0%

Chapter Title : ❤️ചിത്ര യക്ഷി❤️ [സുനിൽ]

Author : സുനിൽ Read All Parts 171
ശബ്ദവും കേട്ടു..... ഇന്ന് ഏതായാലും ഭാഗ്യത്തിന് ഈ വഴക്ക് കേൾക്കാൻ കൂടെ ആരും ഇല്ലാതെ വന്നു! അല്ലെങ്കിൽ കളി മാറിയേനേ.... മുകൾ നിലയിലെ മുറിയിൽ പണിക്ക് ഞാൻ മാത്രമേ ഉള്ളു ബാക്കി ഉള്ളവർ താഴെയും പുറത്തും ആണ് പണിയുന്നത് ഇപ്പവീ വഴക്കും പിടിച്ച് എന്നെ അരിശം കേറ്റിയിട്ട് കിളിച്ചോണ്ട് പോയ മൂശേട്ടയ്ക്കിട്ട് കഴിഞ്ഞ ആഴ്ചയും രണ്ട് പ്രാവശ്യം കലി കയറിയ ഞാൻ പെയിന്റ് ഒഴിച്ചതാ!
അവളുടെ ദേഹത്ത് പെയിന്റ് ഒഴിച്ചിട്ട് എന്ത് കാര്യം! ലിറ്ററിന് മുന്നൂറ്റി അൻപത് രൂപ വിലയുള്ള രണ്ടു രണ്ടര ലിറ്റർ എമർഷൻ വെറുതേ പോയി അത്ര തന്നെ! "ദേ.... പണീങ്കഴിഞ്ഞ് അവിടേമിവിടേം വായിനോക്കി നിക്കാതെ നേരേയങ്ങു വന്നേക്കണേ.... ഞാങ്കാത്തിരിക്കും" പോയവൾ ഓടി വന്ന് പറഞ്ഞിട്ട് അതേപോലെ തിരികെ പാഞ്ഞു.... എന്റെ ചുണ്ടിൻ കോണിൽ ഞാനറിയാതെ ഒരു പുഞ്ചിരി ഓടിയെത്തി... വന്ന് വന്ന് എനിക്ക് ഈ ജന്തുവിനെ ഒരു രണ്ട് മൂന്ന് മണിക്കൂറിൽ കൂടുതൽ കാണാതിരിയ്ക്കാൻ വയ്യ എന്നായി! അവൾക്കും! ഇന്നത്തെ പണി തീരും മുന്നേ വീണ്ടും അവൾ ഒന്ന് കൂടി എങ്കിലും വരും... "പഠിക്കാൻ വിട്ട സമേത്ത് പഠിക്കണാരുന്നു.... അന്നാലിങ്ങനെ ഭിത്തിയേലൊരച്ചു നടക്കാതെ കൂടെ ജനിച്ചവനെ പോലെ അന്തസ്സായി ഏസി ക്യാബിനിൽ ഇരിയ്ക്കാരുന്നു...." ഒരു വെള്ളയിൽ ചെറിയ ചുവന്ന പൂക്കളുള്ള നൈറ്റ് ഡ്രസ്സും ഇട്ട് കട്ടിലിൽ കുത്തിച്ചാരി വച്ച തലയിണയിൽ ചാരി കാലും നീട്ടി ഇരുന്ന് മടിയിൽ തുറന്ന് വച്ച ലാപ്പിൽ എന്തോ ചെയ്ത് കൊണ്ട് അതിൽ നിന്ന് ശ്രദ്ധ തിരിക്കാതെ തന്നെ ശ്രുതി ആത്മഗതം പോലെ പറഞ്ഞു! കട്ടിലിന്റെ ഒരു വശത്ത്

💬 Comments

View all comments