Chapter Title : ചിട്ടി കിട്ടിയ ദിവസം [Raju nandan]
ഗേറ്റടച്ചു ഞാൻ അയാളുടെ കൂടെ അയാളുടെ വീട്ടിലേക്ക് കയറി. കരിങ്കൽ ഭിത്തി ഉള്ള പഴയ വീട് നിറയെ ചെടികളും പൂക്കളും, അകത്തെ മുറിയെല്ലാം റെഡ് ഓക്സൈഡ് ഇട്ട തറയാണ്, എല്ലാം പഴക്കമുള്ള ഫർണീച്ചർ.
അയാൾ അകത്തു പോയി ഡ്രസ് മാറി ഒരു കൈലിയും ബനിയനും ആയി തിരികെ വന്നു, കയ്യിൽ രണ്ടു ഗ്ലാസും ബ്രോക്കോഡ് എന്ന ബിയറിന്റെ രണ്ടു കുപ്പിയും. അയാളുടെ കല്യാണഫോട്ടോ അവിടെ ഉയരത്തിൽ ഉണ്ടായിരുന്നു. പിന്നീട് പോലീസ് യൂണിഫോമിൽ ഉള്ള ഒരു ഫോട്ടോയും. ഓ ഇയാൾ പോലീസാണോ, എനിക്കൊരു സമാധാനം തോന്നി.
"അങ്കിൾ പോലീസാണോ ?" ഞാൻ ചോദിച്ചു.
"അങ്കിൾ എന്ന് വിളിക്കണ്ട ചേട്ടൻ എന്ന് വിളിച്ചാൽ മതി ഞാൻ എങ്ങിനെ ആണ് നിന്റെ അങ്കിൾ ആകുന്നത്. ഞാൻ പോലീസിൽ ആയിരുന്നു ഇപ്പോൾ സസ്‌പെൻഷനിൽ ആണ്, ഇവിടെ ഒരു ഗുണ്ടയെ ഞാൻ റോഡിൽ ഇട്ടു രണ്ടു കൊടുത്തു അവൻ നല്ല പിടിപാട് ആയിരുന്നു അവൻ എന്നെ സസ്‌പെൻഡ് ചെയ്യിച്ചു”.
"അയ്യോ സോറി"
"ഓ എന്ത് സോറി ഞാൻ ഉടനെ കേറും ഞങ്ങൾ പോലീസുകാർക്ക് ഇതൊക്കെ വിശ്രമിക്കാൻ ഇടയ്ക്കു കിട്ടുന്ന അവസരം അത്രേ ഉള്ളു. അവൻ ഇവിടെ സ്‌കൂൾ വിടുന്ന സമയത് പിള്ളേരെ ഒക്കെ ഉപദ്രവിക്കുന്നു എന്ന് പരാതി ഉണ്ടായിരുന്നു, ഇവനെ ഒക്കെ സ്റ്റേഷനിൽ കൊണ്ട് പോയാൽ അപ്പോൾ തന്നെ അവനൊക്കെ മനുഷ്യാവകാശം പറഞ്ഞു ഇറങ്ങിപ്പോരും ഞാൻ അതുകൊണ്ട് ആ പെൺപിള്ളേർ ഒക്കെ കാൺകെ രണ്ടു അങ്ങ് കൊടുത്തു. അതാണ് അവനും ചമ്മൽ ആയത്. ഇനി അവൻ ഇവിടെങ്ങും വരത്തില്ല, അത് എനിക്ക് ഉറപ്പാണ്".
"അങ്കിൾ
💬 Comments
View all comments