Chapter Title : ചിട്ടി കിട്ടിയ ദിവസം [Raju nandan]
പെട്ടെന്ന് സിപ്പ് വലിച്ചിട്ടു കാഷ് എടുത്തു കയ്യിൽ വച്ച് നിന്ന് അയാളും അപ്പോൾ എവിടെ നിന്നോ പാസ്ബുക്ക് എടുത്തു. രണ്ടു പേരും അടുത്ത അഞ്ചു മിനിറ്റിനുള്ളിൽ കാഷ് അടച്ചു രസീതി വാങ്ങി, അയാൾ പടി ഇറങ്ങി താഴേക്ക് പോയി ഞാൻ അൽപ്പം കൂടി കഴിഞ്ഞു ഇറങ്ങി, രണ്ടാം നില കഴിഞ്ഞു വേറെ ഒരു ബാങ്കാണ് അത് അടവായിരുന്നു.
അപ്പോൾ ദേ അയാൾ അവിടെ നിൽക്കുന്നു.
"കാഷ് അടച്ചോ?" അയാൾ എന്നോട് ചോദിച്ചു
"അടച്ചു"
"ഇന്നത്തെ ചിട്ടി ആണോ "
"അതെ"
"അവരോട് പറഞ്ഞോ"
"ആരോട്? എന്ത് പറയാൻ"
"ഒരു സ്റ്റീൽ കുടം കയ്യിൽ വച്ച് അവിടെ ഇരുന്നു പഞ്ചാര അടിക്കുന്ന ആ പെണ്ണും ചെറുക്കനും ഇല്ലേ, അവരോട് പറയണം അല്ലെങ്കിൽ അവർ ചിലപ്പോൾ ഇന്നത്തെ നറുക്കിൽ ഇടില്ല"
ഇതെന്തു കുരിശ് അങ്ങിനെ ഉണ്ടോ ഞാൻ തിരികെ കേറി ചെന്ന്. അയാളുടെ ഒബ്‌സർവേഷൻ സമ്മതിക്കണം. ഒരു സ്റ്റീൽ കുടവും കുറെ ടോക്കണും ആയി ഒരു പെണ്ണും ചെറുക്കനും സല്ലപിക്കുകയായിരുന്നു .
ഞാൻ അവരോട് ചെന്ന് രസീതി കാണിച്ചു ഉടനെ അവർ ഒരു നോട്ടുബുക്കിൽ ടിക്ക് അടിച്ചു, എന്റെ ചിട്ടി നമ്പർ വരുന്ന ഒരു ടോക്കൺ എടുത്തു കുടത്തിൽ ഇട്ടു. "ഇന്നെല്ലാം ഇടും ഒരുപാട് ആൾക്കാർ ഇനിയും അടക്കാൻ നിൽക്കുന്നു, ആര് ചിട്ടിയും ഉണ്ട് , പേടിക്കണ്ട പൊയ്ക്കോളൂ, ഉച്ചക്ക് ഒരുമണിക്കെ നറുക്കെടുക്കു".
ഞാൻ വീണ്ടും താഴേക്കിറങ്ങി രണ്ടാം നിലയിൽ അയാൾ ഇല്ലായിരുന്നു ഒരു ആശ്വാസം തോന്നി പക്ഷെ താഴെ സൈക്കിൾ വച്ചിടത്തു ചെന്നപ്പോൾ അയാൾ അവിടെ ഒരു ബുള്ളറ്റിന്റെ
💬 Comments
View all comments