Chapter Title : ❤️ചിത്ര യക്ഷി❤️ [സുനിൽ]
അത് അത്ര പെട്ടന്ന് അങ്ങനെ കലങ്ങൂല!
ശ്രുതിയെ എനിക്ക് കാണാനും കേൾക്കാനും കഴിയുന്നത് പോലെ തൊടാനും പിടിക്കാനും കഴിയില്ല!
എനിക്ക് മാത്രമേ ശ്രുതിയെ കാണാനും കഴിയൂ കാരണം ശ്രുതി ഒരു മനുഷ്യസ്ത്രീ അല്ല അവൾ ഒരു യക്ഷിയാണ് യക്ഷി!!!
ഈ കഴിഞ്ഞയിടെ ചിക്കൻപോക്സ് വന്ന് കുറശ്ശ് ദിവസങ്ങൾ പണിക്ക് പോകാൻ കഴിയാതെ വീട്ടിൽ തന്നെ ഇരിയ്ക്കേണ്ടി വന്നു...
അസുഖം കുറേ ഒക്കെ ഭേതമായി ഇരുന്നപ്പോൾ സമയം പോയി കിട്ടാൻ പഴയ ചിത്രരചന ഒന്ന് പൊടിതട്ടി എടുത്തു...
ഒരു സുഹൃത്തിനെ വിളിച്ച് ഒരു സെറ്റ് ഓയിൽ പെയിന്റും ക്യാൻവാസുകളും വാങ്ങി തരാൻ പറഞ്ഞു....
അവൻ അത് കൊണ്ടെ തന്നു.
ഞാൻ വെറുതേ ഒരു പെൺകുട്ടിയുടെ ചിത്രം ഒന്ന് വരച്ച് നോക്കി ശരിയാവും എന്ന ഉറപ്പ് ഒന്നുമില്ല ഒരുപാടു വർഷങ്ങൾ ആയി വരച്ചിട്ട്!
പക്ഷേ പടം ഭംഗിയായി തന്നെ പൂർത്തിയാവാറായി...
ഒരു സുരസുന്ദരിയുടെ പൂർണ്ണകായ ചിത്രം!
കണ്ണുകൾ വരച്ച് തുറന്നാൽ മാത്രം മതി ബാക്കി തീർന്നു....
ചിക്കൻപോക്സ് കുളിച്ചതിന്റെ മൂന്നാം ദിവസം ആയിരുന്നു അത്...
രാത്രി ഒൻപത് കഴിഞ്ഞ് അത്താഴവും ഒക്കെ കഴിഞ്ഞ് ഞാൻ മിഴികൾ വരച്ച് ആ ചിത്രം പൂർത്തികരിച്ച് തുടങ്ങി...
"ഒരു വൈഡൂര്യ മൂക്കുത്തി കൂടാവാം.."
ഒരു സ്ത്രീശബ്ദം എന്റെ കാതിൽ മന്ത്രിച്ചത് പോലെ എനിക്ക് തോന്നി....
തോന്നൽ ആണെങ്കിൽ തോന്നൽ എന്തായാലും ആവട്ടെ....
ഞാൻ മൂക്കിൽ സ്വർണ്ണനിറം മൂക്കുത്തി വരച്ച് അതിന് നടുവിൽ വൈഡൂര്യ കല്ലായി തേനിന്റെ നിറം ചാലിച്ച് തൊട്ടതും ഒരു മൂളലോടെ മുറിയാകെ ഒരുതരം വെള്ളപുക നിറഞ്ഞു.....
പുക അടങ്ങിയപ്പോൾ അതാ ഞാൻ
💬 Comments
View all comments