Chapter Title : ❤️ചിത്ര യക്ഷി❤️ [സുനിൽ]
വരച്ച ക്യാൻവാസ് ശൂന്യം അതിൽ ഒന്നുമില്ല!
ഞാൻ വരച്ച ആ രൂപം അതാ എന്റെ മുന്നിൽ ജീവനോടെയും!
ഞടുങ്ങി തരിച്ച് നിന്ന എന്നോട് അവൾ കാര്യം പറഞ്ഞു...
അവൾ ഒരു യക്ഷിയാണ്! അവളുടെ ചിത്രമാണ് ഞാൻ ആ വരച്ചത്!
യക്ഷലോകത്ത് അങ്ങനെ ഒരു നിയമമുണ്ട് അവിടത്തെ ഒരു യക്ഷിയുടെ രൂപം അതേപടി ഭൂമിയിൽ ആരെങ്കിലും വരയ്ക്കുകയോ ശില്പം ഉണ്ടാക്കുകയോ ചെയ്താൽ ആ ആൾ ഭൂമിയിൽ വന്ന് ആ ചിത്രത്തിൽ കയറി ഇരുപത്തി ഒന്ന് ദിനരാത്രങ്ങൾ കഴിയണം!
ഇരുപത്തിരണ്ടാം ദിവസമേ പിന്നെ അവർക്ക് യക്ഷലോകത്തേക്ക് പ്രവേശിക്കാൻ കഴിയൂ!
പാവം! പഠിപ്പിസ്റ്റായ അവൾ യക്ഷലോകത്ത് മെഡിസിനുള്ള എൻട്രൻസ് കോച്ചിങ്ങിൽ ആയിരുന്നു അതിനിടയിലാ ഞാൻ ഈ പണി കൊടുത്തത്!
അതാണ് ലാപ്പും ഒക്കെ ആയി പഠിക്കാനായി തയ്യാറായി വന്നത്!
ഇവർക്ക് നമ്മെ പോലെ ആഹാരനീഹാരാദികൾ ഒന്നുമില്ല പേരുകൾ ചൈനക്കാരുടേത് പോലെ നാവിൽ വഴങ്ങാത്തതും!
ആദ്യ ദിവസം തന്നെ ഈ ഡാഷ് മോൾ ഇവളുടെ കുറുമ്പ് എടുത്ത് തുടങ്ങി!
ഭൂമിയിലെ തൃകാല ജ്ഞാനമുള്ള യക്ഷിയായ ഇവൾ എന്റെ പൂർവ്വകാലം ദിവ്യദൃഷ്ടിയിൽ കണ്ടിട്ട് ആണ് അവളുടെ പേര് "ശ്രുതി" എന്ന് പറയുന്നത്!
പാവം ഞാനും ഈ യക്ഷിപ്പെണ്ണിന്റെ യഥാർത്ഥ പേര് ശ്രുതിയെന്നാണ് എന്ന് കരുതി വിളിച്ച് ശീലിച്ചത്!
പിന്നീടല്ലേ ഈ ജന്തു ഒരാക്കിയ ചിരിയുമായി പറയുന്നത് പത്താംക്ലാസിൽ എന്റെ ഒപ്പം പഠിച്ച എന്നെ തേച്ചിട്ട് പോയ ഇപ്പ കെട്ടും കഴിഞ്ഞ് രണ്ടു പിള്ളാരുമായി നടക്കുന്ന ശ്രുതിയുടെ പേരിൽ എന്നെ ഒന്ന് ആക്കിയതാണ് ഈ പേര് എന്ന്!
അന്നുമുതൽ ഈ കുട്ടിക്കുറുമ്പി യക്ഷിക്കുഞ്ഞ് എന്റെ ഒപ്പമുണ്ട്!
💬 Comments
View all comments