Chapter Title : ❤️ചിത്ര യക്ഷി❤️ [സുനിൽ]
ഇവൾ പോയാൽ എന്റെ അവസ്ഥ എന്താവും എന്തോ...
പക്ഷേ ഇതിൽ വലിയൊരു കുഴപ്പമുണ്ട്! അമ്മയും കൂട്ടു പണിക്കാരും നാട്ടുകാരും ഒക്കെ എന്നെ വല്ലാതങ്ങു ശ്രദ്ധിക്കാൻ തുടങ്ങി...
ശ്രുതിയെ അവർക്കാർക്കും കാണാൻ കഴിയില്ലാലോ!
ഞാൻ ഒറ്റക്ക് നടന്ന് സംസാരിക്കുന്നു തെറി പറയുന്നു വഴക്ക് പിടിക്കുന്നു ചുമ്മാ പണിക്കിടയിൽ അരിശപ്പെട്ട് പെയിന്റ് ഭിത്തിയിലോട്ട് ഒഴിക്കുന്നു എന്നൊക്കെ ആണ് അവർ പറയുന്നത്!
ശ്രുതിയുമായുള്ള വഴക്കിന് നാട്ടുകാരു പിടിച്ച് വല്ല മെന്റൽ ഹോസ്പിറ്റലിലും ഇടുമോ എന്നാണ് ഇപ്പോൾ എന്റെ പേടി!
നാട്ടാരു പിടിച്ചു സെല്ലിൽ അടച്ചില്ല എങ്കിൽ അടുത്ത അനുഭവവുമായി വീണ്ടും കാണാം വണക്കം!.?
💬 Comments
View all comments