക്കി ചോദിച്ചു... ഒരു തരം പാറയിൽ ചിരട്ട ഉരക്കും പോലെ പ്രൗഡ ഗംഫീരം ആണ് അയളുടെ സ്വരം എന്നു മിസിന് തോന്നി..
മൃദുലമായ സംസാരമായിരുന്നു ചിത്രയുടേത്... ഒരു വെള്ള ഷർട്ടും മുണ്ടും ആയിരുന്നു അയാളുടെ വസ്ത്രം. തന്നെ അടിമുടി എന്തോ പന്തികേട് പോലെ നോക്കുന്ന ചിത്രയിൽ നിന്നും മറുപടി വരാൻ വൈകിയപ്പോ വീണ്ടും അയാൾ ഒന്നു മുരടനക്കി..,, ഹു..മു... അല്ല പുതിയ ടീച്ചർ ആണ്... അറിയാതെ ചിത്ര പറഞ്ഞുപോയി... "ആഹാ... ഞാൻ ബഷീർ ഇവിടുത്തെ പിയൂൻ ആണ്."" കറുത്ത മുഖത്തിലെ വെളുത്ത പല്ലുകൾ കാട്ടി അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. പല്ലുകളുടെ എണ്ണത്തിൽ ചിലത് വിടവായി
💬 Comments
View all comments