0%

Chapter Title : ❤️ചിത്ര യക്ഷി❤️ [സുനിൽ]

Author : സുനിൽ Read All Parts 171
ശ്രുതിയുടെ നേരേ തിരിഞ്ഞ് Z പോലെ ചുരുണ്ട് ആസകലം പുതപ്പിനുള്ളിൽ നൂണ്ട് തല മാത്രം വെളിയിലാക്കി കണ്ണുകൾ അടച്ച് കിടന്ന ഞാൻ ഒന്ന് കണ്ണ് തുറന്ന് നോക്കിയിട്ട് വീണ്ടും അതേപടി കണ്ണുകൾ അടച്ചു! "ഹും! പഠിക്കാൻ വിട്ട കാലത്ത് പഠിക്കുകയോ ചെയ്തില്ല! പണിയാമ്പോയാ പണിയത്തുവില്ല വല്യൊരു കതയെഴുത്ത്! പൊട്ടപ്രേതകത! എന്നുവച്ചാ ഇങ്ങളാരാ കാളിദാസനോ..." ശ്രുതി വീണ്ടും തുടർന്നു.... "ഫ്ഭാ... കാളിദാസൻ നിന്റെ തന്ത! പൊട്ടക്കഥയോ? എന്റെ കഥകളുടെ ലൈക്കും കമന്റും പോയി നോക്കടീ കോപ്പേ..." ചാടിയെണീറ്റ് കട്ടിലിൽ ചമ്രംപടഞ്ഞ് ഇരുന്ന ഞാൻ പൊട്ടിത്തെറിച്ചു! ലാപ്പ് അടച്ച അവൾ പൊട്ടിച്ചിരിച്ചു! എന്നെ പ്രകോപിപ്പിച്ച് എണീൽപ്പിക്കുക അത്രേ ഉള്ളായിരുന്നു അവളുടെ ലക്ഷ്യവും! കട്ടിലിൽ നിന്ന് എണീറ്റ് ലാപ്പ് വെച്ച് മുടി ഇരു കൈകളും കൊണ്ട് കോതിക്കൊണ്ട് ശ്രുതി തിരിഞ്ഞപ്പോൾ ആണ് ലാപ്പിലെ എംബ്ലം ഞാൻ ശ്രദ്ധിക്കുന്നത്! ഒരു വൃത്തത്തിൽ ഒരു മുറി ഓറഞ്ചിന്റെ പടം!
"ഹഹഹ ഇതേതാ ലാപ്പ്? ഓറഞ്ചോ?" "അതേ... ഓറഞ്ച്! നിങ്ങക്കാപ്പിളല്ലേ? അതേപോലെ ഞങ്ങക്കോറഞ്ചാ!" എന്റെ കളിയാക്കിയുള്ള ചോദ്യത്തിന് മുടി കോതി നിന്ന അവൾ ഏറുകണ്ണ് ഇട്ട് നോക്കി മറുപടി നൽകി... "അടുത്താഴ്ച ഞാമ്പോവും ട്ടോ! പോവാതെ പറ്റില്ലാലോ... ഞാമ്പോയാ ഇങ്ങളെന്നെ ഓർക്കുവോ...?" അൽപ്പം വിഷാദം കലർന്ന സ്വരത്തിൽ ശ്രുതി എന്നോട് ചോദിച്ചു... "പിന്നേ.... നിന്നെയോർക്കാനോ? ഞാന്നല്ലൊരു സുന്ദരീനേങ്കെട്ടി അർമ്മാദിച്ച് നടക്കും!" ഞാൻ ഇല്ലാത്ത ചിരി പാടുപെട്ട് വരുത്തി ഉറക്കെ ചിരിച്ച് പറഞ്ഞതും വിഷാദം മാറി ശ്രുതിയും ഉഷാറായി... "അതെനിക്കറിയാലോ... ശരീരമില്ലാത്തോണ്ടല്ലേ അല്ലേ നിങ്ങളിപ്പവെന്നെ പീഡിപ്പിച്ചു കൊല്ലില്ലാർന്നോ...?" ശ്രുതിയുടെ ഈ ചോദ്യം കേട്ടിട്ട് ഒന്നും കലങ്ങിയില്ല അല്ലേ?

💬 Comments

View all comments